ഭൂമിയിലെ ഏറ്റവും തീവൃമായ കാലാവസ്ഥ അനുഭവപ്പെടുന്ന സ്ഥലങ്ങളിലൊന്നായ അലാസ്കയില്‍ കഴിഞ്ഞ ആയിരക്കണക്കിന് വര്‍ഷങ്ങളായി ആദിവാസികള്‍ ജീവിച്ച് പോരുന്നു. എന്നാല്‍ ഇപ്പോള്‍ കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായുണ്ടാകുന്ന വെള്ളപ്പൊക്കം ഒരു എസ്കിമോ (Eskimo) ഗ്രാമത്തെ സുരക്ഷിത സ്ഥലത്തേക്ക് നീങ്ങാന്‍ നിര്‍ബന്ധിക്കുന്നു.
340 അംഗങ്ങളുള്ള Newtok എന്ന തീരദേശ ഗ്രാമത്തിലെ ജനങ്ങള്‍ 14.4 കിലോമീറ്റര്‍ അകലെ Ninglick നദിക്കരയിലെ പുതിയ സ്ഥലത്തേക്ക് മാറാന്‍ വോട്ടെടുപ്പ് വഴി തീരുമാനിച്ചു. Yup’ik എസ്കിമോ എന്ന ആദിവാസികള്‍ താമസിച്ചിരുന്ന ഗ്രാമം അങ്ങനെ കാലാവസ്ഥാ ഭീഷണികാരണം ഉപേക്ഷിക്കപ്പെട്ട ആദ്യത്തെ അലാസ്കന്‍ ഗ്രാമമായി.
ഗ്രാമത്തെ സംരക്ഷിച്ച് നിര്‍ത്തിയിരുന്ന തീരദേശ മഞ്ഞ് പാളികള്‍ ചൂടുകൂടുന്നതുകാരണം ഉരുകുന്നു. U.S. Army Corps of Engineers കണക്ക് പ്രകാരം ന്യൂടോക്കിനെ(Newtok) മാറ്റി സ്ഥാപിക്കാന്‍ $13 കോടി ഡോളര്‍ ചിലവാകും. അലാസ്കയിലെ 24 മറ്റ് ഗ്രാമങ്ങളും ഇതേ ഭീഷണി നേരിടുന്നു. അടുത്ത ദശാബ്ദത്തില്‍ 60 പുതിയ ഗ്രാമങ്ങളും ഈ വഴി സ്വീകരിക്കേണ്ടിവരും.
ഈ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ലോകത്തിലെ 80 രാജ്യങ്ങളില്‍ നിന്നുള്ള 400 ആദിവാസികള്‍ അലാസ്കയിലെ Anchorage ല്‍ ആദ്യത്തെ Indigenous Peoples’ Global Summit on Climate Change നായി ഒത്തു ചേര്‍ന്നു.
ലോകത്തെ മൊത്തം ആദിവാസി ജനങ്ങള്‍ക്ക് കാലാവസ്ഥാ മാറ്റം കാരണം അവരുടെ പരമ്പരാഗത ജീവിത രീതി നയിക്കാനാവുന്നില്ല എന്ന് അതില്‍ പങ്കെടുത്ത അംഗങ്ങള്‍ പറഞ്ഞു. വരള്‍ച്ച, സമുദ്ര ജലനിരപ്പ് ഉയരുന്നത്, താപനില കൂടുന്നത്, മഴ കുറയുന്നത്, വെള്ളപ്പൊക്കം, ജൈവ വൈവിദ്ധ്യത്തിന്റെ നാശം എന്നിവയാണ് പ്രധാന പാരിസ്ഥിതിക ഭീഷണികള്‍. പ്രദേശങ്ങളനുസരിച്ച് ഈ പ്രശ്നങ്ങള്‍ മാറുന്നു.
ഉദാഹരണത്തിന് ദ്വീപ് രാഷ്ട്രമായ പാപ്വാ ന്യൂ ഗിനിയില്‍ ജനസംഖ്യ വര്‍ദ്ധിക്കുന്നതും സമുദ്ര ജലനിരപ്പുയരുന്നതും ആദിവാസികളുടെ കൃഷിഭൂമിയുടെ അളവ് കുറക്കുന്നു എന്ന് UN പറയുന്നു. ദീര്‍ഘമേറിയ വരള്‍ച്ച വരുമാനം നല്‍കിക്കൊണ്ടിരുന്ന കന്നുകാലികളെ കൊന്നൊടുക്കിയതാല്‍ കെനിയയിലെ സാമ്പുറു(Samburu) വംശം ഭക്ഷ്യ സാമ്പത്തിക പ്രതിസന്ധിയുടെ വക്കിലാണ്.
കുറയുന്ന മഴ സീസണ്‍ തെറ്റിവരുന്ന മഞ്ഞ്, പകലുണ്ടാകുന്ന താപനിലയിലെ വലിയ വ്യത്യാസം എന്നിവ നേരിട്ട് കൃഷിചെയ്യുന്ന മെക്സിക്കോയിലെ മായന്‍ കൃഷിക്കാര്‍ ബദല്‍ വിളകളും ജലസേചനമുള്ള മറ്റ് സ്ഥലങ്ങള്‍ അന്വേഷിക്കുന്നു.
കാലാവസ്ഥാമാറ്റം അടിസ്ഥാന infrastructure ലുണ്ടാക്കുന്ന ഫലത്താല്‍ ജനത്തിന് കുടിയേറ്റം നടത്തേണ്ടിവരുന്നതിനെയാണ് “Climigration” എന്ന് പറയുന്നത്. തീവൃമായ പരിസ്ഥിതി സംഭവങ്ങളായ കൊടുംകാറ്റ്, ഭൂമികുലുക്കം എന്നിവമൂലമുള്ള കുടിയേറ്റത്തില്‍ നിന്ന് വ്യത്യസ്ഥമാണ് ഇത്. “climigration” നില്‍ സമൂഹത്തിന് തിരികെ പഴയ സ്ഥലത്ത് എത്തിച്ചേരാനുള്ള ഒരു സാദ്ധ്യതയും ഇല്ല എന്ന് അലാസ്കയിലെ മനുഷ്യാവകാശ വക്കീലായ Robin Bronen പറയുന്നു.
— സ്രോതസ്സ് cnn