Romeo Langhorne ആണ് FBI യുടെ കൃത്രിമ ഭീകരവാദ കുടുക്കല്‍ പദ്ധതിയുടെ ഏറ്റവും പുതിയ ഇര. ബോംബ് ഉണ്ടാക്കുന്നതിനെക്കുറിച്ചുള്ള വീഡിയോ upload ചെയ്തതിന് ജൂലൈ 7, 2022 ന് അയാളെ 20 വര്‍ഷത്തെ തടവ് ശിക്ഷക്ക് വിധിച്ചു. Langhorne ബോംബുണ്ടാക്കിയില്ല. FBI യുടെ ചാരന്റെ നിര്‍ദ്ദേശപ്രകാരം അയാള്‍ ആ വീഡിയോ upload ചെയ്തു. ആ വീഡിയോ യഥാര്‍ത്ഥത്തില്‍ നിര്‍മ്മിച്ചത് സര്‍ക്കാരാണ്.
സെപ്റ്റംബര്‍ 11, 2001 ന് ശേഷം 20 വര്‍ഷത്തിലധികമായിട്ടും അമേരിക്കക്കാരോട് ഇപ്പോഴും പറയുന്നത് അവര്‍ ഭീകരവാദി ആക്രമണത്തിന്റെ അപകടസ്ഥിതിയിലാണെന്നാണ്. color-coded അപകടസാദ്ധ്യതാ വിശകലനം, എല്ലാ ഇലക്ട്രോണിക്, ഇന്റര്‍നെറ്റ് പ്രവര്‍ത്തികളുടെ NSA രഹസ്യാന്വേഷണം ഒക്കെ തുടരുന്നു.
പൌര സ്വാതന്ത്ര്യത്തില്‍ കടന്ന് കയറുന്നതിന്റെ ന്യായീകരണമാണ് ഭീകരാക്രമണത്തിന്റെ ഭീഷണി.
— സ്രോതസ്സ് blackagendareport.com | Margaret Kimberley | Jul 17, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.