പാഠ്യപദ്ധതിയില്‍ IPR ഉള്‍പ്പെടുത്തണമെന്ന് പുതിയ കേരള സര്‍ക്കാരിനോട് കൊള്ളക്കാര്‍ ആവശ്യപ്പെടുന്നു

ബൌദ്ധിക സ്വത്തവകാശം എന്ന വാക്ക് തെന്നെ ഒരു തട്ടിപ്പാണ്. അങ്ങനെയൊരും വാക്കേയില്ല.
ഈ ചൂണ്ടയില്‍ പുതിയ കേരള സര്‍ക്കാര്‍ വീഴരുത്.

1. “ബൌദ്ധിക സ്വത്തവകാശം” എന്ന് താങ്കള്‍ പറഞ്ഞോ? അത് ഒരു പ്രലോഭിപ്പിക്കുന്ന മരീചികയാണ്

2. ധര്‍മ്മചിന്തയെ ചുറ്റിക്കുന്ന ‘ബൗദ്ധിക സ്വത്തവകാശം’

3. സാങ്കേതികവിദ്യയും സംസ്കാരവും പങ്കുവെച്ചാണ് മനുഷ്യന്‍ പരിണമിച്ചത്

_______

സ്കൂള്‍തലം മുതല്‍ കരിക്കുലത്തില്‍ IPR ഉള്‍പ്പെടുത്തണമെന്നും ഒരു IPR Academy സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ശാസ്ത്രജ്ഞരും, വിദഗ്ദ്ധരും (കൊള്ളക്കാര്‍) പുതിയ കേരള സര്‍ക്കാരിന് നിവേദനം നല്‍കി.

കഴിഞ്ഞ 7 വര്‍ഷങ്ങളായി കേരളത്തില്‍ ഒരു Intellectual Property Rights (IPR) Academy സ്ഥാപിക്കണമെന്ന നിര്‍ദ്ദേശം കടലാസില്‍ ഒതുങ്ങിയിരിക്കുകയാണ്. ലോക വ്യാപാര സംഘടനയുടെ(WTO) Trade Related Intellectual Property Rights (TRIPS) കരാര്‍ ഒപ്പിട്ട് രണ്ട് ദശാബ്ദമായിട്ടും ജനങ്ങളുടെ IP സാക്ഷരത വളരെ പരിമിതമാണ്. അതിന് മാറ്റം വരുത്താന്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നത്. കേരളത്തിലെ നിയമ വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ IPR, optional വിഷയമാണ്. [അത് ശരിയാ, തങ്ങള്‍ അടിമകളാണെന്ന ബോധം സൃഷ്ടിച്ചില്ലെങ്കില്‍ എങ്ങനെ അവരെ അടിമപ്പെടുത്താന്‍ പറ്റും?]

CSIR- National Institute of Interdisciplinary Science and Technology (NIIST) senior scientist- Tech transfer and IP management Praveen Raj ആണ് TOIയോട് ഇത് പറഞ്ഞത്. 21 നൂറ്റാണ്ട് കണ്ടുപിടുത്തങ്ങള്‍ നടക്കുന്ന ഭൌദ്ധിക സ്വത്തിന്റെ കാലമാണ്. [ഓ പിന്നേ, ഇപ്പഴാ കണ്ടുപിടുത്തം കണ്ടുപിടിച്ചത്. കഴിഞ്ഞ പതിനായിരക്കണക്കിന് വര്‍ഷങ്ങളായി നടന്നതൊന്നും കണ്ടുപിടുത്തമല്ല. പ്ലാസ്റ്റിക്കിന്റെ പുറത്ത് വിരല്‍ കൊണ്ട് ഉരക്കുന്നതാ കണ്ടുപിടുത്തം.] വ്യാവസായിക വളര്‍ച്ചയിലും സാമ്പത്തിക വളര്‍ച്ചയിലും IPR വളരെ പ്രധാന പങ്ക് വഹിക്കുന്നു. [സത്യം നേരെ വിപരീതമാണ്. വളര്‍ച്ചയെ തടസപ്പെടുത്തുകയും കുത്തകവല്‍ക്കരിക്കുകയുമാണ് അത് ചെയ്യുന്നത്] അതുകൊണ്ട് IPR നെക്കുറിച്ച് ബോധവല്‍ക്കരണത്തിന്റെ ആവശ്യകത വര്‍ദ്ധിച്ച് വരുന്നു.

ശാസ്ത്ര സമൂഹത്തിലെ വലിയൊരു വിഭാഗം ശക്തമായ IPR വ്യവസ്ഥയെ തങ്ങളുടെ ഗുണത്തിനായി ഉപയോഗിക്കുന്നതിനെക്കുറിച്ച് ബോധവാന്‍മാരല്ല. ബിരുദ പഠനത്തില്‍ IPR നെ നിര്‍ബന്ധിത വിഷയമാക്കി പഠിപ്പിക്കണം എന്നതാണ് ഈ ദിശയിലുള്ള ആദ്യത്തെ പടി. [വക്കീലന്‍മാര്‍ക്ക് വ്യവസായങ്ങളെ ഊറ്റി പണം അടിക്കാന്‍ അവസരം കിട്ടുമന്ന് പറഞ്ഞ് അവരുടെ പിന്‍തുണയോടെ അതിനേക്കാള്‍ വലിയ ചൂഷണത്തിന്റെ പടയാളികളാക്കുക. കൊള്ളാം.] പാരമ്പര്യ അറിവുകളെ സ്വകാര്യ appropriation നില്‍ നിന്ന് സംരക്ഷിക്കുന്ന കാര്യത്തിലും ജനം ബോധവാന്‍മാരാകണം.

— സ്രോതസ്സ് timesofindia.indiatimes.com

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )