ഉസ്ബക്‌കാരി വ്യഭിചാരിണിക്ക് എങ്ങനെ ഒരു ആധാര്‍ കിട്ടി?

ജൂലൈ 2017 ല്‍ ഒറീസയിലെ ഭുവനേശ്വരില്‍ ഒരു സ്ത്രീ നടപ്പാതയില്‍ ബോധം കെട്ട് കിടക്കുന്നുണ്ടായിരുന്നു. അവരുടെ കൈവശമുണ്ടായിരുന്ന ആധാര്‍കാര്‍ഡില്‍ അവരെ ഡല്‍ഹി നിവാസിയായ Duniya Khan എന്നാണ് എഴുതിയിരുന്നത്. പ്രാദേശിക പോലീസ് നടത്തിയ അന്വേഷണത്തില്‍ അവര്‍ Tashkent ല്‍ നിന്നുള്ള ഉസ്ബക്‌കാരി എന്ന് മനസിലായി. അവരുടെ ശരിക്കുമുള്ള പേര് Zeboo Asalina എന്നാണ്. ആ സംഭവം കഴിഞ്ഞ് ഒരു വര്‍ഷമായി. എന്നാല്‍ ആ ആധാര്‍ കാര്‍ഡ് ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണ് എന്ന് UIDAI യുടെ വെബ് സൈറ്റില്‍ പരിശോധിച്ച HuffPost പറയുന്നു.

ആധാര്‍ ഡാറ്റാബേസിന്റെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ധാരാളം ചോദ്യങ്ങളാണിത് ഉയര്‍ത്തുന്നത്. വിദേശിയായ സ്ത്രീ, അവരുടെ ആധാറില്‍ കള്ളപ്പേരും, വിലാസവും. അതിനേക്കാളേറെ അത് ശരിയായ ആധാര്‍ നമ്പര്‍ ആണുതാനും. – UIDAI യുടെ വെബ് സൈറ്റില്‍ പരിശോധിച്ചതാണ്. അത് ഫോണ്‍നമ്പരുമായി ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ട്. അതേ ഫോണ്‍ നമ്പരാണ് Asalinaയുടെ ഫേസ്ബുക്ക് അകൌണ്ടില്‍ കൊടുത്തിരിക്കുന്നതും എന്ന് ഭുവനേശ്വര്‍ പോലീസ് പറയുന്നു.

സുപ്രീം കോടതിയില്‍ ആധാറിന്റെ ഭരണഘടനാപരമായ സാധുതയെ ചോദ്യം ചെയ്യുന്ന അവസരത്തിലാണ് ഇത് സംഭവിക്കുന്നത്. മെയ് 10 ന് കോടതിയുടെ 5 അംഗ ബഞ്ച് ആധാറിന്റെ സാധുതയെക്കുറിച്ച് വിധിപറയുന്നത് മാറ്റിവെച്ചു. ഈ മാസം വിധി വരുമെന്ന് കരുതുന്നു. വിവിധ ബന്ധിപ്പിക്കല്‍ ആജ്ഞകള്‍ മുതല്‍ തട്ടിപ്പ് അവസാനിപ്പിക്കാന്‍ ആവശ്യമാണെന്നള്ള സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ വരെ, ആധാറിന് വലിയ കുഴപ്പം ആകും ഈ വിധി.

അവരുടെ അറസ്റ്റുമായി ബന്ധപ്പെട്ട രേഖകള്‍ HuffPost ന് കിട്ടി. ആധാര്‍ കാര്‍ഡ് കണ്ടു. അതില്‍ Duniya Khan ജനന തീയതിയായി കൊടുത്തിരിക്കുന്നത് ഓഗസ്റ്റ് 14, 1995 ആണ്. അവരുടെ ഫേസ്‌ബുക്ക് അകൌണ്ട് ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണ്. ചിരിക്കുന്ന ചെറുപ്പക്കാരിയായ ഒരു സ്ത്രീയുടെ ചിത്രം അതില്‍ കാണാം. ആധാര്‍ കാര്‍ഡിലെ ചിത്രം സുന്ദരമാണ്. FIR രേഖകള്‍ പ്രകാരം ജൂലൈ 23, 2017 ല്‍ ഒരു കുപ്പി മദ്യവുമായി കാല്‍നടപാതയില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് ഭുവനേശ്വര്‍ പോലീസ് Khan/ Asalina യെ അറസ്റ്റു ചെയ്തു. ഉണര്‍ന്നപ്പോള്‍ അവര്‍ പോലീസിനെ ചീത്തപറയാനും, ശപിക്കാനും, ചവുട്ടാനും, അടിക്കാനും തുടങ്ങി. പോലീസ് ജീപ്പിന്റെ കണ്ണാടി തകര്‍ത്തു.

പോലീസ് സ്റ്റേഷനിലും അവര്‍ അക്രമാസക്തയായി തുടര്‍ന്നു. എന്നാല്‍ പരിശോധനയില്‍ ഒരു ആപ്പിള്‍ iPhone, Rs. 49,500 രൂപ അടങ്ങിയ ഒരു ബാഗ്, ദുനിയാ ഖാന്‍ (Duniya Khan) എന്ന പേര് വെച്ച സ്വന്തം ഫോട്ടോ അടങ്ങിയ ആധാര്‍ കാര്‍ഡ് എന്നിവ അവരില്‍ നിന്ന് കണ്ടെത്തി. ആധാറുമായി ബന്ധിപ്പിക്കപ്പെട്ട ഫോണ്‍ നമ്പര്‍ പോലീസ് പരിശോധിച്ചറിഞ്ഞു. അതുപയോഗിച്ച് അവരുടെ ഫേസ്‌ബുക്ക് അകൌണ്ട് പോലീസ് കണ്ടെത്തി. അങ്ങനെയാണ് അവരുടെ രണ്ടാമത്തെ വ്യക്തിത്വം പുറത്തുവന്നത്.

Asalina ഒരു സെക്സ് റാക്കറ്റില്‍ അകപ്പെട്ടതാവുമെന്നാണ് ആ സമയത്ത് പോലീസ് സംശയിച്ചത്. ഭുവനേശ്വരിനടുത്ത് Patia എന്ന സ്ഥലത്ത് വാടകക്കെടുത്ത വീട്ടില്‍ നിയമവിരുദ്ധമായ സെക്സ് വ്യാപാരം നടത്തിയതിന് Tapas Jana യെ ഈ സംഭവത്തിന് ശേഷം പോലീസ് അറസ്റ്റ് ചെയ്തു. വാടകവീടിന്റെ(duplex) പരിപാലനം മാത്രമേ താന്‍ ചെയ്തുള്ളു എന്നാണ് അയാള്‍ ആദ്യം പറഞ്ഞത്. പെണ്‍കുട്ടിയെ വ്യാപാരത്തിലേക്ക് വശീകരിച്ചു എന്ന് പിന്നീട് അയാള്‍ സമ്മതിച്ചു. ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുകയും പെണ്‍കുട്ടികളെ കൊണ്ടുപോകുകയും escort services നടത്തുകയും, ഉപഭോക്താക്കളുമായി വിലപേശുകയും ചെയ്തു എന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു.

മൂന്ന് ഫോണുകള്‍ അവരില്‍ നിന്ന് പോലീസ് പിടിച്ചെടുത്തു. അതില്‍ Asalinaയുടേതുള്‍പ്പടെ 70 സ്ത്രീകളുടെ ഫോട്ടോകളുണ്ടായിരുന്നു. ഒഡീസ പോലീസുമായും UIDAI യുമായും കൂടുതല്‍ വിവരത്തിനായി HuffPost ബന്ധപ്പെടുകയുണ്ടായി. ഇവര്‍ പ്രതികരിക്കുന്നുവെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാം.

ഉസ്ബകുകാരി വ്യഭിചാരി സ്ത്രീക്ക് എങ്ങനെ ആധാര്‍ കാര്‍ഡ് കിട്ടി?

കള്ള ആധാര്‍ ആകും അവരുടെ കൈവശമുള്ളതെന്ന് ഭുവനേശ്വര്‍ പോലീസ് ഒഡീസ പ്രാദേശിക വാര്‍ത്താ സൈറ്റ് Ommcom നോട് പറഞ്ഞു. എന്നാല്‍ ആ ആധാര്‍ നമ്പര്‍ UIDAIയുടെ വെബ് സൈറ്റില്‍ HuffPost പരിശോധിച്ചു. 20-30 വര്‍ഷം പ്രായം വരുന്ന ഡല്‍ഹിയില്‍ നിന്നുള്ള ഒരു സ്ത്രീയുടേതായാണ് UIDAIസൈറ്റ് പറയുന്നത്. അതില്‍ കാണിക്കുന്ന ഫോണ്‍ നമ്പരിന്റെ അവസാനത്തെ മൂന്ന് അക്കങ്ങള്‍ ഭുവനേശ്വര്‍ പോലീസ് Asalinaയുടെ കൈവശം കണ്ടെത്തിയതും ഒന്നാണ്.

ഈ ആധാര്‍ നമ്പരിന്റെ ഉടമസ്ഥയായ വ്യക്തിയെക്കുറിച്ച് അന്വേഷിക്കാനായി കേസ് ഡല്‍ഹിയിലെ Lajpat Nagar പോലീസ് സ്റ്റേഷനിലേക്ക് പ്രാദേശിക പോലീസ് refer ചെയ്തിട്ടും ഈ സ്ത്രീയുമായി ബന്ധപ്പെട്ടിരിക്കുന്ന ആധാര്‍ നമ്പര്‍ അറസ്റ്റ് ചെയ്ത് ഒരു വര്‍ഷം കഴിഞ്ഞിട്ടും സാധുവായി നിലനില്‍ക്കുന്നു. ഒരു വിദേശി, കള്ള പേരിലും വിലാസത്തിലും നിയമവിരുദ്ധമായി ആധാര്‍ നമ്പര്‍ കരസ്ഥമാക്കിയതിനെക്കുറിച്ചുള്ള അന്വേഷണത്തിന്റേയോ, ആ ആധാര്‍ നമ്പര്‍ റദ്ദാക്കുന്നതിന്റേയോ, ഇത് ആധാര്‍ പട്ടികയില്‍ ചേര്‍ക്കുന്നതിന്റെ വലിയ പിഴവിന്റെ ഭാഗമാണോ എന്ന പരിശോധനയോ തുടങ്ങി എന്തെങ്കിലും നടപടി UIDAI എടുക്കുന്നതായതിന്റെ ഒരു തെളിവുമില്ല.

ഇത് ഒറ്റപ്പെട്ട വ്യാകുലത അല്ല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വന്‍ തോതില്‍ തട്ടിപ്പ് നടത്തി UIDAIയുടെ സുരക്ഷാ പരിഗണനകളെ എല്ലാം മറികടന്ന് ആധാര്‍ പട്ടികയില്‍ കയറ്റുന്നതിന്റെ വ്യാപകമായ സംഭവങ്ങളുണ്ടായിട്ടുണ്ട്.

ആധാര്‍ തട്ടിപ്പിന്റെ ഏറ്റവും പ്രസിദ്ധമായി ഒരു കേസ് ISI ചാരന്‍ ആധാര്‍ എടുത്തതാണ്. വേറൊന്ന് ഭഗവാന്‍ ഹനുമാന്‍ ആധാര്‍ എടുത്തു, അതുപോലെ Tommy Singh ഒരു പട്ടിക്കും ആധാര്‍ കിട്ടി.

കഴി‍ഞ്ഞ മാസം, ആധാര്‍ enrolment ഓഫീസര്‍, സംവിധാനത്തെ മറികടന്ന് തന്റെ വിരലിന്റെ റബ്ബര്‍ സ്റ്റാമ്പ് ഉപയോഗിച്ച് ഒരു സമാന്തര ആധാര്‍ സെന്റര്‍ സ്ഥാപിച്ച്, അവിടെ അയാളുടെ പ്രീയപ്പെട്ട ജോലിക്കാരെക്കൊണ്ട് ആധാര്‍ എടുക്കുന്നവരില്‍ നിന്നും മാറ്റങ്ങള്‍ വരുത്തുന്നവരില്‍ നിന്നും പണം ഈടാക്കി.

ഒരു സുരക്ഷാ, സാങ്കേതികവിദ്യാ വിദഗ്ദ്ധന്‍ പറയുന്നു, “ആധാര്‍ enrolment പ്രക്രിയ ഗൌരവകരമായി ദുര്‍ബലമാണെന്നതിന്റെ തെളിവുകള്‍ അത്യധികമാണ്. ദേശീയ സുരക്ഷയെ അത് അപകടത്തിലാക്കുന്നു. ആധാര്‍ നമ്പര്‍ കൈവശമുള്ള വ്യക്തികളുടെ identity ക്ക് ഉറപ്പ് നില്‍കുന്നു എന്ന UIDAI യുടെ അവകാശവാദം പരിഹാസ്യാമാക്കുകയാണ് ഇത് ചെയ്യുന്നത്. എത്രയും വേഗം ആധാര്‍ പരിപാടി റദ്ദാക്കണമെന്ന് വ്യക്തമാക്കുന്ന ഏറ്റവും പുതിയ കേസാണ് ഇത്. അതിന് ശേഷം ആ സംവിധാനത്തിന്റേയും പ്രക്രിയകളുടേയും ഇതുവരെ ശേഖരിച്ച ഡാറ്റയുടേയും ഒരു സുതാര്യമായ ഓഡിറ്റ് നടത്തണം”

— സ്രോതസ്സ് huffingtonpost.in by Gopal Sathe. 10/07/2018

ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )