നിങ്ങളുടെ പ്രീയ വളര്‍ത്തുമൃഗം എന്ത് തിന്നും

അമേരിക്കന്‍ സംസ്കാരത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ വളരേറെ പ്രീയപ്പെട്ടതാണ്. അവയുടെ പ്രാധാന്യത്തെക്കുറിച്ച് ചോദ്യം ചെയ്യുന്നത് തന്നെ സംസ്കാരിക taboo ആണ്. എന്നാല്‍ വളര്‍ത്തുമൃഗങ്ങളെ വളര്‍ത്തുന്നത് നിഷ്പക്ഷമായ ഒരു കാര്യമല്ല. അവ വളരേറെ വിഭവങ്ങള്‍ ഉപഭോഗം ചെയ്യുന്നതിനാല്‍ അത് ഒരു ethical പ്രശ്നവും പരിസ്ഥിതി പ്രശ്നവുമാണ്.

Time to Eat the Dog എന്ന പുസ്തകത്തില്‍ ഇങ്ങനെ പറയുന്നു: ജര്‍മ്മന്‍ ഷെപ്പേഡ് പോലുള്ള വലിയ പട്ടി പ്രതിവര്‍ഷം 0.36 global hectares ലെ വിഭവങ്ങള്‍ ഉപയോഗിക്കുന്നു. (global ecological footprint methodology ഉപയോഗിച്ച് കണ്ടെത്തിയത്.) border collie പോലുള്ള ഇടത്തരം പട്ടിക്ക് 0.28 global hectares വേണം ഒരു വര്‍ഷം ജീവിക്കാന്‍. രണ്ട് border collies ഉള്ള ഒരു കുടുംബത്തിന് ഹെയ്തി(Haiti), മലാവി(Malawi) പോലുള്ള ശരാശരി ആളുകള്‍ ഉപയോഗിക്കുന്ന വിഭവങ്ങളേക്കാള്‍ കൂടുതല്‍ വിഭവങ്ങള്‍ അധികമായി വേണ്ടിവരുന്നു. രണ്ട് ജര്‍മ്മന്‍ ഷെപ്പേഡുള്ള കുടുംബത്തിന് ശരാശരി ബംഗ്ലാദേശിയോ Tajik യോ ഒരു വര്‍ഷം ഉപയോഗിക്കുന്ന വിഭവങ്ങളേക്കാള്‍ കൂടുതല്‍ വിഭവങ്ങള്‍ അധികമായി വേണ്ടിവരുന്നു.

ഭൂമിയിലെ വിഭവങ്ങള്‍ പരിമിതമാണ്. വീട്ടിലെ പട്ടി ഉപയോഗിക്കുന്ന വിഭവങ്ങള്‍ എന്നാല്‍ ദരിദ്രരായ ആളുകള്‍ക്ക് കുറവ് വിഭവങ്ങളേ ബാക്കി വരുകയുള്ളു എന്നാണ് അര്‍ത്ഥം. ലോകത്ത് 102 കോടിയാളുകള്‍ പട്ടിണിയിലാണ്. ആഗോള നീതിയുടെ വീക്ഷണത്തില്‍ ഇത് ചോദ്യം ചെയ്യേണ്ടതാണ്. വളര്‍ത്തുമൃഗങ്ങളുടെ ആഹാരം മാത്രം $4200 കോടി ഡോളറിന്റെ ആഗോള വ്യവസായമാണ്. തീവൃ പട്ടിണി അനുഭവിക്കുന്നവരുടെ എണ്ണം പകുതിയാക്കാന്‍ വേണ്ട പണം $5400 കോടി ഡോളറാണ്. Millennium Development Goals ല്‍ ഒന്നാണ് അത്.

ഭൂമിയുടെ ജൈവവ്യവസ്ഥ അമിതമായി ചൂഷണം ചെയ്യപ്പെട്ടിരിക്കുന്ന അവസരത്തില്‍ വിഭവങ്ങളുടെ തെറ്റായ വിതരണം കൂടുതല്‍ വഷളായിരിക്കുന്നു. പ്രതിവര്‍ഷം 1.31 മടങ്ങ് ഭൂമി എന്ന തോതിലാണ് നാം ഉപഭോഗം നടത്തുന്നത്. എന്നാല്‍ നമുക്ക് ഒരു ഭൂമിയേയുള്ളു. അതായത് ഭൂമിയിലെ നാം ആശ്രയിക്കുന്ന ജൈവവ്യവസ്ഥയെ തകര്‍ക്കുകയാണ് ചെയ്യുന്നത്. ഭാവിയില്‍ പരിസ്ഥിതി സാമൂഹ്യ തകര്‍ച്ചയുണ്ടാകാതിരിക്കാന്‍ നാം ഉപഭോഗം കുറച്ചേ മതിയാവൂ. (കാലാവസ്ഥാ മാറ്റം ഒരു പാരിസ്ഥിതിക ഭീഷണി മാത്രമാണ്.) നമ്മേ സുസ്ഥിരമായി നിലനിര്‍ത്താനാവാത്ത വിധം നാം ഉപഭോഗം നടത്തുകയാണെങ്കില്‍ ഇപ്പോള്‍ പട്ടിണി കിടക്കുന്ന 102 കോടിയാളുകളോക്കാള്‍ കൂടുതലാളുകള്‍ പട്ടിണിയിലേക്കമരും. അതുകൊണ്ട് ഈ സമവാക്യത്തെ തുലനം ചെയ്യാന്‍ ചിലത് ചെയ്യേണ്ടിവരും. ജനസംഖ്യ കൂടി 2050 ആകുമ്പോഴേക്കും 910 കോടിയാവും. എന്നാണ് കണക്കാക്കുന്നത്. അതനുസരിച്ച് മാറ്റം വരുത്തേണ്ടിവരുന്ന ചരം(variable) നമ്മുടെ ആര്‍ഭാട ജീവിതവും വളര്‍ത്തുമൃഗങ്ങളുമാണ്.

വളര്‍ത്തുമൃഗങ്ങള്‍ സാംസ്കാരത്തിന്റെ ഭാഗമായ സ്ഥലങ്ങളില്‍ വളര്‍ത്തുമൃഗ ഉടസ്ഥാവകാശം എന്ന ആശയം പടരുന്നതെ തടയുന്നത് പ്രധാനപ്പെട്ട strategy ആണ്. മൃഗത്തെ വളര്‍ത്തുക എന്നത് ജീവിതത്തിലെ ‘സ്വാഭാവികമായ’ ഒന്നായാണ് ചിലയിടങ്ങളില്‍ കണക്കാക്കുന്നത്. ഇപ്പോള്‍ തന്നെ മൃഗത്തെ വളര്‍ത്തുന്ന സംസ്കാരമുള്ളിടങ്ങളില്‍ സ്വയം ഒന്നിനെ വളര്‍ത്താതിരിക്കുകയും മറ്റുള്ളവരെ അങ്ങനെ ചെയ്യാന്‍ പ്രേരിപ്പിക്കുകയും വേണം.

ഇപ്പോള്‍ കുടുംബത്തില്‍ വളര്‍ത്തുമൃഗമുള്ളവര്‍ക്ക് അത് സ്വന്തം കുട്ടികളെ പോലെ പ്രായപ്പെട്ടതാകയാല്‍ അതിനെ ഒഴുവാക്കാനാവില്ല. വളര്‍ത്തുമൃഗ വ്യവസായം ഇതിനെ മൃഗങ്ങളുടെ “മനുഷ്യവത്കരണം” എന്നാണ് വിളിക്കുന്നത്. ഈ പ്രവണത വര്‍ദ്ധിപ്പിക്കാനായി വ്യവസായം പ്രതിവര്‍ഷം ദശലക്ഷക്കണക്കിന് ഡോളര്‍ പരസ്യങ്ങള്‍ക്കായി ചിലവാക്കുന്നു. വളര്‍ത്തുമൂഗങ്ങളുടെ ആഘാതം കുറക്കാനായി അവരോട് എനിക്ക് ഇതാണ് പറയാനുള്ളത്:

1) നിങ്ങളുടെ മൃഗങ്ങളെ spay or neuter ചെയ്യുക. യാദൃശ്ഛികമായി അവയുടെ എണ്ണം ഇരട്ടിക്കരുത്.
2) നിങ്ങളുടെ മൃഗത്തെ ഉപഭോക്താവാക്കുന്ന പ്രചാരവേലകള്‍ തിരിച്ചറിയുക. നിങ്ങളുടെ പട്ടിക്കായി വിലപിടുപ്പുള്ള ആഹാരം വാങ്ങുമ്പോള്‍, ലോകത്ത് പട്ടിണികിടക്കുന്ന, വേണ്ടത്ര വസ്ത്രങ്ങളില്ലാത്ത, വീടില്ലാത്ത ധാരളം കുട്ടികളുണ്ട് എന്ന് ഓര്‍ക്കുക. സുസ്ഥിര വികസനത്തിനായി സംഭവന ചെയ്യുക.
3) ആഘാതം കുറവുള്ള ആഹാരം ആകണം അവക്ക് നല്‍കേണ്ടത്. പാക്ക് ചെയ്ത ആഹാരത്തേക്കാള്‍ food scraps ഉം dry food ഉം നല്‍കിയാല്‍ ആഘാതം കുറക്കാനാവും.
4) നിങ്ങളുടെ മൃഗത്തെ മെലിഞ്ഞതാക്കുക. പൊണ്ണത്തടിയുള്ള മൃഗം പൊണ്ണത്തടിയുള്ള മനുഷ്യനെ പോലെ ആരോഗ്യമില്ലാത്തതാണ്. അവക്ക് കൂടുതല്‍ ആരോഗ്യ പരിപാലനം വേണ്ടിവരും. അതുകൊണ്ട് കുറച്ച് ആഹാരം കൊടുക്കുക. 2009 ല്‍ അമേരിക്കക്കാര്‍ $1900 കോടി ഡോളര്‍ veterinarian care ന് ചിലവാക്കി. 2015 ഓടെ 5 വയസ്സില്‍ താഴെയുള്ള മരണനിരക്ക് മൂന്നില്‍ രണ്ട് കുറക്കാന്‍ $500 കോടി ഡോളര്‍ മതി.
5) “ഉത്പാദനക്ഷമമായ” വളര്‍ത്തുമൃഗങ്ങളെ തെരഞ്ഞെടുക്കുക. മുയല്‍ ഇറച്ചിയും companionship ഉം നല്‍കും. പൂന്തോട്ടത്തില്‍ നിന്നുള്ള ഇലകള്‍ അവക്ക് നല്‍കാം. എന്നാല്‍ വളരെക്കുറച്ച് പേര്‍ക്കേ വളര്‍ത്തുമൃഗത്തെ തിന്നാനാവൂ. അതുകൊണ്ട് മുട്ട തരുന്ന കോഴിയെ വളര്‍ത്താം. നിങ്ങള്‍ തിന്നില്ലെങ്കില്‍ കൂടി അത് 0.003 ഹെക്റ്റര്‍ ecological capacity യെ ഉപയോഗിക്കൂ.

നിങ്ങളുടെ മൃഗത്തെ തിന്നണം എന്ന് എങ്ങനെ എനിക്ക് പറയാനാവും. വിദൂരങ്ങളിലെ ഫാക്റ്ററി ഫാമുമകളില്‍ നിന്നുള്ള ഇറച്ചിയാണ് നമ്മളില്‍ കൂടുതലാളുകളും തിന്നുന്നത്. ആ മൃഗഗങ്ങളും നമ്മുടെ മൃഗങ്ങളെ പോലെയാണ്. വളരെ മോശം അവസ്ഥയിലാണ് അവ വളരുന്നത്. രാസവസ്തുക്കളും, ഹോര്‍മോണും antibiotics ഉം ഒക്കെ കുത്തിവെക്കപ്പെട്ടതാണ് അവ. നിങ്ങളുടെ മൃഗത്തെ തിന്നുന്നത് മോശമാണോ? ഫാം വ്യവസായം ദശലക്ഷക്കണക്കിന് ഡോളര്‍ ചിലവാക്കി അവയെ dehumanize ചെയ്യുകയും pet വ്യവസായ ദശലക്ഷക്കണക്കിന് ഡോളര്‍ ചിലവാക്കി അവയെ മനുഷ്യവത്കരിക്കുയുമാണോ? ലോകത്തിലെ ഫാക്റ്ററി ഫാമുകളിലെ പേരില്ലാത്ത, എണ്ണമറ്റ ബ്രോയിലര്‍ ചിക്കനുകളേക്കാള്‍ നല്ല ഒരു ജീവതം നിങ്ങളുടെ വീട്ടില്‍ വളര്‍ത്തിയ കോഴിക്ക് തീന്‍മേശയിലെത്തുന്നതിന് മുമ്പ് ഉണ്ടായിരുന്നു.

— സ്രോതസ്സ് worldwatch.org

ഒരു അഭിപ്രായം ഇടൂ