പകര്‍പ്പവകാശ നിര്‍ദ്ദേശത്തിന് യൂറോപ്യന്‍ പാര്‍ളമെന്റ് വോട്ട് ചെയ്തതോടെ ഇന്റെര്‍നെറ്റ് ഇപ്പോഴത്തേക്ക് ഇല്ലാതായിരിക്കുകയാണ്

Article 13 ന് അനുകൂലമായി പാര്‍ളമെന്റ് വോട്ട് ചെയ്തു. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളെ വിലകൂടിയ ഉള്ളടക്ക അരിപ്പകള്‍ നിര്‍ബന്ധിതമായി സ്ഥാപിക്കാന്‍ അത് ആവശ്യപ്പെടുന്നു. ഉപയോക്താക്കള്‍ കയറ്റുന്ന ഉള്ളടക്കത്തെ പോലീസ് ചെയ്യാനാണിത്. അനധികൃതമായി പകര്‍പ്പവകാശമുള്ള കാര്യങ്ങള്‍ പങ്കുവെക്കുന്നുണ്ടെങ്കില്‍ അവയെ നീക്കം ചെയ്യാനാണ് ഈ നീക്കം. സംഗീതം മുതല്‍ വീഡിയോ മുതല്‍ ചിത്രങ്ങള്‍ വരെ എല്ലാ തരത്തിലുമുള്ള ഉള്ളടക്കത്തെ ഇത് പരിഗണിക്കുന്നു. ഉപയോക്താക്കള്‍ പ്രസിദ്ധപ്പെടുത്ത കാര്യങ്ങളില്‍ പ്ലാറ്റ്ഫോം നടപടി എടുത്തില്ലെങ്കില്‍ അവരാകും ഉത്തരവാദികള്‍. ഈ Upload filters അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങുതടിയാണ്. പകര്‍പ്പവകാശ ലംഘനവും പകര്‍പ്പവകാശമുള്ള കാര്യങ്ങളുടെ അനുവദനീയമായ ഉപയോഗവും തമ്മില്‍ തിരിച്ചറിയാന്‍ സാങ്കേതികവിദ്യക്ക് കഴിയില്ല. ഉദാഹരണത്തിന് ഹാസ്യാനുകരണമായി പങ്കുവെക്കുന്ന മീമുകള്‍, സെല്‍ഫികളില്‍ യാദൃശ്ചികമായി പതിയപ്പെടുന്ന പശ്ചാത്തല പരസ്യങ്ങള്‍ തുടങ്ങിയവ.

— സ്രോതസ്സ് creativecommons.org | Sep 12, 2018

https://www.openrightsgroup.org/press/releases/2018/meps-advance-article-13-of-eu-copyright-directive

https://www.eff.org/deeplinks/2018/09/today-europe-lost-internet-now-we-fight-back

താങ്കള്‍ ഒരു സൃഷ്ടാവാണെങ്കില്‍ താങ്കളുടെ സൃഷ്ടികള്‍ creative commons പോലുള്ള പകര്‍പ്പുപേക്ഷ അടിസ്ഥാനമായ ഏതെങ്കിലും ലൈസന്‍സ് ഉപയോഗിച്ച് പ്രസിദ്ധപ്പെടുത്തുകയാണ് ഇതിന് ഏറ്റവും നല്ല പരിഹാരം.


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s