1980കള്‍ക്ക് ശേഷം ലോക ജനസംഖ്യയുടെ 0.1% വരുന്ന അതി സമ്പന്നരുടെ മൊത്തം സമ്പത്ത് ജനസംഖ്യയുടെ പകുതി വരുന്ന 380 കോടി ജനങ്ങളുടെ മൊത്തം സമ്പത്തിന്റെ അത്ര വര്‍ദ്ധിപ്പിച്ചു. അതി സമ്പന്നരും അതി ദരിദ്രരും തമ്മിലുള്ള വിടവ് വര്‍ദ്ധിക്കുന്നതിന്റെ വിശദാംശങ്ങള്‍ വിവരിക്കുന്ന World Inequality Report ല്‍ ആണ് ഇത് പറഞ്ഞിരിക്കുന്നത്. ലോകം മൊത്തമുള്ള 100 ല്‍ അധികം ഗവേഷകര്‍ കണ്ടെത്തി. 1980 – 2016 കാലത്ത് ലോക ജനസംഖ്യയുടെ സമ്പന്നരായ 1% ആളുകള്‍ ലോകത്തെ മൊത്തം സാമ്പത്തിക വളര്‍ച്ചയുടെ 27% “പിടിച്ചെടുത്തു”. സമ്പന്നരിലെ സമ്പന്നര്‍ ഇതിലധികം സാമ്പത്തിക വര്‍ദ്ധനവാണുണ്ടാക്കിയത്. ഏറ്റവും മുകളിലെ 0.1% ആളുകള്‍ക്ക് ലോക സമ്പത്തിന്റെ 13% കിട്ടി. 1980 ന് ശേഷം സൃഷ്ടിച്ച മൊത്തം സമ്പത്തിന്റെ 4% ആണ് ഏറ്റവും മുകളിലുള്ള 0.001% – ഏകദേശം 76,000 പേര്‍ – ശേഖരിച്ചത്
— സ്രോതസ്സ് theguardian.com 2017-12-20
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.