ഒകിനാവയില്‍ അമേരിക്കന്‍ സൈനിക താവളത്തിനെതെരെ അമേരിക്കയുടെ Veterans for Peace

Veterans for Peace സംഘടനയുടെ അംഗങ്ങള്‍ ജപ്പാനിലെ ഒകിനാവയില്‍ എത്തി Takaeയിലെ U.S. Marine helipads നിര്‍മ്മാണത്തിനും Henokoയിലെ പുതിയ സൈനിക കേന്ദ്രത്തിനും എതിരായ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. ഒകിനാവയിലെ ജനങ്ങള്‍ ഈ രണ്ട് നിര്‍മ്മാണത്തിനെതിരെ ദീര്‍ഘകാലമായി സമരത്തിലാണ്. ഇപ്പോള്‍ തന്നെ 26,000 അമേരിക്കന്‍ സൈനികര്‍ ഒകിനാവയിലുണ്ട്. ഒരു സ്ത്രീയുടെ വീട്ടില്‍ അമേരിക്കന്‍ സൈനികന്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതിന് ശേഷമാണ് അമേരിക്കയില്‍ നിന്ന് Veterans for Peace സംഘം എത്തിയത്. മുമ്പ് സൈനിക താവളത്തില്‍ ജോലി ചെയ്യുന്ന അമേരിക്കക്കാരന്‍ 20 വയസായ ഒരു സ്ത്രീയെ ബലാല്‍ക്കാരം ചെയ്യുകയും കൊല്ലുകയും ചെയ്തതിന് ശേഷം താവളത്തിനെതിരെ ശക്തമായ സമരമാണ് നടക്കുന്നു. ഒകിനാവയിലെ എല്ലാ സൈനിക താവളങ്ങളും നീക്കം ചെയ്യണമെന്ന് ഇരയുടെ പിതാവ് ആവശ്യപ്പെടുന്നു.

— സ്രോതസ്സ് democracynow.org

ഒരു അഭിപ്രായം ഇടൂ