“ബൌദ്ധിക സ്വത്തവകാശം” എന്ന് താങ്കള്‍ പറഞ്ഞോ? അത് ഒരു പ്രലോഭിപ്പിക്കുന്ന മരീചികയാണ്

എഴുതിയത് റിച്ചാര്‍ഡ് സ്റ്റാള്‍മന്‍

മൂന്ന് വേര്‍തിരിഞ്ഞതും വ്യത്യസ്ഥവുമായ നിയമങ്ങളുടെ കൂട്ടങ്ങളിലടിസ്ഥാനമായ പകര്‍പ്പവകാശം, പേറ്റന്റ്, ട്രേഡ്‌മാര്‍ക്ക് എന്ന മൂന്ന് വേര്‍തിരിഞ്ഞ, വ്യത്യസ്ഥമായ കാര്യങ്ങളില്‍ ഒരു ഡസന്‍ മറ്റ് നിയമങ്ങളും കൂടി കൂട്ടിച്ചേര്‍ത്ത് “ബൌദ്ധിക സ്വത്തവകാശം” എന്ന വാക്ക് ഉപയോഗിക്കുന്നത് ഇന്നത്തെ ഒരു രീതിയായി മാറിയിരിക്കുകയാണ്. വളച്ചൊടിച്ചതും തെറ്റിധരിപ്പിക്കുന്നതുമായ ആ വാക്ക് സാധാരണമായത് യാദൃശ്ഛികമായല്ല. ആ തെറ്റിധാരണയില്‍ നിന്ന് ലാഭം നേടിയ കമ്പനികളാണ് അത് പ്രചരിപ്പിച്ചത്. ആ വാക്കിനെ പൂര്‍ണ്ണമായും തള്ളിക്കളയുകയാണ് ആ തെറ്റിധാരണയില്‍ നിന്ന് രക്ഷപെടാനുള്ള വഴി.

പ്രോഫസര്‍ Mark Lemley യുടെ (Stanford Law School ലെ പ്രോഫസറാണ് അദ്ദേഹം) അഭിപ്രായയത്തില്‍ ലോകം മൊത്തം “ബൌദ്ധിക സ്വത്തവകാശം” എന്ന വാക്ക് പ്രചാരത്തിലായത് 1967 ല്‍ World “Intellectual Property” Organization (WIPO) സ്ഥാപിതമയതിനെ തുടര്‍ന്നാണ്. ഇപ്പോള്‍ അത് സര്‍വ്വസാധാരണമായിരിക്കുന്നു. (WIPO ഔദ്യോഗികമായി ഒരു UN സംഘടനയാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത് പകര്‍പ്പവകാശം, പേറ്റന്റ്, ട്രേഡ്‌മാര്‍ക്ക് എന്നിവ സ്വന്തയുള്ള കക്ഷികളുടെ താല്‍പ്പര്യമാണ് സംരക്ഷിക്കുന്നത്.) 1990 ന് ശേഷമാണ് വ്യാപകമായി ഈ വാക്ക് ഉപയോഗിച്ച് തുടങ്ങിയത്. (Local image copy)

തിരിച്ചറിയാന്‍ പറ്റുന്ന ഒരു പക്ഷംചേരല്‍ ആ വാക്കിനുണ്ട്: ഭൌതിക വസ്തുക്കളില്‍ മേലുള്ള സ്വത്തഅവകാശം പോലെയാണ് പകര്‍പ്പവകാശം, പേറ്റെന്റ്, ട്രേഡ്‌മാര്‍ക്ക് എന്നിവ എന്ന തോന്നലുണ്ടാക്കുക. (ഇത് പകര്‍പ്പവകാശത്തിന്റേയും, പേറ്റെന്റിന്റേയും, ട്രേഡ്‌മാര്‍ക്കിന്റേയും നിയമ തത്വചിന്തകര്‍ പറയുന്നതിനെതിരാണ്. പക്ഷേ വിദഗ്ദ്ധര്‍ക്ക് മാത്രമേ അതറിയൂ.) ഈ നിയമങ്ങളൊന്നും ഭൌതിക സ്വത്തഅവകാശം പോലെയല്ല. എന്നാല്‍ ഈ വാക്കിന്റെ ഉപയോഗം ജനപ്രതിനിധികളെ അങ്ങനെയാക്കിത്തീര്‍ക്കുന്നതിലേക്ക് നയിക്കും. പകര്‍പ്പവകാശം, പേറ്റെന്റ്, ട്രേഡ്‌മാര്‍ക്ക് ഉപയോഗിക്കുന്ന ശക്തികളായ കമ്പനികളാഗ്രഹിക്കുന്ന മാറ്റം അതായതു കൊണ്ട് “ബൌദ്ധിക സ്വത്തവകാശം” എന്ന വാക്ക് കൊണ്ടുവരുന്ന പക്ഷംചേരല്‍ അവര്‍ക്കനുയോജ്യമാണ്.

ആ പക്ഷം ചേരല്‍ കൊണ്ട് മാത്രം ആ വാക്കിനെ തള്ളിക്കളയാവുന്നതാണ്. അതിന് പകരം മറ്റൊരു വാക്ക് കൊണ്ട് വരാന്‍ ആളുകള്‍ എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചിലര്‍ അവരുടെ ബദല്‍ വാക്കുകളും മുന്നോട്ട് വെച്ചിട്ടുണ്ട് (ചിലത് നല്ല ഫലിതമാണ്). IMPs അതായത് Imposed Monopoly Privileges, GOLEM അതായത് Government-Originated Legally Enforced Monopolies ഇവയില്‍ ചിലതാണ്. ചിലത് “exclusive rights regimes” നെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാല്‍ നിയന്ത്രണങ്ങളെ “അവകാശം” എന്ന് പറയുന്നത് ദ്വയാര്‍ത്ഥ പ്രയോഗമാണ്.

ബദല്‍ പേരുകളില്‍ ചിലത് പ്രധാനപ്പെട്ടതാണ്. എന്നാല്‍ “ബൌദ്ധിക സ്വത്തവകാശ”ത്തിന് പകരം മറ്റൊരു വാക്ക് പകരംവെക്കുന്നത് തെറ്റാണ്. വേറിട്ട ഒരു പേര് ആ വാക്കിന്റെ ആഴത്തിലുള്ള പ്രശ്നം വ്യക്തമാക്കില്ല: വലിയ സാമാന്യവത്കരണം(overgeneralization). ധാരാളം ഒത്തുചേര്‍ത്ത കാര്യങ്ങള്‍ “ബൌദ്ധിക സ്വത്തവകാശ”ത്തിലുണ്ട്. അത് ഒരു മരീചികയാണ്. അത് യുക്തിപൂര്‍ണ്ണമാണെന്ന് ഇപ്പോള്‍ തോന്നലുണ്ടാകാന്‍ കാരണം ആളുകളെ തെറ്റിധരിപ്പിച്ചുകൊണ്ടുള്ള അതിന്റെ വലിയ തോതിലുള്ള പ്രചരണവും ഉപയോഗവും കൊണ്ട് മാത്രമാണ്.

വ്യത്യസ്ഥമായ പല നിയങ്ങള്‍ ഒത്ത് ചേര്‍ത്ത് പറയുന്ന പേരാണ് “ബൌദ്ധിക സ്വത്തവകാശം” എന്ന വാക്ക്. ഒരു പൊതുവായ തത്വത്തില്‍ അടിസ്ഥാനമായ ഒരു പോലെ പ്രവര്‍ത്തിക്കുന്ന ഒന്നായി ഇതിനെ വക്കീലന്‍മാരല്ലാത്ത സാധാരണ ആളുകള്‍ കരുതുന്നു.

ഈ നിയമങ്ങള്‍ അവയുടെ തുടക്കം മുതല്‍ക്കേ വ്യത്യസ്ഥമാണ്. പരിണമിച്ചതും വ്യത്യസ്ഥമായാണ്. വ്യത്യസ്ഥ പ്രവര്‍ത്തനങ്ങളെയാണ് അത് പ്രതിനിധാനം ചെയ്യുന്നത്. വ്യത്യസ്ഥ തത്വങ്ങളാണ് ഇവക്കുള്ളത്. വ്യത്യസ്ഥ പൊതു നയങ്ങളാണ് (public policy) ഇവ ഉയര്‍ത്തുന്നതും.

ഒരു സൃഷ്ടിയുടെ വിശദാംശങ്ങളെല്ലാം ഉള്‍പ്പെടുത്തുന്ന പകര്‍പ്പവകാശ നിയമങ്ങള്‍ കലയേയും എഴുത്തിനേയും പ്രോത്സാഹിപ്പിക്കാനായി രൂപീകരിച്ച ഒന്നാണ്. ഉപകാരപ്രദമായ ആശയങ്ങളുടെ പ്രസിദ്ധീകരണത്തെ പ്രോത്സാഹിപ്പിക്കാനാണ് പേറ്റന്റ് നിയമമുണ്ടാക്കിയത്. താല്‍ക്കാലികമായി കുറച്ച് നാളത്തേക്ക് ആശയം പ്രസിദ്ധീകരിച്ച ആളന് അതിന്റെ കുത്തകാവശം നല്‍കിക്കൊണ്ട് വില ഈടാക്കാന്‍ അത് അവസരം നല്‍കുന്നു. ആ വില ചില രംഗത്ത് ഉപകാരപ്രദമാണ്, ചില രംഗത്ത് ആവശ്യമില്ലാത്തതുമാണ്.

ഇതിന് വ്യത്യസ്ഥമായി ട്രേഡ് മാര്‍ക് നിയമം എന്തെങ്കിലും പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിച്ചതല്ല. പകരം വാങ്ങിക്കുന്നവരെ എന്താണ് വാങ്ങുന്നതെന്ന് അറിയിക്കാന്‍ വേണ്ടിയുള്ളതാണ്. ജന പ്രതിനിധികള്‍ “ബൌദ്ധിക സ്വത്തവകാശം” എന്ന വാക്കിന്റെ സ്വാധീനത്താല്‍ പരസ്യത്തിനുള്ള ഒരു ആനുകൂല്യമായി ഇതിനെ തെറ്റിധരിക്കുന്നു.

ഈ നിയമങ്ങളെല്ലാം വികസിപ്പിച്ചത് സ്വതന്ത്രമായാണ്. വിശദാംശങ്ങളില്‍ അവ വ്യത്യസ്ഥമാണ്. അവയുടെ അടിസ്ഥാന ലക്ഷ്യവും പ്രവര്‍ത്തനവും വ്യത്യസ്ഥവുമാണ്. പകര്‍പ്പവകാശത്തെക്കുറിച്ചുള്ള സത്യം നിങ്ങള്‍ അറിഞ്ഞാല്‍ പേറ്റന്റ് നിയമം വ്യത്യസ്ഥമാണെന്ന് നിങ്ങള്‍ക്ക് മനസിലാവും. നിങ്ങള്‍ക്ക് അത് തെറ്റില്ല!

ചിലപ്പോഴ്‍ വലുതോ ചെറുതോ ആയ വിഭാഗങ്ങളെ സൂചിപ്പിക്കാനും ആളുകള്‍ “ബൌദ്ധിക സ്വത്തവകാശം” എന്ന വാക്ക് ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന്, സമ്പത്ത് ചൂഷണം ചെയ്യാന്‍ സമ്പന്ന രാജ്യങ്ങള്‍ ദരിദ്ര രാജ്യങ്ങളില്‍ അന്യായമായ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാറുണ്ട്. അതില്‍ ചിലത് “ബൌദ്ധിക സ്വത്തവകാശ” നിയമങ്ങളാണ്. അങ്ങനെ അല്ലാത്തവയുമുണ്ട്. എന്തായാലും ഈ പ്രവര്‍ത്തനങ്ങളുടെ വിമര്‍ശകര്‍ മിക്കപ്പോഴും ആ ലേബല്‍ ഉപയോഗിക്കാറുണ്ട്. ആ വാക്ക് അവര്‍ക്ക് പരിചിതമായതാണ് അതിന് കാരണം. അത് ഉപയോഗിക്കുന്നത് വഴി അവര്‍ ആ പ്രശ്നത്തിന്റെ സ്വഭാവത്തെ തെറ്റായി പ്രതിനിധാനം ചെയ്യുന്നു. കൃത്യമായ വാക്കുപയോഗിക്കുകയാണ് നല്ലത്. ഉദാഹരണത്തിന് “legislative colonization”. അത് പ്രശ്നത്തിന്റ കേന്ദ്രത്തിലേക്ക് ശ്രദ്ധ കൊണ്ടുവരും.

സാധാരണക്കാര് മാത്രമല്ല ഈ വാക്കിനാല്‍ തെറ്റിധരിക്കപ്പെട്ടിട്ടുള്ളത്. നിയമം പഠിപ്പിക്കുന്ന നിയമ പ്രഫസര്‍മാര്‍ വരെ “ബൌദ്ധിക സ്വത്തവകാശം” എന്ന വശ്യമായ വാക്കിനാല്‍ തെറ്റിധരിക്കപ്പെട്ടിരിക്കുന്നു. അവരും അവര്‍ക്കറിയാവുന്ന പരസ്പര ബന്ധമില്ലാത്ത യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് പൊതുവായ പ്രസ്ഥാവനകളിറക്കുന്നു. ഉദാഹരണത്തിന് 2006 ല്‍ ഒരു പ്രോഫസര്‍ ഇങ്ങനെ എഴുതി:

WIPO യില്‍ ഇപ്പോള്‍ ജോലിചെയ്യുന്ന ആളുകള്‍ക്ക് വിഭിന്നമായി അമേരിക്കന്‍ ഭരണഘടന എഴുതിയവര്‍ക്ക് ബൌദ്ധിക സ്വത്തിനെക്കുറിച്ച് തത്വാദിഷ്ടിതവും procompetitive ഉം ആയ കാഴ്ച്ചപ്പാടാണുണ്ടായിരുന്നത്. ആ അവകാശം അവശ്യം വേണ്ടതാണെന്ന് അവര്‍ക്കറിയാമായിരുന്നു, എന്നാല്‍ അവര്‍ കോണ്‍ഗ്രസ്സിന്റെ കരങ്ങള്‍ ബന്ധിച്ചു. പല രീതിയില്‍ അതിന്റെ ശക്തി പരിമിതപ്പെടുത്തി.

ഈ പ്രസ്ഥാവന അമേരിക്കന്‍ ഭരണഘടനയുടെ Article 1, Section 8, Clause 8 യെയാണ് സൂചിപ്പിക്കുന്നത്. അത് പകര്‍പ്പവകാശ നിയമവും പേറ്റന്റ് നിയമവും നിര്‍വ്വചിക്കുന്നു. ആ ഭാഗത്തിന് ട്രേഡ് മാര്‍ക്ക് നിയമമായോ മറ്റ് പല നിയമങ്ങളുമായോ ബന്ധമില്ല. “ബൌദ്ധിക സ്വത്ത്” എന്ന വാക്ക് പ്രോഫസറെ തെറ്റായ സാമാന്യവത്കരണം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു.

സാമാന്യവത്കരിക്കപ്പെട്ട ചിന്തയിലേക്കും “ബൌദ്ധിക സ്വത്ത്” എന്ന വാക്ക് നയിക്കുന്നു. ആ വിഷയത്തെ നിര്‍മ്മിക്കുന്ന വിശദാംശങ്ങള്‍ മാറ്റിവെച്ചും പൊതുജനത്തിന് മേല്‍ കൃത്യമായ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും അതിന്റെ ഫലവും മറന്ന് ഈ അത്യന്തം വിഭിന്ന നിയമങ്ങള്‍ ചിവ പ്രത്യേക ആളുകള്‍ക്ക് കൃത്രിമമായ പ്രത്യേകാനുകൂല്യങ്ങള്‍ സൃഷ്ടിക്കുന്നു എന്ന അപര്യാപ്‌ത്തമായ സാമ്യത്തിലേക്ക് ജനങ്ങളുടെ ശ്രദ്ധയെ കേന്ദ്രീകരിക്കുന്നു. ഈ പ്രശ്നങ്ങളിലെല്ലാം “സാമ്പത്തിക” വീക്ഷണത്തോടുള്ള ലളിതവത്കരിച്ച ശ്രദ്ധയെ പ്രോത്സാഹിപ്പിക്കുന്നതാണ് ഇത്.

മിക്കപ്പോഴും സംഭവിക്കുന്നത് പോലെ സാമ്പത്തിക ശാസ്ത്രം ഇവിടെ പ്രവര്‍ത്തിക്കുന്നു. പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത ഊഹങ്ങളുടെ വാഹനമാണത്. മൂല്യങ്ങളെ കുറിച്ചുള്ള ഊഹങ്ങളും ഇതില്‍ ഉള്‍പ്പെടും. ഉദാഹരണത്തിന് സ്വാതന്ത്ര്യം, ജീവിത രീതി എന്നിവയേക്കാള്‍ പ്രധാനം ഉത്പാദനത്തിന്റെ അളവാണ്. ഊഹങ്ങള്‍ മിക്കപ്പോഴും തെറ്റായിരിക്കും. ഉദാഹരണത്തിന് സംഗീതത്തിന്റെ പകര്‍പ്പവകാശം പാട്ടുകാരെ സംരക്ഷിക്കാന്‍ വേണ്ടിയുള്ളതാണ്, ജീവന്‍ രക്ഷിക്കാനുള്ള ഗവേഷണത്തിന് വേണ്ടിയാണ് മരുന്നുകളുടെ പേറ്റന്റ് തുടങ്ങിയവ.

വിശാലമായ അര്‍ത്ഥത്തില്‍ “ബൌദ്ധിക സ്വത്തവകാശം” എന്ന വാക്ക് തര്‍ക്കമില്ലാത്ത ഒന്നായി ഉപയോഗിക്കുമ്പോള്‍ വിവിധ നിയമങ്ങളുയര്‍ത്തുന്ന വിശിഷ്ടമായ പ്രശ്നങ്ങള്‍ അദൃശ്യമാകുന്നു. ഓരോ നിയമവും പ്രത്യേകമായെടുത്ത് പ്രയോഗിക്കുമ്പോള്‍ മാത്രമേ ഈ വിശിഷ്ട പ്രശ്നങ്ങള്‍ വ്യക്തമാകൂ. ജനങ്ങളെക്കൊണ്ട് അവയെ അവഗണിക്കാന്‍ പ്രേരിപ്പിക്കുകയാണ് “ബൌദ്ധിക സ്വത്തവകാശം” എന്ന വാക്ക് ചെയ്യുന്നത്. ഉദാഹരണത്തിന് സംഗീതം പങ്കുവെക്കാമോ ഇല്ലയോ എന്നതാണ് പകര്‍പ്പവകാശ നിയമം കൈകാര്യം ചെയ്യുന്നത്. പേറ്റന്റ് നിയമത്തിന് ഇതില്‍ ഒരു കാര്യവുമില്ല. ദരിദ്ര രാജ്യങ്ങള്‍ക്ക് ജീവന്‍ രക്ഷാ മരുന്നുകള്‍ ചിലവ് കുറച്ച് ഉത്പാദിപ്പിച്ച് ജീവന്‍ രക്ഷിക്കാന്‍ അനുവദിക്കണോ ഇല്ലയോ എന്നതാണ് പേറ്റന്റ് നിയമത്തില്‍ കൈകാര്യം ചെയ്യുന്നത്. പകര്‍പ്പവകാശ നിയമത്തില്‍ ഇതില്‍ ഒരു കാര്യവുമില്ല.

ഈ പ്രശ്നങ്ങളൊന്നും സാമ്പത്തിക സ്വഭാവം മാത്രമുള്ളതല്ല. ഇവയുടെ സാമ്പത്തികേതര വശം വളരെ വ്യത്യസ്ഥമാണ്. സാമ്പത്തിക അമിത ലളിതവല്‍ക്കരണം ഉപയോഗിച്ച് ഇവയെ പരിഗണിക്കുന്നതിന് ആ വ്യത്യാസങ്ങള്‍ അവഗണിക്കുക എന്ന അര്‍ത്ഥമാണുള്ളത്. രണ്ട് നിയമങ്ങള്‍ “ബൌദ്ധിക സ്വത്തവകാശ” കുടത്തില്‍ നിക്ഷേപിക്കുന്നത് അവ ഓരോന്നിനേയും വ്യക്തമായി പരിഗണിക്കുന്നത് തടയും.

അതുകൊണ്ട് “ബൌദ്ധിക സ്വത്തവകാശത്തിന്റെ പ്രശ്ന”ത്തെക്കുറിച്ചുള്ള ഏത് അഭിപ്രായവും അതിനെക്കുറിച്ചുള്ള ഏത് സാമാന്യവത്കരണവും തീര്‍ച്ചയായും മണ്ടത്തരമായിരിക്കും. ആ എല്ലാ നിയമങ്ങളും ഒരുപോലെയാണെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍ അമിതസാമാന്യവല്‍കൃമായ ഒരു അഭിപ്രായം നിങ്ങള്‍ തെരഞ്ഞെടുക്കും. അത് നല്ലതല്ല.

പേറ്റന്റിനെക്കുറിച്ചോ, പകര്‍പ്പവകാശത്തെക്കുറിച്ചോ, ട്രേഡ്‌മാര്‍ക്കിനെക്കുറിച്ചോ, അല്ലെങ്കില്‍ മറ്റേതെങ്കിലും നിയമത്തെക്കുറിച്ച് വ്യക്തമായി ചിന്തിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിന്റെ ആദ്യപടി ഇവയെ എല്ലാം ഒന്നിച്ച് ചേര്‍ക്കുന്നതിനെ മറക്കുകയാണ്. അതിന് ശേഷം അവയെ വ്യത്യസ്ഥ വിഷയമാണെന്ന് പരിഗണിക്കുക. സങ്കുചിത വീക്ഷണങ്ങളേയും ലളിതവല്‍ക്കരിച്ച “ബൌദ്ധിക സ്വത്തവകാശം” എന്ന വാക്കിനേയും തള്ളിക്കളയുകയാണ് രണ്ടാമത്തെ പടി. ഈ ഓരോ പ്രശ്നത്തേയും അതിന്റെ പൂര്‍ണ്ണ രൂപത്തില്‍ ഓരോന്നായി പരിഗണിക്കുക. എല്ലാറ്റിനേയും പഠിക്കാനുള്ള അവസരം നിങ്ങള്‍ക്ക് കിട്ടും.

WIPO പരിഷ്കരിക്കുന്ന കാര്യം വരുമ്പോള്‍ ഇതാ ഒരു നിര്‍ദ്ദേശം, അതിന്റെ പേരും അതിന്റ ഉള്ളടക്കവും മാറ്റുക.

— സ്രോതസ്സ് gnu.org

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )