അല്‍ ഗോറിന്റെ trading scams

“11 ദിവസത്തെ negotiations നു ശേഷം ഗവണ്‍മന്റുകള്‍ ഒരു compromise deal ല്‍ എത്തിച്ചേര്‍ന്നു… അത് കൂടുതല്‍ മലിനീകരണത്തിന് വഴിതെളിക്കും … highly compromised രാഷ്ട്രീയ deal … എണ്ണ, വാഹന വ്യവസായ ലോബികളുടെ താല്‍പ്പര്യം സംരക്ഷിക്കുന്ന അമേരിക്കന്‍ നയങ്ങള്‍ക്കനുകൂലമായ തീരുമാനം. ചര്‍ച്ചകള്‍ തീരുമാനങ്ങള്‍ ഒന്നുമാകാതെ രാത്രികളിലൂടെ നീണ്ടു പോയി…” ( 1 )

Friends of the Earth നടത്തിയ പത്ര പ്രസ്ഥാവനയുടെ ശകലങ്ങളാണിത്. ഇത് പ്രസിദ്ധപ്പെടുത്തിയത് ഡിസംബര്‍ 11ന്. ഡിസംബര്‍ 11, 1997. അമേരിക്ക Kyoto Protocol ന് പാര പണിഞ്ഞ ദിവസം. ജോര്‍ജ്ജ് W ബുഷ് നിരപരാധിയാണ്. അദ്ദേഹം ടെക്സാസിലെ തടവുകാരെ തൂക്കിക്കൊല്ലുന്നതില്‍ തിരക്കായിരുന്നു. അന്നതെ കാലാവസ്ഥാ negotiators നെ നയിച്ചത് അല്‍ബര്‍ട്ട് അര്‍നോള്‍ഡ് ഗോര്‍ ആയിരുന്നു.
2010 ഓടെ ഹരിത ഗൃഹ വാതകങ്ങളുടെ വിസരണം 15% കുറക്കണമെന്ന് യൂറോപ്പ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടു. ഗോറിന്റെ ടീം 2012 ല്‍ 5.2% എന്നാക്കി. അതിനു ശേഷം മോശമായ മറ്റൊരു കാര്യം ചെയ്തു. ആ എഗ്രിമെന്റും മൊത്തമായി നശിപ്പിച്ചു.

ഉദ്വമന നിയന്ത്രണം വീടുകളില്‍ തുടങ്ങണമെന്ന് കൂടുതല്‍ രാജ്യങ്ങള്‍ നിര്‍ബന്ധിച്ചു. എന്നാല്‍ ഗോര്‍ ധാരാളം loopholes ഉണ്ടാക്കി ഒരു Hummer ഓടിക്കാനുള്ള വഴിയുണ്ടാക്കി. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ പണക്കാരായ രാജ്യങ്ങള്‍ക്ക് മറ്റു രാജ്യങ്ങളിലെ നിയന്ത്രണത്തിന്റെ ഗുണം ഉപയോഗിക്കാന്‍ കഴിയണം എന്നാണ് (2). അതില്‍ അദ്ദേഹം ജയിച്ചപ്പോള്‍ ഉണ്ടാക്കപ്പെട്ട protocol കപട ഉദ്വമന നിയന്ത്രണ(fake emissions cuts) ത്തിന്റെ ഒരു വലിയ കമ്പോളം ഉണ്ടാക്കി. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് സോവ്യേറ്റ് യൂണിയനില്‍ നിന്ന് “ചൂട് വായൂ” വാങ്ങാന്‍ കഴിഞ്ഞു. 1990 ലെ വിസരണത്തിനനുസരിച്ചാണ് നിയന്ത്രണമെന്നതുകൊണ്ടും ആ സ്ഥലങ്ങളിലെ വ്യവസായം പിന്നീട് തകര്‍ന്നതുകൊണ്ടും ഈ FSU രാജ്യങ്ങള്‍ നിയന്ത്രണ രേഖയുടെ വളരെ താഴെയാണ് കിടന്നിരുന്നത്. സമ്പന്ന രാജ്യങ്ങള്‍ക്ക് ദരിദ്ര രാജ്യങ്ങളിലെ നിയന്ത്രണം വിലക്ക് വാങ്ങാന്‍ അവസരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതുവഴി ഇന്‍ഡ്യയിലേയും ചൈനയിലേയും ഫാക്റ്ററികള്‍ ഹരിത ഗൃഹ വാതകങ്ങളുടെ ഉത്പാദനം കൂട്ടി ശത കോടികള്‍ നേടി. സമ്പന്ന രാജ്യങ്ങളിലെ കാര്‍ബണ്‍ കച്ചവടക്കാര്‍ക്ക് (carbon traders) ശുചിയാക്കാനെന്ന പേരില്‍ പണം ചിലവാക്കുകയും തങ്ങളുടെ ആര്‍ഭാട ജീവിതം കുഴപ്പം കൂടാതെ മുന്നോട്ട് കൊണ്ടുപോകുകയും വേണമെല്ലോ. (3)

ഇതിന്റെ പരിണിത ഫലമായി കാര്‍ബണ്‍ കുറഞ്ഞ സാങ്കേതിയവിദ്യകളുടെ വിജയ സാധ്യതകള്‍ കൂറഞ്ഞു തന്നെ ഇരുന്നു. കാര്‍ബണ്‍ നിയന്ത്രണം ഉയര്‍ത്തിയില്ല. ഗവണ്‍മന്റ് തീരുമാനങ്ങള്‍ക്ക് സ്ഥിരതയുമില്ല. അതുകൊണ്ട് കമ്പനികള്‍ fossil fuels അടിസ്ഥാനമാക്കിയ വ്യവസായങ്ങള്‍ മുന്നോട്ട് കൊണ്ടു പോയി.

സമ്പന്ന രാജ്യങ്ങള്‍ യഥാര്‍ത്ഥത്തിലുള്ള കാര്‍ബണ്‍ നിയന്ത്രണം നടത്തേണ്ടതില്ലെന്ന് ഗോര്‍ ഉറപ്പാക്കി. അതിനുശേഷം ദരിദ്ര രാജ്യങ്ങളോട് കാര്‍ബണ്‍ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സമ്പന്ന രാജ്യങ്ങള്‍ അതു ചെയ്യുന്നില്ല എന്ന കാരണത്താല്‍ അവര്‍ ആ ആവശ്യം തള്ളികയുമെന്നും അദ്ദേഹം ഉറപ്പാക്കി. ബുഷ് ഈ കരാര്‍ അംഗീകരിക്കില്ലെന്നു 2001 ല്‍ പറഞ്ഞപ്പോള്‍ ലോകം അദ്ദേഹത്തെ ശപിച്ചു, എന്നാല്‍ അദ്ദേഹത്തിന്റെ ധാര്‍ഷ്ട്യം അമേരിക്കയേ മാത്രമേ ബാധിച്ചുള്ളു. ഗോറിന്റെ ഗ്രൂപ്പ് ലോകത്തുള്ള എല്ലാവരേയും നശിപ്പിച്ചു.

അമേരിക്കന്‍ delegation ന്റെ നശീകരണ ശക്തി മാത്രമല്ല മാറ്റമില്ലതെ ഇരിക്കുന്നത്. Kyoto Protocol അംഗീകരിച്ചു കഴിഞ്ഞതിനു ശേഷം ബ്രിട്ടീഷ് പരിസ്ഥിതി സെക്രട്ടറി John Prescott ഇങ്ങനെ പറഞ്ഞു. “കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായുണ്ടാകുന്ന നാശങ്ങള്‍ കുറക്കാന്‍ സഹായിക്കുന്ന ചരിത്ര പ്രധാമായ ഒരു കരാറാണിത്. ഇത് ചരിത്രത്തിലാദ്യമായി വികസിത രാജ്യങ്ങളോട് തങ്ങളുടെ കാര്‍ബണ്‍ ഉദ്വമനം കുറക്കണമെന്ന് ആവശ്യപ്പെടുന്നു.”(4) പത്തുവര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോഴത്തെ പരിസ്ഥിതി സെക്രട്ടറി Hilary Benn നമ്മളോട് പറയുന്നത് ഇങ്ങനെയാണ്. ” ഇത് ചരിത്രപരമായി പ്രധാനവും വലിയൊരു കാല്‍വെപ്പുമാണ്. കാലാവസ്ഥാമാറ്റത്തിന്റെ അപകടങ്ങള്‍ തരണം ചെയ്യാന്‍ ഇതാദ്യമായി ലോകരാജ്യങ്ങളെല്ലാം ഒന്നിച്ചണിനിരക്കുന്നു.” [ എന്തുകൊണ്ടാണിവര്‍ എപ്പോഴും ഒരേ കാര്യം തന്നെ ആവര്‍ത്തിക്കുന്നത്? ഈ കരാറുകള്‍ക്കൊക്കെ എന്തെങ്കിലും പ്രസക്തിയുണ്ടോ? വലിയ എണ്ണ/ഓട്ടോ കോര്‍പ്പറേറ്റുകള്‍ക്കും മറ്റു വമ്പന്‍ കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടിയും വേണ്ടി ജനങ്ങളേ കബിളിപ്പിക്കുകയാണിവര്‍ ചെയ്യുന്നത്]

ഈ രണ്ട് സമയത്തും മറ്റുരാജ്യങ്ങള്‍ക്ക് അംഗീകരിക്കാനാവാത്ത ആവശ്യങ്ങളാണ് അമേരിക്ക മുന്നോട്ടു വെച്ചത്. Kyoto ല്‍ ലോകരാജ്യങ്ങള്‍ അല്‍ ഗോറിന്റെ “ഉദ്വമന കച്ചവടത്തെ” തള്ളിക്കളഞ്ഞു. അതുകൊണ്ട് അദ്ദേഹത്തിന്റെ സംഘം ചര്‍ച്ച അവസാനിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. മറ്റു രാജ്യങ്ങള്‍ ഇതിനോട് അടിയറവ് പറഞ്ഞു. 1997 ലും 2007 ലും കരാര്‍ തകര്‍ക്കപ്പെട്ടു, പിന്നീട് അവര്‍ തന്നെ പറഞ്ഞു കരാര്‍ മഹത്തരമാണെന്ന്. അമേരിക്കന്‍ നയതന്ത്രജ്ഞര്‍ ഒരേ
ഇനി രണ്ട് വരഷങ്ങള്‍ കൂടി പോകാനുണ്ട്. എന്നാലും പുതിയ കരാര്‍ Kyoto Protocol നേക്കാള്‍ കഷ്ടമാണ്. ഇതിന് ഒരു ലക്ഷ്യവുമില്ല (targets) ഒരു സമയ പരിധിയുമില്ല. ബാലിയില്‍ അംഗീകരിച്ച പുതിയ ഒരു കൂട്ടം guideline കള്‍ അല്‍ ഗോറിന്റെ trading scams ബലവത്താക്കുകയും ദീര്‍ഘമുള്ളതാക്കുകയും ചെയ്യുന്നു(6).

ഔദ്യോഗിക സ്ഥാനമില്ലാത്തതിനാല്‍ ഗോറിന് ഇപ്പോള്‍ നല്ലതു പോലെ ജോലി ചെയ്യാന്‍ കഴിയേണ്ടതാണെങ്കിലും അമേരിക്കന്‍ നയങ്ങള്‍ അതിന് അനുവദിക്കില്ല. സമ്പന്ന രാജ്യങ്ങളേയും ദരിദ്ര രാജ്യങ്ങളേയും ഒരുപോലെ കാണാത്ത അന്താരാഷ്ട്ര പരിസ്ഥിതി കരാറുകള്‍ അംഗീകരിക്കണോ വേണ്ടയോ എന്നതിനേക്കുറിച്ച് അമേരിക്കന്‍ സെനറ്റില്‍ ജൂലൈ 1997 ല്‍ നടന്ന വോട്ടെടുപ്പില്‍ അത്തരം കരാറുകള്‍ അംഗീകരിക്കേണ്ട എന്ന് 95-0 എന്ന ഭൂരിപക്ഷത്തില്‍ തീരുമാനമെടുത്തു (7). എല്ലാ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍മാരും ഈ പ്രശ്നത്തില്‍ ഒന്നിച്ച് അണിനിരന്നു. എല്ലവര്‍ക്കുമറിയാമായിരുന്നു ദരിദ്ര രാജ്യങ്ങള്‍ ഇത്തരത്തിലുള്ള കരാറുകള്‍ അംഗികരിക്കില്ലെന്ന്. [ഫലമോ ഇന്‍ഡ്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഉദ്വമന നിയന്ത്രണം സമ്പന്ന രാജ്യങ്ങള്‍ നടത്തണമെന്ന് വാശിപിടിച്ചു. സമ്പന്ന രാജ്യങ്ങള്‍ ഇത് സമ്മതിച്ചില്ല. കരാര്‍ തന്നെ ഒരു പ്രഹസനമായി. സമ്പന്ന രാജ്യങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ ഈ പ്രശ്ന പരിഹാരത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കേണ്ടവരായിരുന്നു.] ക്ലിന്റന്റെ ഗവണ്‍മന്റ് ഒരു compromise കൊണ്ടുവന്നു: ദരിദ്ര രാജ്യങ്ങള്‍ കാര്‍ബണ്‍ ഉദ്വമനത്തില്‍ കുറവു വരുത്തണമെന്നതിനു പകരം ഗോര്‍ ആവശ്യപ്പെട്ടത് അവര്‍ക്ക് അവരുടെ ഉദ്വമനം വില്‍ക്കാനുള്ള അവസരം ഉണ്ടാക്കുക (emissions trading) എന്നാണ് (8). ഇതില്‍ ഗോര്‍ വിജയിച്ചെങ്കിലും അദ്ദേഹം ഇങ്ങനെ പറഞ്ഞു. “ദരിദ്ര രാജ്യങ്ങള്‍ ഈ കരാര്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്നതുവരെ ഈ കരാര്‍ സെനറ്റിന്റെ ratification ഞങ്ങള്‍ വെക്കില്ല” (9) ക്ലിന്റണ്‍ അങ്ങനെ വിജയിക്കാനാവാത്ത ഒരു യുദ്ധം ഒഴുവാക്കി.

എന്തുകൊണ്ടാണ് അമേരിക്ക ഇങ്ങനെ പ്രവര്‍ത്തിച്ചത്? മറ്റു പല രജ്യങ്ങളുടെ സ്ഥിതിയും ഇതു തന്നെയാണ്. രണ്ട് വലിയ അഴുമതിയുണ്ടാക്കുന്ന ശക്തികള്‍ക്ക് അടിമകളാണ് ഈ രാജ്യങ്ങളൊക്കെ. കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ കാലാവസ്ഥാമാറ്റത്തെ വിലകുറച്ച് കാണിക്കുകയും മറ്റ് ചെറിയ/ഇല്ലാത്ത പ്രശ്നങ്ങളെ പെരിപ്പിച്ച് കാണിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന് ശനിയാഴ്ച് 3pm EST Fox News ന്റെ വെബ് സൈറ്റില്‍ 20 വാര്‍ത്തകളാണ് ഒന്നാം പേജില്‍ കൊടുത്തിരുന്നത്. അതില്‍ 20-ാം മത്തെ വാര്‍ത്ത ആയിരുന്നു കാലാവസ്ഥാ കരാര്‍ (11). അതും “Bikini-wearing stewardesses sell calendar for charity” and “Florida store sells ‘Santa Hates You’ T-shirt” എന്ന വാര്‍ത്തകള്‍ക്ക് ശേഷം. [നമ്മുടെ നാട്ടിലെ കാര്യം ഒന്നും പറയേണ്ടല്ലോ. ടൈംസ് ഒഫ് ഇന്‍ഡ്യയും, മനോരമയും, ടിവി ചാനലുകളുടെ റിയാലിറ്റി ഷോകളും സീരിയലുകളും, പിന്നെ ഏറ്റവും വലിയ എല്ലാവരുടേയുംവിദ്യാലയം ആയ സിനിമയും.]

അടുത്ത അഴുമതിക്കാരന്‍ തെരഞ്ഞെടുപ്പ് campaign finance ആണ്. കാലാവസ്ഥാ മാറ്റത്തിനെ നേരിടാനുള്ള പരിപാടി സെനറ്റ് തള്ളിക്കളയാന്‍ കാരണം അതിലെ അംഗങ്ങളെ അവിടെ എത്തിച്ച കമ്പനികള്‍ക്ക് അതില്‍ താല്‍പ്പര്യം ഇല്ലാത്തതിനാലാണ്. ആര് എന്ത് ആര്‍ക്കൊക്കെ കൊടുത്തു എന്ന് നിങ്ങള്‍ പഠിച്ചാല്‍ അത് നിങ്ങള്‍ക്ക് മനസിലാകും(12).

ഒന്ന് അളവാണ്. അമേരിക്കയില്‍ 1990 ന് ശേഷം energy and natural resources sector (കൂടുതലും കല്‍ക്കരി, എണ്ണ, വാതകം, വൈദ്യുതി മുതലായവ) $4180 ലക്ഷം ഡോളര്‍ ഫെഡെറല്‍ രാഷ്ട്രീയക്കാര്‍ക്ക് നല്‍കിയിട്ടുണ്ട് (13). ഗതാഗതക്കമ്പനികള്‍ $3550 ലക്ഷവും (14). വലിയ പരിസര മലിനീകരണമുണ്ടാക്കുന്ന കമ്പനികള്‍ റിപ്പബ്ലിക്കന്‍സിനെ ആണ് favour ചെയ്യുന്നത്. എന്നാല്‍ അവരെല്ലാം തന്നെ ഡെമോക്രാറ്റുകള്‍ക്കും സഹായം ചെയ്യുന്നുണ്ട്. 2000 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എണ്ണ-വാതക കമ്പനികള്‍ ജോര്‍ജ്ജ് ബുഷിന് പണം വാരിക്കോരി നല്‍കി. അതോടൊപ്പം തന്നെ അല് ഗോറിനും കിട്ടി $142,000(15). കൂടാതെ അല്‍ ഗോറിന് ഗതാഗത കമ്പനികള്‍ $347,000(16) ആണ് നല്‍കിയത്. അമേരിക്കന്‍ രാഷ്ട്രീയമെന്നാല്‍ ആളുകള്‍ക്ക് അവരുടെ ലാഭം നിക്ഷേപിച്ച് കൊള്ള ലാഭം നേടാനുള്ള വേദിയാണ്. [ഇവിടെയും അങ്ങനെ തന്നെ. ആണവ കരാറുമായി ബന്ധപ്പെട്ട് ലോക്സഭയില്‍ നടന്നത് നമ്മള്‍ കണ്ടതല്ലേ.]
അമേരിക്കന്‍ ജനങ്ങള്‍ political funding system ഇല്ലാതാക്കുന്നതുവരെ അമേരിക്കന്‍ രാഷ്ട്രീയക്കാര്‍ അവരുടെ പോക്കറ്റിന്റെ കനം അനുസരിച്ചായിരിക്കും സംസാരിക്കുക. [അതുപോലെ എല്ലാ ജനാധിപത്യ രാജ്യങ്ങളിലും]

— സ്രോതസ്സ് www.monbiot.com

References:

1. Friends of the Earth UK, 11th December 1997. Kyoto Deal Will Not Stop Global warming. Press release.
2. Through Emissions Trading, Joint Implementation and the Clean Development Mechanism.
3. See Dag Hammarskjöld Foundation, September 2006. Carbon Trading: A Critical Conversation on Climate Change, Privatisation and Power. Development Dialogue 2006, no 48. http://www.dhf.uu.se/pdffiler/DD2006_48_carbon_trading/carbon_trading_web.pdf
And:
Michael Wara, 8th February 2007. Is the global carbon market working? Nature vol 445. p 595.
4. Department of the Environment, Transport & The Regions, 11th December 1997. Historic Agreement Reached In Kyoto On Climate Change. Press release 509/Environment.
5. No author, 15th December 2007. Deal agreed in Bali climate talks.
http://www.guardian.co.uk/environment/2007/dec/15/bali.climatechange4
6. United Nations Climate Change Conference, 15th December 2007. Decision -/CMP.3
Further guidance relating to the clean development mechanism.

Click to access cmp_guid_cdm.pdf


7. You can read the Byrd-Hagel Resolution at http://www.nationalcenter.org/KyotoSenate.html
8. You can see how these two issues were played against each other in this statement by the Senate Republican Policy Committee: http://rpc.senate.gov/_files/ENVIROmw102197.pdf
9. CNN, 11th December 2007. Clinton Hails Global Warming Pact. http://edition.cnn.com/ALLPOLITICS/1997/12/11/kyoto/
10. See in particular George Monbiot, 2007. Heat: how to stop the planet burning. Chapter 2. Penguin, London.
11. http://www.foxnews.com/, viewed at 8.21pm UK time, 15th December 2007. Updated on the hour.
12. http://www.opensecrets.org/ gives an almost-comprehensive account.
13. http://www.opensecrets.org/industries/indus.asp?Ind=E
14. http://www.opensecrets.org/industries/indus.asp?Ind=M
15. http://www.opensecrets.org/industries/recips.asp?Ind=E01&Cycle=2000&recipdetail=A&Mem=N&sortorder=U
16. http://www.opensecrets.org/industries/recips.asp?Ind=M&Cycle=2000&recipdetail=A&Mem=N&sortorder=U

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

3 thoughts on “അല്‍ ഗോറിന്റെ trading scams

 1. ജഗദീശ്
  നന്ദി, സാര്‍ഥകമായ ഈ പോസ്റ്റിന്. കാര്‍ബണ്‍ ട്രേഡിംഗ് വന്‍ ബിസ്സിനസ്സായി മാറിക്കഴിഞ്ഞിട്ടുണ്ട്, ഭാരതത്തിലും. പുത്തന്‍ തലമുറ ബാങ്കായ എച് ഡി എഫ് സി ബാങ്ക് ഇതിലെ ബിസ്സിനസ്സ് സാധ്യതകള്‍ മനസ്സിലാക്കി ഈ രംഗത്തേക്ക് കടന്നു വന്നിട്ടുണ്ട്. ബാങ്കിന്റെ ഒരു പത്രക്കുറിപ്പ് ഇങ്ങനെ പറയുന്നു.

  “HDFC Bank signed an agreement with Cantor CO2E India Pvt Ltd and MITCON Consultancy Services Limited (MITCON) for providing carbon credit services.

  As part of the agreement, HDFC Bank will work with the two companies on awareness building, identifying and registering Clean Development Mechanism (CDM) and facilitating the buy or sell of carbon credits in the global market, said a press release from the bank.”

  ഓടോ:
  പരിസ്ഥിതി വിഷയങ്ങളില്‍ ഏറ്റവും പ്രതിബദ്ധതയുള്ള രാഷ്ട്രീയക്കാരനായാണ് അല്‍ ഗോര്‍ അറിയപ്പെടുന്നത്. അപ്പോള്‍ ബാക്കിയുള്ളവരുടെ കാര്യം പറയേണ്ട , അല്ലേ?

 2. അല്‍ ഗോറിനേക്കുറിച്ച് വേറെയും പരാതികള്‍ ഉണ്ട്. https://neritam.com/2007/12/11/does-gore-deserve-the-prize/

  നമുടെ പച്ചൂരിയുടെ ആണവ നിലയങ്ങളോടുള്ള നിലപാടും പരിസ്ഥിതി വിരുദ്ധമാണ്.

  അല്‍ഗോര്‍ ശ്രദ്ധിക്കപ്പെട്ടത് അദ്ദേഹത്തിന്റെ സിനിമയും അതിന്റെ പ്രചാരണത്തിനുള്ള ലോക യാത്രകളുമാണ്. സിനിമയില്‍ അദ്ദേഹം ധാരാളം സ്ലൈഡ് ഷോ നടത്തുന്നുണ്ട്, കൂട്ടത്തില്‍ അദ്ദേഹം നടത്തുന്ന സ്വന്തം മഹത്വം വിളിച്ചുപറയലും. സിനിമ കണ്ടാല്‍ നമുക്ക് തോന്നുക ഗോറിന് ഭൂമിയില്‍ സുഖകരമായി ജീവിക്കണമെങ്കില്‍ നമ്മള്‍ എല്ലാം കാര്‍ബണ്‍ ഉദ്വമനം കുറച്ച് പരിസ്ഥിതി സംരക്ഷിക്കണമെന്നാണ്.

  ഇവരൊക്കെ (ധാരാളം സിനിമ നടീ/നടന്‍മാര്‍, ഗായികാ ഗായകന്‍മാര്‍ ഒക്കെ) ഇകോ സെലിബ്രിട്ടികളാണ് ആണ്. അവരുടെയൊക്കെ കാര്‍ബണ്‍ പാദമുര വളരെ വലുതും അതേസമയം അവര്‍ ജനങ്ങളോട് കാര്‍ബണ്‍ ഉദ്വമനം കുറക്കാനും പറയുന്നു.
  എന്റെ അഭിപ്രായത്തില്‍ ഈ ഇകോ സെലിബ്രിട്ടികള്‍ ഒരുതരത്തില്‍ പറഞ്ഞാല്‍ വിശ്വ സുന്ദരിപ്പട്ടം കിട്ടിയ മോഡലുകള്‍ പോലെയാണ്. കോര്‍പ്പറേറ്റുകള്‍ക്ക് അവരുടെ ആശയങ്ങള്‍ വിളംബരം ചെയ്യാനുള്ള കോളാമ്പി മൈക്കുകള്‍ മാത്രം.
  ഇവരും മീഡിയാ മാഫിയകളും കൂടിച്ചേരുമ്പോള്‍ എല്ലാമായി. ജനങ്ങള്‍ വിശ്വസിച്ചോളും.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )