മനുഷ്യ നിര്‍മ്മിത ഉപഗ്രഹം വെസ്റ്റയിലെത്തി

നാസയുടെ ആളില്ലാ വാഹനമായ Dawn ഭൂമിയില്‍ നിന്ന് 18.72 കോടി കിലോമീറ്റര്‍ അകലെയുള്ള Vesta എന്ന ക്ഷുദ്രഗ്രഹത്തിന്റെ ഭ്രമണ പഥത്തിലെത്തി അതിനെ ചുറ്റി കറങ്ങാന്‍ തുടങ്ങി. സൗരയൂഥത്തിലെ ക്ഷുദ്രഗ്രഹ ബല്‍റ്റിലെ ഒരണ്ണത്തിനെ ആദ്യമായാണ് ഒരു മനുഷ്യ നിര്‍മ്മിത ഉപഗ്രഹം ചുറ്റിക്കറങ്ങുന്നത്. നാല് വര്‍ഷം പിന്‍തുടര്‍ന്നാണ് Dawn ന് Vesta നെ പിടിക്കാനായത്. ഇനി ഒരു വര്‍ഷം Dawn ഈ ഭീമന്‍ പാറയെ ചുറ്റിത്തിരിയിയും. അതിന് ശേഷം Ceres എന്ന അടുത്ത ക്ഷുദ്രഗ്രഹത്തിനടുത്തേക്ക് പോകും.

സൗരയൂഥത്തിലെ ഏറ്റവും പ്രകാശം കൂടിയ ക്ഷുദ്രഗ്രഹമാണ് Vesta. ചൊവ്വക്കും വ്യാഴത്തിനും ഇടയിലുള്ള ക്ഷുദ്രഗ്രഹ ബല്‍റ്റിലാണ് ഇതിന്റെ സ്ഥാനം. ധാരാളം ചെറുതും വലുതുമായ കല്ലുകളാണ് ക്ഷുദ്രഗ്രഹ ബല്‍റ്റിലുള്ളത്. [കല്ല് എന്ന് പറയുന്നത് സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളുമായി താരതമ്യം ചെയ്യുമ്പോഴാണ് കേട്ടോ.] 530 കിലോമീറ്റര്‍ വീതിയുള്ള ഈ ക്ഷുദ്ര ഗ്രഹം എന്തുകൊണ്ടാണ് ഇത്ര പ്രകാശിക്കുന്നതെന്ന് ശാസ്ത്രജ്ഞര്‍ക്കറിയില്ല. Dawn നടത്തുന്ന പഠനം അതിലേക്ക് വെളിച്ചം വീശുമായിരിക്കും.

Vesta യിലെ പഠനം കഴിഞ്ഞ് അതിന്റെ ഭ്രമണ പഥത്തില്‍ നിന്ന് രക്ഷപെടാന്‍ Dawn ന്റെ ion propulsion system ഒന്ന് കത്തിക്കും. പിന്നീട് Ceres ലേക്കാകും യാത്ര. Ceres 950 കിലോമീറ്റര്‍ വീതിയുള്ള ക്ഷുദ്രഗ്രഹമാണ്. 2012 ല്‍ Dawn അവിടെ എത്തുമെന്ന് നാസ കരുതുന്നു.

2007 വിക്ഷേപിച്ച Dawn ഇതുവരെ 270 കോടി കിലോമീറ്റര്‍ യാത്ര ചെയ്താണ് Vesta യില്‍ എത്തിയത്.

— സ്രോതസ്സ് scientificamerican.com

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )