നിഷ്‌ക്രിയമായ വീട്

വീടിനകത്തെ ഉപകരണങ്ങളില്‍ നിന്നും എന്തിന് ആളുകളില്‍ നിന്നും ചൂട് സ്വീകരിച്ച് വീട്ടില്‍ സുഖകരമായ ചൂട് സൃഷ്ടിക്കുന്ന airtight വീടുകളാണ് Passive വീട്. [തണുപ്പ് രാജ്യത്തെ വിവരമായതുകൊണ്ടാണവര്‍ ഇങ്ങനെ എഴുതിയത്. നമ്മുടെ നാട്ടില്‍ നമുക്ക് പ്രധാനമായി വേണ്ടത് തണുപ്പിക്കലാണല്ലോ. ശരിക്കും പുറമേ നിന്ന് മനുഷ്യനിര്‍മ്മിത ഊര്‍ജ്ജം സ്വീകരിക്കാതെ, അല്ലെങ്കില്‍ വളരെ കുറവ് മാത്രം സ്വീകരിച്ച് വീട്ടിനുള്ളില്‍ സുഖകരമായ അന്തരീക്ഷം സൃഷ്ടിക്കുന്ന വീടുകളാണ് നിഷ്‌ക്രിയമായ(Passive) വീട്.] അവക്ക് കട്ടിയുള്ള insulation ഉണ്ട്. തണുപ്പ് കാലത്തെ സൂര്യനെ അവ ഫലപ്രദമായി ഉപയോഗിക്കുന്നു. heat exchanger ഉപയോഗിച്ച് പുറത്തുള്ള ചൂട് കാറ്റുിനേയും പ്രയോജനപ്പെടുത്തുന്നു. ഫലമോ വളരേറെ തണുപ്പ് അനുഭവിക്കുന്ന രാജ്യത്തും ചൂടാക്കാന്‍ വേണ്ടി വീടിന് വളരെ കുറവോ പൂജ്യമോ ഊര്‍ജ്ജമേ വേണ്ടിവരുന്നുള്ളു. ജര്‍മ്മനി, സ്കാന്‍ഡിനേവിയ, തുടങ്ങിയ രാജ്യങ്ങളില്‍ ഇവക്ക് വലിയ പ്രചാരമുണ്ട്. ഒരു രീതി ഇതാ.

0430-spj-HOUSE-web-1

— സ്രോതസ്സ് nytimes

നമ്മുടെ നാട്ടില്‍ ഇത് ഒട്ടും ശ്രദ്ധിക്കാറില്ല. നട്ടുച്ചക്ക് പോലും വിളക്ക് തെളിയിക്കാതെ മുറിയില്‍ വെളിച്ചം കേറില്ല. പാടത്തിന്റെ നടുവിലെ വീടായാലും കാറ്റ് കിട്ടണമെങ്കില്‍ ഫാന്‍ വേണം. വേനല്‍ സൂര്യനെ ഒഴുവാക്കാനോ തണുപ്പ് കാലത്തെ സൂര്യനെ ഉപയോഗിക്കാനോ നാം വീട് വെക്കുമ്പോള്‍ ശ്രദ്ധിക്കാറില്ല. പക്ഷേ വാ…സ്ഥുവിന്റെ പേരില്‍ എന്ത് വിവരക്കേടും കാണിക്കും. ഇതൊക്കെ മാറണം. വീട് ഊര്‍ജ്ജ ദക്ഷതയുള്ളതാവണം.

ഒരു അഭിപ്രായം ഇടൂ