ലോകത്തെ നദികളിലുള്ള മരുന്ന് മലിനീകരണം

ലണ്ടനിലെ തേംസ് ബ്രസീലിലെ ആമസോണ്‍ ഉള്‍പ്പടെ ലോകത്തെ 258 നദികളില്‍ നടത്തിയ പഠനത്തില്‍ carbamazepine, metformin, caffeine പോലുള്ള 61 മരുന്നിന്റെ സാന്നിദ്ധ്യം കണ്ടെത്തി. രാജ്യത്തിന്റെ സാമൂഹ്യസാമ്പത്തിക സ്ഥിതിയും അവിടുത്തെ നദികളിലെ ഉയര്‍ന്ന മരുന്ന് മലിനീകരണവും തമ്മില്‍ ശക്തമായ ബന്ധം ഉണ്ട്. (താഴ്ന്ന-മദ്ധ്യ രാജ്യങ്ങളാണ് ഏറ്റവും കൂടുതല്‍ മലിനപ്പെടുന്നത്.) ലോകത്തെ ഏറ്റവും മലിനപ്പെട്ട രാജ്യങ്ങളും പ്രദേശങ്ങളും ആണ് ഏറ്റവും കുറവ് ഗവേഷണങ്ങള്‍ നടത്തപ്പെട്ടവ. (sub-saharan ആഫ്രിക്ക, തെക്കെ അമേരിക്ക, തെക്കനേഷ്യയുടെ ചില ഭാഗങ്ങള്‍). നാലിലൊന്ന് സ്ഥലങ്ങളില്‍ മലിനീകരാരികള്‍ (sulfamethoxazole, propranolol, ciprofloxacin, loratadine) മാരകമായ സാന്ദ്രതയിലാണ് എന്ന് പഠനത്തില്‍ നിന്ന് വ്യക്തമായി. ആമസോണ്‍, മിസിസിപ്പി, തേംസ്, മെകോങ് തുടങ്ങിയ പ്രധാന നദികളും പഠനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആധുനിക മരുന്നുകള്‍ ഉപയോഗിക്കാത്ത വെനസ്വലയിലെ Yanomami മുതല്‍ ഭൂമിയിലെ ഏറ്റവും ജനവാസമുള്ള നഗരങ്ങളായ ഡല്‍ഹി, ലണ്ടന്‍, ന്യൂയോര്‍ക്ക് ലാസ് വെഗാസ്, Guangzhou വരെയുള്ള സ്ഥലത്തെ സൈറ്റുകളില്‍ നിന്ന് ജല സാമ്പിളുകള്‍ എടുത്തു. Global Monitoring of Pharmaceuticals Project എന്ന University of York നയിക്കുന്ന പഠനത്തിന്റെ ഭാഗമാണിത്.

propranolol (രക്താതിസമ്മര്‍ദ്ദം പേലുള്ള ഹൃദ്രോഗത്തിന്റെ ഒരു beta-blocker)
sulfamethoxazole (ബാക്റ്റീരിയ അണുബാധക്കുള്ള ഒരു antibiotic)
ciprofloxacin (ബാക്റ്റീരിയ അണുബാധക്കുള്ള ഒരു antibiotic)
loratadine (ഒരു antihistamine for allergies)

— സ്രോതസ്സ് University of York | Feb 14, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )