വാര്‍ത്തകള്‍

ഒരിക്കലും തീരാത്ത അപകടം

ഫുകുഷിമ നിലയത്തില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്ത് മണ്ണില്‍ പരിധിയില്‍ കവിഞ്ഞ ആണവ വികിരണ ശേഷി കണ്ടെത്തി. അവിടുത്തെ നാല് സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ എല്ലായിടത്തും രേഖപ്പെടുത്തിയ ആണവികിരണ തോത് 10,000 becquerels per kilogram എന്ന പരിധിയില്‍ അധികമാണ് എന്ന് തെളിഞ്ഞു. ഏറ്റവും കൂടിയ നില 46,540 becquerels per kilogram. മറ്റ് മൂന്ന് റീഡിങ്ങുകള്‍ 16,290 നും 19,220 becquerels per kilogram നും ഇടയിലാണ്.

1986 ല്‍ ചെര്‍ണോബിലില്‍ നടന്ന ആണവ ദുരന്തത്തില്‍ നിര്‍ബന്ധിത പുനരധിവാസത്തിന് സോവ്യേറ്റ് അധികാരികളെ പ്രേരിപ്പിച്ച ആണവ വികിരണ നിലയേക്കാള്‍ വളരെ അധികാമാണ് ഇപ്പോള്‍ 290,000 ജനങ്ങള്‍ പാര്‍ക്കുന്ന ജപ്പാനിലെ നഗരം അനുഭവിക്കുന്നത്. ഗര്‍ഭിണികളേയും അഞ്ച് വയസില്‍ താഴെയുള്ളവരേയും അടിയന്തിരമായി പുനരധിവസിപ്പിക്കണമെന്ന് പൗര സംഘടനകളാ Fukushima Network for Saving Children from Radiation ഉം മറ്റ് അഞ്ച് സന്നദ്ധ സംഘടനകളും ആവശ്യപ്പെടുന്നു.

ഇറാഖില്‍ നിന്ന് അമേരിക്ക മോഷ്ടിച്ച വസ്തുക്കളില്‍ നിന്ന് കുറച്ചെണ്ണം തിരികെ കൊടുത്തു

2003 ല്‍ അമേരിക്കന്‍ നേതൃത്വത്തില്‍ ഇറാഖില്‍ നടത്തിയ അധിനിവേശ സമയത്ത് അവിടെനിന്ന് മോഷ്ടിച്ച വിലപിടുപ്പുള്ള ദേശീയ artifacts ല്‍ കുറച്ചെണ്ണം തിരികെ കൊടുത്തു. ആയിരക്കണക്കിന് വിലപിടുപ്പുള്ള വസ്തുക്കളാണ് അമേരിക്കന്‍ സൈനികരും സൈനിക കോണ്‍ട്രാക്റ്റര്‍മാരും കള്ളക്കടത്ത് നടത്തിയത്. വാഷിംടണില്‍ വെച്ച് നടന്ന ചടങ്ങില്‍ അതില്‍ 30 എണ്ണം അമേരിക്കന്‍ അധികാരികള്‍ ഇറാഖിലെ അമേരിക്കന്‍ അംബാസിഡര്‍ക്ക് കൈമാറി.

ഓപ്പണ്‍ ഓഫീസും ലിബ്രെ ഓഫീസും വികസിപ്പിക്കാന്‍ ബ്രസീല്‍ സര്‍ക്കാരിന്റെ സഹായം

രണ്ടുകൂട്ടര്‍ക്കും ഉപയോഗിക്കാവുന്ന തരത്തില്‍ Office Suite platforms വളര്‍ത്തിയെടുക്കാനുള്ള ഒരു കരാര്‍ Document Foundation ഉം, Apache OpenOffice.org സമൂഹവും ബ്രസീല്‍ സര്‍ക്കാരുമായി ഒപ്പുവെച്ചു. ODF standard ഇപ്പോള്‍ തന്നെ സര്‍ക്കാരുമായി interoperability ഉറപ്പ് നല്‍കുന്നുണ്ട്. LibreOffice ന്റെയും OpenOffice ന്റേയും അങ്ങവും വലിയ ഉപയോക്താക്കളായ ബ്രസീലില്‍ പത്തു ലക്ഷം പേരെങ്കിലും സ്വതന്ത്ര ഓഫീസ്‍ സോഫ്റ്റ്‌വയറുകള്‍ ഉപയോഗിക്കുന്നുണ്ട്. കൂടുതല്‍ മെച്ചപ്പെടുത്താനായി സര്‍ക്കാര്‍ ഈ പ്രൊജക്റ്റുകളില്‍ നിക്ഷേപം നടത്തും.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )