ജലം അന്തസാണ്

സെപ്റ്റംബര്‍ 2 ഓടെ ജാക്സണ്‍, മിസിസിപ്പിയിലെ ഒന്നര ലക്ഷം ആളുകള്‍ക്ക് കുടിവെള്ളം ഇല്ലാതായി. ഓഗസ്റ്റ് 30 ന് വെള്ളപ്പൊക്കം കാരണം O.B. Curtis ലെ ജലശുദ്ധീകരണ നിലയം പരാജയപ്പെട്ടതിനെ തുടര്‍ന്ന് തുടങ്ങിയതാണ് ഈ പ്രശ്നം. അതോടെ താമസക്കാരില്‍ വലിയൊരു ഭാഗത്തിന് ശുദ്ധ ജലം കിട്ടാതെയായി. ജല മര്‍ദ്ദം കുറവായതിനാല്‍ ചിലര്‍ക്ക് വെള്ളമേ കിട്ടുന്നില്ല. “പൈപ്പില്‍ നിന്ന് വരുന്ന വെള്ളം കഴിയുമെങ്കില്‍ കുടിക്കരുത്,” എന്ന് മിസിസിപ്പി ഗവര്‍ണര്‍ Tate Reeves ഓഗസ്റ്റ് 31 ന് മുന്നറീപ്പ് നല്‍കി.

ജാക്സണിലെ പൈപ്പില്‍ നിന്ന് വെള്ളം വരുന്നുണ്ടെങ്കില്‍ അതിന് നിറമുള്ളതായിരിക്കും. വായ അടച്ച് പിടിച്ചേ ഈ വെള്ളത്തില്‍ കുളിക്കാവൂ എന്ന് Mississippi Department of Health ലെ ആരോഗ്യ സംരക്ഷണ ഡയറക്റ്ററായ Jim Craig ഓഗസ്റ്റ് 31 ന് താമസക്കാരോട് പറഞ്ഞു.

— സ്രോതസ്സ് peoplesdispatch.org | Natalia Marques | Sep 4, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )