ഗൂര്‍ണിക്ക

72 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്പെയിനിലെ ആഭ്യന്തരയുദ്ധത്തിനിടയില്‍ 1937, ഏപ്രില്‍ 26 ന് ഗൂര്‍ണിക്കയിലെ Basque നഗരത്തെ ഫാസിസ്റ്റ് ഇറ്റലിയിലേയും നാസി ജര്‍മ്മനിയിലേയും സൈന്യം ബോംബ് വര്‍ഷം നടത്തി. ഗൂര്‍ണിക്കയുടെ നാലില്‍ മൂന്ന് ഭാഗവും തകര്‍ന്നു. 1,600 സാധാരണ ആളുകള്‍ മരിച്ചു. ആ ദുരന്തത്തെ വിഖ്യാത ചിത്രകാരന്‍ പാബ്ലോ പിക്കാസോ ചിത്രത്തില്‍ ആലേഖനം ചെയ്തു. 20 ആം നൂറ്റാണ്ടിലെ ഏറ്റവും പ്രസിദ്ധമായ ചിത്രങ്ങളിലൊന്നായിരുന്നു അത്.

1936 മുതല്‍ 1975 വരെയുള്ള നാല്‍പ്പതിനടുത്ത വര്‍ഷങ്ങളില്‍ സ്പെയിനിലെ ഫാസിസ്റ്റ് ഏകാധിപതിയായി ഭരണം നടത്തിയ ഫ്രാങ്കോ (Franco) ഗൂര്‍ണിക്കയില്‍ അങ്ങനെയൊരു സംഭവം നടന്നതായി ഭാവിച്ചില്ല. അയാള്‍ പറഞ്ഞത് അത് റിപ്പബ്ലിക്കന്‍മാരുടെ പ്രചാരവേലയായിരുന്നു എന്നാണ്.

Mari Carmen Egurrola Totorica ക്ക് 77 വയസ് പ്രായമായി. Basque സമൂഹത്തിലെ അംഗമായ അവര്‍ ഗൂര്‍ണിക്കയിലെ ബോംബിങ്ങിനെ അതിജീവിച്ചു. Boise യിലെ Basque Museum and Cultural Center ന്റെ executive director ആണ് Patty Miller.

അവള്‍ക്കന്ന് 5 വയസായിരുന്നു പ്രായം.

വൈകുന്നേരം ഞാന്‍ ഒരു മണിയടി ശബ്ദം കേട്ടു. പള്ളിയിലെ മണിയടി. ഞാന്‍ അമ്മയോട് ചോദിച്ചു, “എന്താണ് സംഭവിക്കുന്നത്? ഇത് അവധി ദിവസമല്ലല്ലോ?” എന്നാല്‍ അമ്മ പറഞ്ഞു, “ഇല്ല, ഇല്ല, അത് കുഴപ്പമില്ല. അത് കുഴപ്പമില്ല.” ഉടന്‍ തന്നെ അവര്‍ എന്നോട് പറഞ്ഞു, “പോ, പോ, നമുക്ക് വീടിന് പുറത്തേക്ക് പോകണം.”

അങ്ങനെ എന്റെ അമ്മയും എന്റെ 11 മാസം പ്രായമായ സഹോദരനും ഞാനും വീടിന് പുറത്തേക്കോടി. Santa Maria പള്ളിയുടെ വശത്തുകൂടി ഞങ്ങള്‍ പോയി. അതിന് പിറകില്‍ ചെറിയ ഒരു കുന്നുണ്ടായിരുന്നു. അവിടേക്ക് ഞങ്ങള്‍ രക്ഷപെടാന്‍ ശ്രമിച്ചു. അവിടെ ഒരു chestnut മരമുണ്ടായിരുന്നു. ചെറിയ ഒരണ്ണം. ഞങ്ങള്‍ അവിടെ നിന്നു. എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും ഓടുന്നുണ്ടായിരുന്നു. അവിടെ തന്നെ നില്‍ക്കാന്‍ അമ്മ എന്നോട് പറഞ്ഞു. നിശബ്ദയാകാനും പ്രാര്‍ത്ഥിക്കാനും അവര്‍ പറഞ്ഞു. “ഞാന്‍ പ്രാര്‍ത്ഥിച്ച് കഴിഞ്ഞതാണ്” എന്ന് ഞാന്‍. പോരാ “കൂടുതല്‍ കൂടുതല്‍ പ്രാര്‍ത്ഥിക്കൂ” എന്ന് അമ്മയും.

അപ്പോള്‍ വിമാനങ്ങള്‍ വരാന്‍ തുടങ്ങി. അത് ഞങ്ങളുടെ അടുത്തെത്തി. വളരെ അടുത്ത്. എനിക്ക് പേടിയായി. അവ സാധനങ്ങള്‍ വലിച്ചെറിയാന്‍ തുടങ്ങി. അത് ഞാന്‍ ഒരിക്കലും മറക്കില്ല. വളരെ വലിയ ഒരു പൊട്ടിത്തെറി. “എന്താ സംഭവിച്ചത്? എന്താ സംഭവിച്ചത്?” എന്ന് ഞാന്‍ അമ്മയോട് ചോദിച്ചു. അമ്മ പറഞ്ഞു, “പേടിക്കേണ്ട. പേടിക്കേണ്ട.” എന്ന്. സത്യത്തില്‍ ആളുകള്‍ അവിടെ മരിച്ച് വീഴുകയായിരുന്നു. അടുത്ത മൂന്ന് മണിക്കൂര്‍ സമയം അവര്‍ ബോംബുകളിട്ടുകൊണ്ടിരുന്നു. ഞാന്‍ അവിടെ ഇരുന്നു. ഞങ്ങളുടെ വളരെ അടുത്താണ് ബോംബുകള്‍ പൊട്ടിയത്. മൂന്ന് മണിക്കൂര്‍ അങ്ങനെ ഇരുന്നു.

അതിന് ശേഷം ഞങ്ങള്‍ക്ക് ഗൂര്‍ണിക്കയിലേക്ക് പോകാനാവുമായിരുന്നില്ല. അവിടെ വലിയ തീ കാണാമായിരുന്നു. അവിടെ നിന്ന് ഒരു ചെറിയ ഒരു ഫാം ഹൌസിലേക്ക് ഞങ്ങള്‍ പോയി. അവിടുത്തെ സ്ത്രീയെ അമ്മക്ക് നേരത്തെ അറിയാമായിരുന്നു. കാരണം അവിടെ നിന്നായിരുന്നു അമ്മ ദിവസവും പാല്‍ വാങ്ങി ടൌണിലേക്ക് കൊണ്ടുവന്നിരുന്നത്. ഞങ്ങളവിടേക്ക് പോകുമ്പോള്‍ അവിടെ തറയില്‍ ഒരു ശരീരം കിടന്നിരുന്നു. പിന്നീട് വേറൊരു ശരീരവും. “അവര്‍ക്ക് എന്ത് പറ്റി? എന്താണ് സംഭവിച്ചത്?” എന്ന് ഞാന്‍ ചോദിച്ചു. അമ്മ പറഞ്ഞു, “അതിനെക്കുറിച്ച് ചിന്തിക്കേണ്ട. മുന്നോട്ട് പോകൂ. അത് മറന്നേക്കു.” എനിക്ക് അന്ന് 5 വയസ് പ്രായമേയുണ്ടായിരുന്നുള്ള. ഞാന്‍ അതൊക്കെ കണ്ടു. അത് മരിച്ച മനുഷ്യരായിരുന്നു.

പാബ്ലോ പിക്കാസോ ഈ ദുരന്തത്തെ ഗൂര്‍ണിക്ക എന്ന ചിത്രത്തില്‍ ആലേഖനം ചെയ്തിട്ടുണ്ട്.

എനിക്കറിയില്ല. ഞാന്‍ പേടിച്ചും ആശയക്കുഴപ്പത്തിലുമായിരുന്നു. ഞാന്‍ പറഞ്ഞു “ഓ, അതെന്തെന്ന് എനിക്കറിയില്ല”. ചിത്രത്തില്‍ നിന്ന് എനിക്ക് ഒന്നും മനസിലാവുന്നില്ല. ഇപ്പോള്‍ എനിക്ക് കുറച്ച് കാര്യങ്ങളറിയാം. എല്ലാം അല്ല.

“ഗൂര്‍ണിക്കയുടെ പ്രാധാന്യം. ചിത്രത്തിന് എന്ത് സംഭവിച്ചു. 2003 ല്‍ അമേരിക്ക ഇറാഖിനെ ആക്രമിക്കാന്‍ പദ്ധതിയിടുന്ന കാലത്ത്. ഈ ചിത്രത്തിന്റെ ഒരു പകര്‍പ്പ് ഐക്യ രാഷ്ട്രസഭയിലുണ്ടായിരുന്നു. ആ ചിത്രം അമേരിക്ക മാറ്റിവെപ്പിച്ചു (draped). കാരണം അതിന് മുമ്പിലാണ് ലോക നേതാക്കള്‍ യുദ്ധത്തെക്കുറിച്ച് സംസാരിക്കേണ്ടത്. അവര്‍ക്ക് അതിന്റെ ശക്തി മനസിലായി. ആളുകളുടെ ഭീതി മാത്രമല്ല, മൃഗങ്ങളുടെ ഭീതി പോലും അതില്‍ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു” ആമി ഗുഡ്മന്‍ പറഞ്ഞു.

എനിക്കതറിയില്ല. വിദ്യാഭ്യാസമുള്ളവര്‍ക്കറിയാമായിരിക്കും. എന്നാല്‍ ജനങ്ങളെ സംബന്ധിച്ചടത്തോളം ഈ കലക്ക് വലിയ കാര്യമൊന്നുമില്ല.

ഫ്രാങ്കോ സര്‍ക്കാര്‍ ഈ ബോംബിങ് നടന്നതായി അംഗീകരിച്ചില്ല. ഒരു ദിവസത്തേക്ക് ഒരു 5 വയസുകാരി എന്ന നിലയില്‍ ഞാന്‍ സന്തുഷ്ടയായിരുന്നു. പിന്നീട് എല്ലാം മാറി. എന്റെ ജീവിതം. ഞങ്ങള്‍ക്ക് വീടും വീട്ടിലുള്ള എല്ലാ വസ്തുക്കളും നഷ്ടപ്പെട്ടു. വീടില്ല, എങ്ങോട്ട് പോകണമെന്ന് അറിയില്ല എന്ന അവസ്ഥയിലെത്തി ഞങ്ങള്‍. ഗൂര്‍ണിക്കയിലേക്ക് ഇനി തിരിച്ച് പോകാനാവില്ല. Bilbao ലേക്ക് ഞങ്ങള്‍ പോയി. അവിടെയുള്ള ഒരു അഭയാര്‍ത്ഥിക്യാമ്പില്‍ ഞങ്ങള്‍ എത്തിച്ചേര്‍ന്നു. ഒരാഴ്ച് ഞങ്ങള്‍ അവിടെ താമസിച്ചു. ഗൂര്‍ണിക്കയിലേക്ക് ഇനിയും പോകാനായില്ല. പിന്നീട് മറ്റൊരു സ്ഥലത്തേക്ക് പോയി. അങ്ങനെ 3 വര്‍ഷത്തോളം ഗൂര്‍ണിക്കയില്‍ നിന്ന് അകന്ന് ജീവിച്ചു.

സ്പെയിനിലെ ആഭ്യന്തര യുദ്ധത്തെക്കുറിച്ച് ഒരു സിനിമയുണ്ട്. Into the Fire: American Women in the Spanish Civil War എന്നാണ് അതിന്റെ പേര്. Julia Newman ആണ് അത് സംവിധാനം ചെയ്തത്. New York Times ന്റെ correspondent ആയ Virginia Cowles സംഭവങ്ങളെക്കുറിച്ച് ഇങ്ങനെ പറഞ്ഞു.

താങ്കള്‍ ഗൂര്‍ണിക്ക പ്രാചാരവേലയാല്‍ സ്വാധീനിക്കപ്പെട്ടിട്ടുണ്ടോ എന്ന് ഞാന്‍ അവിടെ എത്തിയപ്പോള്‍ പത്ര ഉദ്യോഗസ്ഥന്‍ എന്നോട് ചോദിച്ചു. ഗൂര്‍ണിക്കയില്‍ ആരും ബോബിട്ടില്ലെന്നും ചുവപ്പന്‍മാരാണ് അതിന് തീവെച്ചതാണെന്ന് എല്ലാവര്‍ക്കും അറിയാം.

തടിയും കട്ടയും ചിന്നിച്ചിതറിക്കിടക്കുന്ന അവസ്ഥയിലായിരുന്നു ഗൂര്‍ണിക്ക. ഒരു പ്രായമുള്ള മനുഷ്യന്‍ നാല് വശവും ഭിത്തിയുള്ള വീടിന്റെ നടുക്ക് നില്‍ക്കുന്നത് ഞാന്‍ കണ്ടു. എന്നാല്‍ വീടിന്റെ ഉള്‍ഭാഗം കട്ടയുടെ കടലായിരുന്നു. തകര്‍ച്ചയുടെ സമയത്ത് താങ്കള്‍ ഗൂര്‍ണിക്കയിലുണ്ടായിരുന്നോ എന്ന് ഞാന്‍ അയാളോട് ചോദിച്ചു. ഉണ്ടെന്ന് അയാള്‍ തലയാട്ടി. ആകാശം മുഴുവന്‍ വിമാനങ്ങളാല്‍ കറുത്തിരുന്നു എന്ന് അയാള്‍ പറഞ്ഞു. “Aviones, italianos y alemanes.” പത്ര ഉദ്യോഗസ്ഥന്റെ മുഖം വിളറി. “ഗൂര്‍ണിക്കയില്‍ തീവെക്കുകയാണ് ഉണ്ടായത്” അയാള്‍ എതിര്‍ത്തു. എന്നാല്‍ പ്രായമുള്ള മനുഷ്യന്‍ വിട്ടുകൊടുത്തില്ല. നാല് മണിക്കൂര്‍ നേരത്തെ ബോംബിങ്ങിന് ശേഷം കത്തിക്കാനായി ഒന്നും ബാക്കിയുണ്ടായിരുന്നില്ല എന്ന് അയാള്‍ പറഞ്ഞു. പത്ര ഉദ്യോഗസ്ഥന്‍ ഒഴിഞ്ഞ് പോയി. “അവന്‍ ചുവപ്പനാ,” അയാള്‍ പറഞ്ഞു.

ആ ദിവസം തന്നെ ഞങ്ങള്‍ രണ്ട് സ്റ്റാഫ് ഉദ്യോഗസ്ഥരെ കണ്ടു. അയാള്‍ ആ വിഷയം വീണ്ടും കുത്തിപ്പെക്കി. “ഗൂര്‍ണിക്ക മൊത്തം ചുവപ്പന്‍മാരാ. തീയിട്ടതല്ല അവിടം ബോംബിട്ടു എന്നാണ് അവന്‍മാര്‍ പ്രചരിപ്പിക്കുന്നത്. അല്ലേ?” അയാള്‍ ചോദിച്ചു. ഉദ്യോഗസ്ഥന്‍മാരില്‍ ഒരാള്‍ “നമ്മള്‍ ബോംബിട്ടു, ബോംബിട്ടു, ബോംബിട്ടു. എന്തുകൊണ്ടല്ല.” ഉദ്യോഗസ്ഥന്‍ പിന്നീട് ഗൂര്‍ണിക്കയെക്കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല.
______

Mari Carmen Egurrola Totorica
Survivor of Guernica bombing in 1937. She’s lived in Boise Idaho since the 1950s.
Patty Miller
Executive Director of the Basque Museum and Cultural Center in Boise, Idaho.

— സ്രോതസ്സ് democracynow.org

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

To read post in English:
in the URL, after neritam. append wordpress. and then press enter key.

നേരിടം mail group ല്‍ അംഗമാകാന്‍ ക്ഷണിക്കുന്നു:ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )