സ്വന്തം പൌരന്‍മാരെ സംശയിക്കുന്ന സര്‍ക്കാര്‍

CIA യും FBI യും അമേരിക്കയിലും വിദേശത്തും നടത്തുന്ന അധികാര ദുര്‍വിനിയോഗത്തെക്കുറിച്ച് 1970 കളുടെ പകുതിയില്‍ ഐഡഹോയില്‍(Idaho) നിന്നുള്ള ഡമോക്രാറ്റിക് സെനറ്റര്‍ ഫ്രാങ്ക് ചര്‍ച്ച് ന്റെ നേതൃത്വത്തിലുള്ള US Senate കമ്മറ്റി വലിയ പരിശോധന നടത്തി. തദ്ദേശിയമായ ചാരപ്പണിയും, CIA നടത്തിയ വിദേശരാഷ്ട്രത്തലവന്‍മാരുടെ വധശ്രമങ്ങളും, ഇടതുപക്ഷ സംഘടനകളില്‍ FBI യും CIA യും നടത്തിയ നുഴഞ്ഞ്കയറ്റങ്ങളും ഒക്കെ പല വര്‍ഷങ്ങള്‍ നീണ്ടുനിന്ന അന്വേഷണം പരിശോധിച്ചു.

നമ്മുടെ സ്വകാര്യജീവിതത്തെ ഉറ്റുനോക്കുന്നത് വീണ്ടും വീണ്ടും സംഭവിച്ചുകൊണ്ടിരിക്കുന്നു. FBI ക്കും CIA ക്കും അവര്‍ പിന്‍തുടരേണ്ട ഉത്തരവുകളല്ലാതെ വേറെ ഉത്തരവുകളുണ്ട്. ഇപ്പോള്‍ അതെല്ലാം കൂടി നമ്മേ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ഭീതിയുടേയും പീഡനത്തിന്റേയും പ്രശ്നമാണതിപ്പോള്‍. ഊഹിക്കാന്‍ പോലും പറ്റാത്ത വിധമായിരിക്കുന്നു.

മുന്നോട്ട് നോക്കണം എന്നാണ് എനിക്ക് തോന്നുന്നത്. ഫ്രാങ്കിന്റേത് പോലുള്ള നിഷ്പക്ഷമായ ഒരു കമ്മറ്റുയുണ്ടാകാനുള്ള സാദ്ധ്യതയില്ല. സെനറ്റിന് പുറത്തുള്ള ഒരു കമ്മറ്റിയാണ് നമുക്ക് വേണ്ടത്.

9/11 ആക്രമണത്തിന് ശേഷം, രഹസ്യാന്വേഷണത്തെ കണ്ണടച്ച് പിന്‍താങ്ങുന്ന അവസ്ഥയിലാണ് ധാരാളം മുതിര്‍ന്ന റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍. ചര്‍ച്ച് കമ്മറ്റി കാരണമാണ് World Trade Center ആക്രമണം തടയാനാവാഞ്ഞത് എന്നാണ് Secretary of State James Baker പറഞ്ഞത്.

അത് കള്ളമാണ്. CIAയേയും FBIയേയും നിയമത്തിന്റെ പരിധിക്കകത്ത് നിന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ആണ് ആ കമ്മറ്റി ശ്രമിച്ചത്. അധാര്‍മ്മികമായ കാര്യങ്ങളായിരുന്നു അതിന് ശേഷം സംഭവിച്ചത്. അതിനാല്‍ ഈ രാജ്യത്തിന്റെ ധാര്‍മ്മികത തകര്‍ന്നു എന്ന് എനിക്ക് തോന്നുന്നു.

വിയറ്റ്നാം യുദ്ധത്തിന്റെ കുപ്രസിദ്ധി, വാട്ടര്‍ഗേറ്റ് അപവാദം, തുടങ്ങിയവ 1970കളുടെ തുടക്കത്തില്‍ സംഭവിച്ചു. 1970 ജനുവരിയില്‍ അമേരിക്കന്‍ സൈന്യം സാധാരണ പൌരന്‍മാരെ ചാരപ്പണി ചെയ്യുന്നു എന്ന Christopher Pyle ന്റെ വെളിപ്പെടുത്തല്‍ ആദ്യം വന്നു. 1974 ഡിസംബര്‍ 22 ന് CIA യെക്കുറിച്ച് New York Times ല്‍ സെയ്മോര്‍ ഹെര്‍ഷിന്റെ (Seymour Hersh) ലേഖനം വന്നു. CIA നടത്തിയ വിദേശരാഷ്ട്രത്തലവന്‍മാരുടെ രഹസ്യ വധശ്രമങ്ങളും, വിദേശ സര്‍ക്കാരുകളെ മറിച്ചിടാനുള്ള ശ്രമങ്ങളും അങ്ങനെ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അമേരിക്കന്‍ പൌരന്‍മാരായ രാഷ്ട്രീയ പ്രവര്‍ത്തകരെ പ്രത്യേകം നിരീക്ഷിച്ചു വിവരങ്ങള്‍ ശേഖരിച്ചു.

പട്ടികയിലൂടെ നിങ്ങള്‍ കടന്ന് പോയാല്‍ കാണാം, “വിദേശരാഷ്ട്രത്തലവന്‍മാരുടെ വധങ്ങളില്‍ കോംഗോയുടെ ലുമുമ്പ (Patrice Lumumba), ഡൊമനിക്കന്‍ റിപ്പബ്ലിക്കിന്റെ Rafael Trujillo, വിയറ്റ്നാമിലെ Diem സഹോദരന്‍മാര്‍, ചിലിയിലെ Gen. René Schneider, മാഫിയയെ ഉപയോഗിച്ച് കെന്നഡി ശ്രമിച്ച് ഫിഡല്‍ കാസ്ട്രോയുടെ വധ ശ്രമം”.

റുസവെല്‍റ്റിന്റെ കാലം മുതല്‍ നിക്സണിന്റെ കാലം വരെയാണ്‍ ചര്‍ച്ച് കമ്മറ്റി പരിശോധിച്ചത്. ഇതില്‍ എല്ലാ സര്‍ക്കാരുകളും സര്‍ക്കാരിന്റെ രഹസ്യ ശക്തി ദുരുപയോഗം ചെയ്തിട്ടുണ്ട്. പ്രസിഡന്റുമാര്‍ക്ക് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടതായും രഹസ്യാന്വേഷണ വകുപ്പുകള്‍ നിരന്തരം തെറ്റ് ചെയ്തുകൊണ്ടിരുന്നതും നിങ്ങള്‍ക്ക് കാണാനാവും. റിപ്പബ്ലിക്കനും ഡമോക്രാറ്റുകളും ഉള്‍പ്പെടുന്ന 6 സര്‍ക്കാരുകളാണ് അത്. അമേരിക്കന്‍ മൂല്യങ്ങളുമായും അമേരിക്കയുടെ ഭരണഘടനയിലെ നിയമങ്ങള്‍ക്ക് വിരുദ്ധവുമാണ് ഈ പ്രവര്‍ത്തികള്‍.

ചര്‍ച്ച് കമ്മറ്റി ’70കളുടെ മദ്ധ്യത്തില്‍ പരിശോധിച്ച് അതേ അടിസ്ഥാന ചോദ്യങ്ങള്‍ ഇന്നും അമേരിക്കയില്‍ പ്രസക്തമാണ്. ഈ രണ്ടുകാലത്തും അമേരിക്കക്കാര്‍ ഭീതിയിലായിരുന്നു. ശീതയുദ്ധതാലത്തും ഇപ്പോഴും ഭീകരനായ ശത്രുവിനെ നേരിടുന്നത് നിയമം ലംഘിക്കാതെയും അമേരിക്കന്‍ മൂല്യങ്ങള്‍ തകര്‍ക്കാതെയും ചെയ്യാന്‍ പറ്റില്ലേ എന്നതാണ് ചോദ്യം.

torture memos പുറത്തു വന്നപ്പോഴും അതിന്റെ തെളിവുകള്‍ ഒന്നൊന്നായി പ്രകടമായി തുടങ്ങിയപ്പോഴും മൂല്യങ്ങളുടെ തള്ളിക്കളഞ്ഞ് അമേരിക്ക സ്വയം തകര്‍ക്കപ്പെടുകയാണുണ്ടായത്. നമ്മേ ശക്തരും, സ്വതന്ത്രരും ആയി മാറ്റാന്‍ വേണ്ടി ഭരണഘടനയിലേയും നിയമങ്ങളിലേയും നിയന്ത്രണങ്ങള്‍ നാം അവഗണിച്ചാല്‍ അത് നമ്മേ സത്യത്തില്‍ കൂടുതല്‍ അസ്വതന്ത്രരും കൂടുതല്‍ സുരക്ഷിതതരല്ലാത്തവരുമായേ മാറ്റൂ എന്ന കണ്ടെത്തലാണ് ചര്‍ച്ച് കമ്മറ്റിയുടെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തല്‍.

കൊറിയന്‍ യുദ്ധത്തില്‍ ചൈനീസ് കമ്യൂണിസ്റ്റുകളും വടക്കന്‍ കൊറിയക്കാരും ഉപയോഗിച്ച പീഡനങ്ങള്‍ നാം പഠിച്ച് ഇപ്പോള്‍ അത് അമേരിക്കക്കാരുടെ നേരെ പ്രയോഗിക്കുകയാണ് എന്ന് ഇപ്പോഴത്തെ സ്ഥിതി നോക്കിയാല്‍ നമുക്ക് കാണാന്‍ സാധിക്കും. നാം ആ രീതികളൊക്കെ പഠിച്ചു. എന്നാല്‍ ആ രീതിയിലല്ല അമേരിക്ക പോകേണ്ടത്. അത് നമ്മുടെ രാജ്യത്തിന് ദോഷമാണ് ചെയ്യുന്നത്.

CIA അമേരിക്കന്‍ പൌരന്‍മാരില്‍ വൈദ്യ പരീക്ഷണങ്ങള്‍ നടത്തുന്നു എന്നതാണ് ചര്‍ച്ച് കമ്മറ്റിയുടെ ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകളിലൊന്ന്.

മാനസിക നില മാറ്റുന്ന മരുന്ന് ഉപയോഗിച്ച് CIA പരീക്ഷണം നടത്തിയിട്ടുണ്ട്. LSD പോലുള്ള പുതിയ മരുന്നുകളെക്കുറിച്ച് അവര്‍ക്ക് പ്രത്യേക താല്‍പ്പര്യമുണ്ടായിരുന്നു. പിടിക്കപ്പെടുമ്പോള്‍ അമേരിക്കക്കാര്‍ക്കെതിരെ അവര്‍ ഈ മരുന്ന് ഉപയോഗിച്ചു. അവരില്‍ തന്നെ ഉപയോഗിക്കാനും അവര്‍ താല്‍പ്പര്യം കാണിച്ചിട്ടുണ്ട്. അതില്‍ ഭ്രാന്തമായ ഒന്നുമില്ല. CIA പോലുള്ള ഒരു സ്ഥാപനത്തിന് പുതിയ ശാസ്ത്രങ്ങളും പുതിയ സാങ്കേതികവിദ്യകളും അറിയേണ്ട ആവശ്യമുണ്ട്. എന്നാല്‍ അവിടെ അവര്‍ നിയമവിരുദ്ധമായ ദിശയിലേക്ക് നീങ്ങി. കാരണം ഈ മരുന്നുകള്‍ കൊടുത്ത ആളുകളെ അറിയിക്കാതെയും അവരുടെ സമ്മതമില്ലാതെയുമാണ് അവര്‍ ഇത് ചെയ്തത്.

ഉദാഹരണത്തിന് സൈന്യത്തിന്റെ ഏതെങ്കിലും ഒരു വിഭാഗം നടത്തുന്ന കോണ്‍ഫെറന്‍സുകളിലേക്ക് അവര്‍ പോകും. അവിടെ മദ്യത്തില്‍ ഉയര്‍ന്ന അളവ് LSD കലര്‍ത്തി പങ്കെടുത്തവര്‍ക്ക് നല്‍കും. അതിന്റെ ഫലമായി ഒരാള്‍ ന്യൂയോര്‍കിലെ ഹോട്ടല്‍ ജനലിലൂടെ ചാടി ആത്മഹത്യ ചെയ്ത സംഭവം നടന്നു.

രഹസ്യമായി ഇരകളില്‍ എന്തെങ്കിലും ചെയ്യുന്നത് തെറ്റാണ്. ഇതില്‍ സൈന്യമാണ് ഇര. ഇതിതിനെക്കുറിച്ച് അവര്‍ക്ക് അറിയില്ലായിരുന്നു.

ഇന്നും ചര്‍ച്ച് കമ്മറ്റിയുടെ കാലത്തും കാണുന്ന പ്രശ്നത്തിന്റെ ആന്തരികമായ കാരണം ഇതാണ്. അതീവ രഹസ്യ സ്വഭാവം. ചരിത്രപരമായി തുറന്ന സമൂഹം എന്നതില്‍ നിന്നും നാം കൂടുതല്‍ കൂടുതല്‍ രഹസ്യമുള്ള സമൂഹമായി മാറി. അതാണ് നാം പരിഹരിക്കാന്‍ ശ്രമിക്കേണ്ട അടിസ്ഥാന പ്രശ്നം.

സെനറ്റര്‍ Gary Hart ന്റെ അഭിമുഖം, “അനുയോജ്യമായ സമയത്ത് Fourth Amendment warrants ന്റെ രഹസ്യ സ്വഭവം നല്‍കിയ, ചാരപ്പണിക്ക് അംഗീകാരം നല്‍കിയ ജഡ്ജിമാരുടെ പ്രത്യേക കോടതികള്‍ നാം സൃഷ്ടിച്ചു. പ്രസിഡന്റ് ലംഘിക്കുന്ന നിയമങ്ങളാണവ. രഹസ്യ പോലീസിന്റെ വ്യക്തിത്വം മറച്ച് വെക്കാനുള്ള നിയമങ്ങള്‍ നമുക്കുണ്ട്. വൈറ്റ് ഹൌസ് ആ നിയമം ലംഘിക്കുന്നു. ഉദാഹരണത്തിന് Valerie Plame സംഭവം. പ്രസിഡന്റുമാര്‍ സ്വീകരിച്ച രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കൊണ്ടുവന്ന മറ്റ് resolutions എല്ലാം ഈ സര്‍ക്കാര്‍ ലംഘിക്കുകയാണ്.”

റംസ്ഫെല്‍ഡും(Rumsfeld) ചെനിയും(Cheney) ഫോര്‍ഡിന്റെ(Ford) സര്‍ക്കാരില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. റംസ്ഫെല്‍ഡ് Secretary of Defense ആയി. അന്ന് CIA ഡയറക്റ്ററായ Bill Colby യെ പിരിച്ച് വിട്ടതുള്‍പ്പടെ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. അതില്‍ അവരുടെ പങ്ക് അന്നത്തേതിനേക്കാള്‍ ഇന്ന് എനിക്ക് നന്നായി അറിയാം. നാം കാണുന്ന തരത്തിലുള്ള ആളുകളല്ല അവര്‍. ഇവര്‍ രഹസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരാണെന്ന് അമേരിക്കയിലെ ജനങ്ങള്‍ക്കറിയാം.

“ചര്‍ച്ച് കമ്മറ്റി കാരണമാണ് 9/11 സംഭവിച്ചത്” എന്ന് 9/11 രാത്രിയില്‍ ABC-TV യുമായുള്ള അഭിമുഖത്തില്‍‍ മുമ്പത്തെ Secretary of State ആയ ജയിംസ് ബേക്കര്‍ പറഞ്ഞു. അത് പൂര്‍ണ്ണമായും തെറ്റാണ്. രണ്ടാമതായി അത് യുക്തിയില്ലാത്തതും ആണ്.

നാം ശേഖരിച്ച വിവരങ്ങളിലൊന്നും അമേരിക്കയിലെ ജനങ്ങള്‍ അറിയാന്‍ പാടില്ലാത്തതല്ല. രഹസ്യാന്വേഷണ സംഘങ്ങള്‍ ഭീകരവാദത്തെ കൂടുതല്‍ ശ്രദ്ധിക്കണം എന്ന ചര്‍ച്ചയുണ്ടാവുന്നതിന് വളരെ മുമ്പ് 1976 ല്‍ ആയിരുന്നു ചര്‍ച്ച് കമ്മറ്റി രൂപീകൃതമായതെന്ന് എന്ന് അയാള്‍ പറഞ്ഞില്ല. ഞങ്ങള്‍ ഈ കാര്യം രണ്ട് റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു. ഭൂമിയിലെ കാര്യങ്ങളെ ഒരു ടെന്നീസ് പന്തിന്റെ വലിപ്പത്തില്‍ മാത്രം കാണുന്ന ആകാശത്തില്‍ കിലോമീറ്ററുകളുയരത്തില്‍ പറക്കുന്ന അത്ഭുതകരമായ ഉപകരണങ്ങളെ ആശ്രയിക്കാതെ മാനുഷിക രഹസ്യാന്വേഷണ (human intelligence) രീതികളുപയോഗിക്കണമെന്ന് സെനറ്റര്‍ ചര്‍ച്ച് തന്നെ ഒരു പ്രസംഗത്തില്‍ രഹസ്യാന്വേഷണ സംഘങ്ങളോട് ആവശ്യപ്പെട്ടിരുന്നു. “ശ്രദ്ധകൊടുക്കുക, മാനുഷിക രഹസ്യാന്വേഷണ രീതികളുപയോഗിക്കുക, കാരണം അല്ലെങ്കില്‍ നിങ്ങളുടെ എതിരാളികളുടെ ഉദ്ദേശമെന്തെന്ന് നിങ്ങള്‍ക്ക് അറിയാന്‍ കഴിയില്ല” സെനറ്റര്‍ ചര്‍ച്ച് ഒരു പ്രധാനപ്പെട്ട പ്രസംഗത്തില്‍ പറഞ്ഞു.

എന്നാല്‍ യുക്തിയില്ലായ്മയാണ് ബേക്കര്‍ പറയുന്നതിന്റെ യുക്തി. 1976 ല്‍ പ്രവര്‍ത്തി പൂര്‍ത്തിയാക്കിയ ചര്‍ച്ച് കമ്മറ്റി എങ്ങനെയോ CIA യേയും മറ്റ് രഹസ്യാന്വേഷണ സംഘങ്ങളേയും 2001 ല്‍ തെറ്റായി പ്രവര്‍ത്തിപ്പിച്ചു എന്നാണ് അയാള്‍ പറയുന്നത്. അതെങ്ങനെ സംഭവിക്കും? ഒന്നാലോചിച്ച് നോക്കൂ. 1976 – 2001 കാലത്തിനുടക്ക് 25 വര്‍ഷങ്ങളുണ്ടെന്ന് മാത്രമല്ല, ധാരാളം സര്‍ക്കാരുകളും ഉണ്ടായിട്ടുണ്ട്. അതില്‍ ബേക്കറും പങ്കാളിയായിട്ടുണ്ട്. റീഗണിന്റേയും ബുഷിന്റേയും സര്‍ക്കാരുകളുണ്ട്. അപ്പോള്‍ എങ്ങനെയാണ് 1976 ലെ ഒരു സെനറ്റ് കമ്മറ്റി ബേക്കറും മറ്റാളുകളും അമേരിക്കയില്‍ വര്‍ഷങ്ങളോളം അധികാരത്തിലിരിക്കുമ്പോള്‍ 2001 ല്‍ CIAക്ക് കുഴപ്പമുണ്ടാക്കിയത്?

നമുക്ക് മുന്നോട്ട് പോകണം. നാം വലിയ പ്രശ്നങ്ങളില്‍ കുടുങ്ങിക്കിടക്കാന്‍ പാടില്ല. പകരം അതിന് പരിഹാരങ്ങള്‍ കണ്ട് മുന്നോട്ട് പോകണം. പക്ഷേ എന്താണ് സംഭവിച്ചതെന്ന് നാം പരിശോധിക്കാതിരുന്നാല്‍ അതേ തെറ്റുകള്‍ നാം വീണ്ടും ചെയ്യും.

ചര്‍ച്ച് കമ്മറ്റി ശരിക്കാന്‍ ശ്രമിച്ച എല്ലാ കാര്യങ്ങളും തിരിച്ച് വന്നിരിക്കുകയാണ്. ചെനിയും മറ്റുള്ളവരും വലിയ രഹസ്യങ്ങളുടെ ആള്‍ക്കാരാണ്. ആരും ഒന്നും അറിയരുത് എന്ന് ആഗ്രഹമുള്ളവരാണ് അവര്‍. അവര്‍ എപ്പോഴും എല്ലാ കാര്യത്തിലും രഹസ്യങ്ങള്‍ സൂക്ഷിക്കുന്നു. കോണ്‍ഗ്രസ്സിന് പുറത്തുള്ള സ്വതന്ത്രമായ ഒരു കമ്മറ്റി സംഭവിച്ച എല്ലാ കാര്യങ്ങളേക്കുറിച്ചും വിശദമായി പരിശോധിക്കണം എന്നാണ് എന്റെ അഭിപ്രായം.

Colby വളരെ നല്ലവനായിരുന്നു എന്ന് ഞാന്‍ ഓര്‍ക്കുന്നു. അദ്ദേഹം കമ്മറ്റിയുമായി സഹകരിച്ചു. സര്‍ക്കാരും CIA മറ്റുള്ളവരും ഒക്കെ അതിനാല്‍ അദ്ദേഹത്തോട് ദേഷ്യപ്പെട്ടു. സഹകരിച്ചു എന്നതാണ് കാരണം. സര്‍ക്കാരില്‍ ജോലി ചെയ്യുന്ന ആളുകള്‍ അങ്ങനെ പ്രവര്‍ത്തിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്.

നാം ലോകത്തെ കൂടുതല്‍ അപകടകരമാക്കി. നാം ചെയ്ത കാര്യങ്ങളാല്‍ നമ്മുടെ രാജ്യത്തേയും കൂടുതല്‍ അപകടതരമാക്കി. ആളുകളെ ചാരപ്പണി ചെയ്യുന്നത്, പീഡിപ്പിക്കുന്നത് ഒക്കെ. ഈ നടന്ന കാര്യങ്ങളൊക്കെ നമുക്ക് കുറവ് സുരക്ഷിതത്വമേ നല്‍കുന്നുള്ളു.
___
Bethine Church, widow of Sen. Frank Church, who died twenty-five years ago this month. Bethine Church is considered the matriarch of the Democratic Party in Idaho and was seen by many as the state’s third senator, because she was so active while her husband served on Capitol Hill.

Frederick Schwarz, served as chief counsel to the Church Committee. He is now senior counsel at the Brennan Center for Justice.

— സ്രോതസ്സ് democracynow.org

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

To read post in English:
in the URL, after neritam. append wordpress. and then press enter key.

നേരിടം mail group ല്‍ അംഗമാകാന്‍ ക്ഷണിക്കുന്നു:ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )