GMO ക്ക് എന്തിനാ നിയമം
ജനിതകമാറ്റം വരുത്തിയ പുല്ലിനെ കൃഷി വകുപ്പ് നിയമ നിയന്ത്രണത്തില്‍ നിന്ന് ഒഴുവാക്കി. ഇത് ജൈവസാങ്കേതിക വിദ്യാ കമ്പനികളെ നിരീക്ഷിക്കുന്നത് ദുര്‍ബലമാക്കും എന്ന് ചിലര്‍ ആരോപിക്കുന്നു. Scotts Miracle-Gro പുറത്തിറക്കിയ കളനാശിനി അതിജീവന ശേഷിയുള്ള Kentucky bluegrass നെ നിയന്ത്രണത്തില്‍ നിന്ന് ഒഴുവാക്കതാണ് പുതിയ സംഭവം. പുതിയ bluegrass ന് glyphosate എന്ന് വിളിക്കുന്ന Roundup ഉള്‍പ്പടെയുള്ള കളനാശിനിയെ അതിജീവിക്കാനുള്ള ശേഷിയുണ്ട്. കളനാശിനി കളകല്‍ മാത്രമേ ഏല്‍ക്കുകയുള്ളു, ജനിതകമാറ്റം വരുത്തിയ പുല്ല് ജീവിക്കുകയും ചെയ്യും.
നിസാന്റെ പുതിയ ചാര്‍ജ്ജിങ്ങ് സിസ്റ്റം
സൗരോര്‍ജ്ജത്തില്‍ നിന്ന് വാഹനം ചാര്‍ജ്ജ് ചെയ്യാനുള്ള സംവിധാനം Nissan Motor Co ഉദ്ഘാടനം ചെയ്തു. അവരുടെ Leaf വൈദ്യുത കാറുകള്‍ക്ക് ഉപയോഗിക്കാനാണ് ഇത്. 488 സോളാര്‍ പാനലുകളുള്ള സിസ്റ്റം അവരുടെ ഹെഡ് ക്വാര്‍ട്ടേഴ്സിലാണ് സ്ഥാപച്ചത്. 1,800 Leafs കാറുകള്‍ ചാര്‍ജ്ജ് ചെയ്യാനാവും. 7 ചാര്‍ജ്ജിങ്ങ് സ്ഥലവുമുണ്ട്.
ബ്രസീല്‍ പവനോര്‍ജ്ജ ലക്ഷ്യങ്ങള്‍ നേടി
കാര്‍ബണ്‍ ഉദ്‌വനം കുറക്കാനുള്ള പ്രതിജ്ഞ എടുത്ത രാജ്യങ്ങളില്‍ ബ്രസീല്‍ അവരുടെ പുനരുത്പാദിതോര്‍ജ്ജ ലക്ഷ്യത്തിലെത്തി. ജൂണോട് കൂടി ബ്രസീല്‍ ഒരു ഗിഗാ വാട്ട് വൈദ്യുതിയാണ് കാറ്റാടി പാടങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കുന്നത്. 15 ലക്ഷം വീടുകള്‍ ഈ വൈദ്യുതി ഉപയോഗിക്കുന്നു. പുനരുത്പാദിതോര്‍ജ്ജ രംഗത്ത് ഇത്ര വലിയ മുന്നേറ്റം നടത്തിയ തെക്കെ അമേരിക്കയിലെ ആദ്യ രാജ്യമാണ് ബ്രസീല്‍. അവര്‍ക്ക 51 കാറ്റാടി പാടങ്ങളാണുള്ളത്. 30 പാടങ്ങളുടെ പണി നടക്കുന്നു. $1500 കോടി ഡോളറിന്റെ നിക്ഷേപമാണ് ശുദ്ധ ഊര്‍ജ്ജ മേഖലയില്‍ അവിടെ നടക്കുന്നത്.