ജോര്‍ജ്ജിയയില്‍ വെള്ളപ്പൊക്കം

ജോര്‍ജ്ജിയയിലെ Douglas county യില്‍ 24 മണിക്കൂര്‍ 21 ഇഞ്ച് മഴ രേഖപ്പെടുത്തി എന്ന് NYT രേഖപ്പെടുത്തി. അറ്റ്‌ലാന്റയില്‍ 72 മണിക്കൂര്‍ നേരം 15 – 20 ഇഞ്ച് മഴയും പെയ്തു.

100 വര്‍ഷത്തിനിടക്ക് നടന്ന ഏറ്റവും വലിയ വെള്ളപ്പൊക്കമാണിതെന്ന് Reuters റിപ്പോര്‍ട്ട് ചെയ്തു.

— സ്രോതസ്സ് climateprogress.org

2004 ല്‍ Journal of Hydrometeorology ല്‍ NOAA’s National Climatic Data Center നടത്തിയ “Over the contiguous United States, precipitation, temperature, streamflow, and heavy and very heavy precipitation have increased during the twentieth century” എന്ന ഒരു വിശകലനം വന്നിരുന്നു.

20 ആം നൂറ്റാണ്ടിന്റെ കാലത്ത് “തണുപ്പ് കാലം (October – April) “വലിയ” മഴയില്‍ (ദിവസം രണ്ട് ഇഞ്ചില്‍ കൂടുതല്‍)16% വര്‍ദ്ധനവും “വളരെ വലിയ” മഴയില്‍ (ദിവസം 4 ഇഞ്ചില്‍ കൂടുതല്‍) 25% വര്‍ദ്ധനവും “തീവൃ” മഴയില്‍ (1000 ല്‍ ഒരിക്കലുണ്ടാകുന്നത്) 36% വര്‍ദ്ധനവും ആണ് ഉണ്ടായിട്ടുള്ളത് എന്ന് അവര്‍ കണ്ടെത്തി. ഈ വര്‍ദ്ധനവ് ആഗോളതപന മോഡലുകള്‍ പ്രവചിച്ച “തീവൃ” കാലാവസ്ഥയോട് പൂര്‍ണ്ണമായും സാമ്യമുള്ളതാണ്.

NCDC യുടെ Climate Extremes Index (CEI) കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി അമേരിക്കയില്‍ തീവൃ മഴ കൂടിവരുകയാണ്.

എന്തിന് ബുഷ് സര്‍ക്കാരിന്റെ U.S. Climate Change Science Program പ്രസിദ്ധപ്പെടുത്തിയ Weather and Climate Extremes in a Changing Climate റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു :

പല തീവൃതകള്‍ക്കും ഇപ്പോള്‍ മാറ്റം വന്നിരിക്കുകയാണ്… വലിയ മഴ കൂടുതല്‍ സാധാരണവും ശക്തവുമായിരിക്കുന്നു …

കഴിഞ്ഞ 50 കൊല്ലത്തെ ആഗോള തപനവും താപത്തെ തടഞ്ഞ് നിര്‍ത്തുന്ന വാതകങ്ങളുടെ മനുഷ്യന്‍ കാരണമായ ഉദ്‌വമനവും തമ്മിലുള്ള ബന്ധം വളരെ വ്യക്തമായി തെളിയിക്കപ്പെട്ടിരിക്കുന്നു. മഴയുടെ ശക്തി കൂടുന്നത് അന്തരീക്ഷത്തിലെ നീരാവിയുടെ അളവ് കൂടുന്നതുകൊണ്ടാണ്. നീരാവി കൂടാന്‍ കാരണം മനുഷ്യന്‍ കാരണമായ ചൂടാകലാണ്.

ഭാവിയില്‍ തപനം കൂടും. താപ തരംഗവും പേമാരിയും ഇനിയും ശക്തമാകുകയും ധാരാളമാകുകയും ചെയ്യും. അതോടൊപ്പം വടക്കേ അമേരിക്കയില്‍ വരള്‍ച്ചയുടെ തീവൃയും വര്‍ദ്ധിക്കും.

NY Times പറയുന്നു:

“ആസ്ട്രേലിയയിലെ ചൂടും തീക്കാറ്റും ആഗോളതപനം മനുഷ്യന്‍ കാരണമായതാണോ എന്ന ചര്‍ച്ചക്ക് പ്രാധാന്യം കൂട്ടിയിരിക്കുകയാണ്. ദീര്‍ഘകാലത്തെ വരള്‍ച്ച ഒരു വശത്ത് സംഭവിക്കുമ്പോള്‍ Queensland ല്‍ അടുത്ത കാലത്ത് വലിയ വെള്ളപ്പൊക്കമുണ്ടായി.

ഒരു പ്രത്യേക താപ തരംഗമോ, തീ കാറ്റിനേയൊ ആഗോളതപനവുമായി നേരിട്ട് ബന്ധിപ്പിക്കാനാവില്ല. എന്നാല്‍ അത്തരം തീവൃ സംഭവങ്ങള്‍ ഉണ്ടാകുന്നതിന്റെ ആവൃത്തി താപനില കൂടുന്നതിനാലുണ്ടാകും. 2007 ല്‍ ആസ്ട്രേലിയയിലെ ദേശീയ ശാസ്ത്ര വകുപ്പ് കാലാവസ്ഥാമാറ്റത്തിന്റെ ഫലത്തെക്കുറിച്ച് 147-താളുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. തെക്കന്‍ പ്രദേശത്ത് വലിയ തീപിടുത്തങ്ങളുണ്ടാകും എന്ന് അതില്‍ പറഞ്ഞിട്ടുണ്ട്.

വടക്കന്‍ പ്രദേശത്തെ വെള്ളപ്പൊക്കവും തെക്കന്‍ പ്രദേശത്തെ വരള്‍ച്ചയും ഹരിതഗ്രഹ വാതകങ്ങളുടെ സാന്ദ്രത വര്‍ദ്ധിക്കുന്നതാനാലുണ്ടാകുന്ന കാലാവസ്ഥാ പ്രവചനവുമായി സാമ്യമുള്ളതാണ് എന്ന് അമേരിക്കയിലെ National Center for Atmospheric Research ന്റെ ശാസ്ത്രജ്ഞന്‍ Kevin Trenberth പറഞ്ഞു.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w