പ്രീയപ്പെട്ട Bayer CEO ആ.യ Werner Baumann,
പരാഗണം ചെയ്യുന്നവര്‍ കഷ്ടപ്പാടില്‍ — കൂടുതലും കീടനാശിനികള്‍ അവരുടെ ചുറ്റുപാട് വിഷലിപ്തമാക്കിയതാണ് പ്രധാന കാരണം.
കഴിഞ്ഞ 25 വര്‍ഷങ്ങളായി neonicotinoids എന്ന് വിളിക്കുന്ന കീടനാശിനികളുടെ വര്‍ദ്ധിച്ച ഉപയോഗം, അമേരിക്കയുടെ കാര്‍ഷിക ഭൂമി തേനീച്ചകള്‍ക്ക് 48 മടങ്ങ് വിഷലിപ്തമാക്കി. പരാഗണം ചെയ്യുന്നവര്‍ തഴച്ച് വളരണം എന്നാണ് നമ്മുടെ ആവശ്യം. നാം അവയെ സംരക്ഷിക്കണം.
അതുകൊണ്ട്, neonics നിര്‍മ്മിക്കുന്നതും neonic പൂശിയ വിത്തുകളുള്ള Monsanto യെ വാങ്ങിയതുമായ Bayer നോട് തേനീച്ചകള്‍ക്ക് ശരിയായ കാര്യം ചെയ്യണമെന്നും neonicotinoids അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കരുതെന്നും താഴെ ഒപ്പുവെച്ചിരിക്കുന്ന ഞങ്ങള്‍ ആവശ്യപ്പെടുന്നു.
neonics നിര്‍ത്തുന്നത് സാമ്പത്തികമായി കുറച്ച് കാലത്തേക്ക് വേദനാജനകമാണെന്ന് ഞങ്ങള്‍ക്കറിയാം. എന്നാലും അതിജീവിക്കാന്‍ മതിയാകും വിധം Bayer ന്റെ ബിസിനസ് വലുതും വൈവിദ്ധ്യവും ആണ്. ദീര്‍ഘകാലത്ത് നമുക്കെല്ലാം പരാഗണം ചെയ്യുന്നവര്‍ നിറഞ്ഞ ആരോഗ്യമുള്ള ഒരു ഭൂമി വേണം.
വിശ്വസ്ഥതയോടെ
https://environmentamerica.webaction.org/p/dia/action4/common/public/?action_KEY=52868
— സ്രോതസ്സ് environmentamerica.webaction.org
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.