ചെർണോബിൽ നമ്മോടൊപ്പം എപ്പോഴും ഉണ്ടായിരിക്കും

ചെർണോബിൽ ആണവ ദുരന്തം സംഭവിച്ച് 40 വർഷങ്ങൾക്ക് ശേഷം ദീർഘകാലത്തെ വലിയ ആണവ വികിരണ ചോർച്ചയുടെ ഒരു “പരീക്ഷണശാല” ആണ് ബെലാറൂസ് ഇപ്പോഴും എന്ന് നോബൽ സമ്മാന ജേതാവായ എഴുത്തുകാരി Svetlana Alexievich പറയുന്നു.

ചെർണോബിലിന്റെ പാഠങ്ങൾ മറക്കപ്പെട്ടിരിക്കുന്നു എന്നും, കൂടുതൽ വ്യക്തിപരമായ സമ്മതപത്രങ്ങൾ ശേഖരിക്കേണ്ടത് ആവശ്യമാണെന്നും RFE/RL ന്റെ Belarus Service നോട് Alexievich പറഞ്ഞു.

“ബെലാറൂസ് ഇപ്പോഴും ചെർണോബിൽ പരീക്ഷണശാല ആണ്. ചെർണോബിൽ ഇപ്പോഴും നമ്മുടെ കൂടെയുണ്ട്. അതിനെ മറക്കാനാകില്ല. കാരണം വികിരണവും, ധാരാളം radionuclides ഉം ആയിരം വർഷങ്ങളോളം നിലനിൽക്കും. സമ്മതപത്രങ്ങൾ നുള്ള സമയമാണിത്. നമുക്ക് സമ്മതപത്രങ്ങൾ ശേഖരിക്കണം,” അവർ പറഞ്ഞു.

2015 ൽ ആണ് അലെക്സിവിച്ചിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം കിട്ടിയത്. അവരുടെ 1997 ലെ Voices From Chernobyl എന്ന മൗലികമായ പുസ്തകത്തിന് വേണ്ടി 500 ദൃക്സാക്ഷികളുടെ അഭിമുഖം നടത്തി. ആ പുസ്തകത്തിലെ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ദുരന്തത്തെക്കുറിച്ചുള്ള 2019 ലെ പ്രസിദ്ധമായ HBO miniseries നിർമ്മിച്ചത്.

ചെർണോബിലിൽ എന്ത് സംഭവിച്ചു?

1986 ൽ സോവ്യേറ്റ് യൂണിയനിലെ ചെർണോബിൽ ആണവ നിലയത്തിലെ ഒരു ആണവ റിയാക്റ്റർ പൊട്ടിത്തെറിക്കുമ്പോൾ അത് ചുറ്റുപാടുമുള്ള പ്രദേശങ്ങളിലേക്കും യൂറോപ്പിൽ മൊത്തത്തിലും ആണവ വികിരണം വമിച്ചു. ബലറൂസിനെ ആണ് അത് ഏറ്റവും മോശമായി ബാധിച്ചത്. ആദ്യത്തെ അവശിഷ്ടഫലത്തിന്റെ 60% അവർക്കാണ് കിട്ടിയത്.

രാജ്യത്തെ 23% പ്രദേശങ്ങളും മലിനീകരിക്കപ്പെട്ടു എന്നാണ് കഴിഞ്ഞ വർഷത്തെ United Nations Development Program (UNDP) റിപ്പോർട്ടിൽ പറയുന്നത്. ഈ പ്രദേശത്തിന്റെ കുറച്ച് ഭാഗം ഇപ്പോഴും ആൾത്താമസമില്ലാത്ത ഒഴുവാക്കപ്പെട്ട മേഖലയാണ്. എന്നിരുന്നാലും അധികാരികൾ 2018 മുതൽ സംഘടിത ടൂറിസ്റ്റ് സന്ദർശനങ്ങൾ അവിടെ അനുവദിക്കുന്നുണ്ട്.

തുടക്ക ഘട്ടത്തിലെ ശുദ്ധീകരണത്തിൽ പങ്കെടുത്ത അടിയന്തിര തൊഴിലാളികളിൽ ഡനൻ കണക്കിന് പേർ ആഴ്ചകകൾക്കകം റേഡിയേഷൻ വിഷബാധ കാരണം മരിച്ചു.

കുട്ടികളായിരിക്കുമ്പോൾ ആണവവികിരണമേറ്റവർക്ക് കൂടിയ തോതിൽ തൈറോയ്ഡി ക്യാൻസർ ഉണ്ടാകും എന്ന് മറ്റ് കാര്യങ്ങളോടൊപ്പം ദീർഘകാലത്തെ പഠനങ്ങൾ വ്യക്തമാക്കുന്നു. രോഗത്തിന്റേയും മരണത്തിന്റേയും ധാരാളം വ്യക്തിപരമായ വിവരങ്ങളും പുസ്തകത്തിലുണ്ട്. അപകടം നടക്കുന്ന സമയത്ത് മിൻസ്കിലെ മാധ്യമ പ്രവർത്തകയായിരുന്നു Alexievich.

ഇപ്പോൾ ഉക്രെയ്ന്റെ ഭാഗമായ ചെർണോബിലിൽ 2022 ൽ റഷ്യൻ പട്ടാളക്കാർ കുറച്ച് കാലം കൈയ്യേറിയിരുന്നു. നിലയത്തിന്റെ സമീപം ട്രഞ്ചുകൾ കുഴിക്കാൻ പട്ടാളക്കാരോട് ആവശ്യപ്പെട്ടിരുന്നു. ഒരാഴ്ചക്ക് ശേഷം ആ എല്ലാ പട്ടാളക്കാരും ആശുപത്രിയിലായി.

റഷ്യൻ സൈനികർക്ക് തീപ്പൊള്ളൽ, കുമിള വന്നു എന്നും ആണവവികിരണമുള്ള മണ്ണിൽ കുഴികൾ കുഴിച്ചതിന് ശേഷം അവർ ഛർദ്ദിച്ചു എന്നും 2023 ൽ RFE/RLന്റെ Ukrainian Service റിപ്പോർട്ട് ചെയ്തു.

“എന്തുകൊണ്ടാണ് ഇത്തരം ഒരു ഉത്തരവ് ഇറക്കിയത് എന്ന് ജനറലിനോട് ചോദിച്ചപ്പോൾ ’20 ഓ 30 ഓ വർഷങ്ങൾ കഴിഞ്ഞില്ലേ’ എന്നാണ് അയാൾ പറഞ്ഞത്. എത്ര വർഷമായി എന്ന് പോലും അയാൾക്കറിയില്ല. ചെർണോബിലിന്റെ കാലയളവ് എന്ന്ത് ചിലപ്പോൾ 50 മനുഷ്യ തലമുറയാണ്. അല്ലെങ്കിൽ അതിൽ കൂടുതൽ. സാധാരണ മനുഷ്യരുടെ ബോധത്തിൽ അത് കയറില്ല,” Alexievich പറഞ്ഞു.

മനുഷ്യ ‘കറുത്ത പെട്ടികൾ’

ചില പഠനങ്ങൾ അനുസരിച്ച്, ആയിരക്കണക്കിന് വർഷങ്ങളോളം മനുഷ്യന് താമസിക്കാൻ സുരക്ഷിതമല്ലാത്ത വിധം ഏറ്റവും കൂടുതൽ മലിനീകൃതമാണ് മിക്ക സ്ഥലങ്ങളും. ഈ ദുരന്തം ബാധിച്ച പ്രദേശത്താണ് ബലറൂസിലെ 12% ൽ അധികം ആളുകൾ താമസിക്കുന്നത് എന്ന് UNDP പറഞ്ഞു. ഒഴുവാക്കൽ പ്രദേശമല്ല അവ.

ഈ ദുരന്തത്തിന്റെ ആഘാതങ്ങളുടെ “ഭാവിയിലേക്ക് വിവരങ്ങൾ രേഖപ്പെടുത്തുന്ന കറുത്ത പെട്ടികളാണ്” ഈ ആളുകൾ എന്ന് Alexievich പറയുന്നു. എന്നാൽ മഹാദുരന്തത്തിന്റെ ശാസ്ത്രീയമായ ആഘാതത്തേക്കാൾ കൂടുതൽ മനുഷ്യരുടെ അനുഭവങ്ങളെക്കുറിച്ചും മാനസികമായ ആഘാതങ്ങളെക്കുറിച്ചുമാണ് അവരുടെ പഠനം.

“ആളുകൾ വിറക് കഴുകാൻ നിർബന്ധിതരായി. പട്ടാളക്കാർ പുരപ്പുറം കഴുകി. ആളുകളെ ഭ്രാന്ത് പിടിപിപ്പിക്കുന്നതാണ് അത്. ബോധം തകിടം മറിഞ്ഞു,” അവർ ഓർക്കുന്നു.

ഇപ്പോൾ 77 വയസ് പ്രായമുള്ള Alexievich ചികിൽസക്കായി ബലറൂസ് വിട്ട് വിദേശത്തേക്ക് 2020 ൽ പോയി. തെരഞ്ഞെടുപ്പ് വ്യാപകമായി തട്ടിപ്പായിരുന്നു എന്ന് പ്രചരിച്ചതിനെ തുടർന്ന് വലിയ സമരം നടന്ന കാലമായിരുന്നു അത്. അതിന് ശേഷം നാട്ടിലേക്ക് തിരികെ വരാൻ കഴിഞ്ഞില്ല എന്ന് ഏകാധിപത്യ നേതാവായ Aleksandr Lukashenko ന്റെ ശക്തയായ വിമർശകയായിരുന്ന അവർ പറഞ്ഞു.

— സ്രോതസ്സ് rferl.org | Anna Sous | Apr 24, 2026

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ