അമേരിക്കയിലെ ആരോഗ്യരംഗത്തെ മൂന്നിലൊന്ന് പരീക്ഷണങ്ങളേ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുള്ളു

physicians ന് ഉപയോഗപ്രദമാണെന്ന് കണ്ടാല്‍ മാത്രമേ clinical trials ന്റെ ഫലങ്ങള്‍ വേഗം പ്രസിദ്ധപ്പെടുത്തുകയുള്ളു. എന്നാല്‍ അമേരിക്കയിലെ മുന്തിയ മെഡിക്കല്‍ സെന്ററുകളില്‍ നടക്കുന്ന clinical trials ന്റെ 35.9% മാത്രമേ പഠനം കഴിഞ്ഞ് രണ്ട് വര്‍ഷത്തിനകം വെളിച്ചം കാണുകയുള്ളു എന്ന് BMJ ല്‍ ഫെബ്രുവരി 17 ന് വന്ന റിപ്പോര്‍ട്ട് പറയുന്നു.

പഠന സംഘം 51 സ്ഥാപനങ്ങളിലെ ClinicalTrials.gov ല്‍ രജിസ്റ്റര്‍ ചെയ്ത 2007 – 2010 കാലത്തെ 4,300 trials പരിശോധിച്ചു. പഠനം കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷം അതില്‍ 29% ന്റേ ഫലങ്ങള്‍ മാത്രമാണ് ശാസ്ത്ര ജേണലുകളില്‍ പ്രസിദ്ധപ്പെടുത്തിയത്. വെറും 13% മാത്രമാണ് പഠനം നടന്ന അതേ കാലയളവില്‍ തന്നെ അതിന്റെ ഫലം പ്രസിദ്ധപ്പെടുത്തിയത്.

അമേരിക്കയിലെ സ്ഥാപനങ്ങളില്‍ പ്രസിദ്ധീകരണത്തിലെ വ്യത്യസ്ഥതയാണ് ഇത് കാണിക്കുന്നത്. ഇക്കാര്യത്തില്‍ ഏറ്റവും നല്ല പ്രകടനം കാഴ്ചവെക്കുന്നത് University of Minnesota ആണ്. അവര്‍ നടത്തിയ clinical trial ന്റെ 55.3% ന്റേയും ഫലം അവര്‍ രണ്ട് വര്‍ഷത്തിനകം പ്രസിദ്ധപ്പെടുത്തി. University of Nebraska ഏറ്റവും മോശം, 16.2% മാത്രമാണ് അവര്‍ പ്രസിദ്ധപ്പെടുത്തിയത്.

“സമയാനുസൃതമായി പ്രസിദ്ധീകരണം നടത്താതിരിക്കുന്നത് രോഗികളോടും, ധനസഹായം നല്‍കുന്നവരോടും വിലപ്പെട്ട സമയത്തോടും വിഭവങ്ങളോടുമുള്ള കടപ്പാടിന്റെ ലംഘനമാണ്. തെളിവ് അടിസ്ഥാനപ്പെടുത്തിയുള്ള clinical decision making ന് ഭീഷ‍ണിയാണിത്,” എന്ന് ഈ ഗവേഷണം നടത്തിയ New Haven ലെ Yale University യുടെ Harlan Krumholz പറയുന്നു.

ജൂലൈ 2014 ഓടെ 2007 – 2010 കാലത്തെ മൂന്നില്‍ രണ്ട് പരീക്ഷണങ്ങളുടെ ഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. clinical-trial reporting നെക്കുറിച്ച് മുമ്പ് നടന്ന പഠനങ്ങളും ഇതേ ഫലങ്ങളാണ് നല്‍കിയത്. 25–50% clinical-trial results ന്റെ വിവരങ്ങള്‍ പരീക്ഷണം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞാലും വെളിച്ചം കാണുന്നില്ല.

— സ്രോതസ്സ് nature.com By Daniel Cressey

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )