അമേരിക്കന്‍ Bumblebee — ഒരു കാലത്ത് തെക്കന്‍ ഒന്റാറിയോയില്‍ സാധാരണയായി കണ്ടിരുന്ന ഒരു സ്പീഷീസ് — നിര്‍ണ്ണായകമായി വംശനാശത്തിലാണ് എന്ന് York University നടത്തിയ ഒരു പുതിയ പഠനത്തില്‍ പറയുന്നു. Journal of Insect Conservation ല്‍ അതിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വടക്കെ അമേരിക്കയിലെ തദ്ദേശീയ സ്പീഷീസായ Bombus pensylvanicus ക്യാനഡയില്‍ പ്രാദേശികമായി ഉടന്‍ തന്നെ ഇല്ലാതാകും. വംശനാശത്തിന്റെ ഏറ്റവും കൂടിയ സാദ്ധ്യത അവസ്ഥയിലാണ് അവ ഇപ്പോള്‍. Bumblebee യുടെ ധാരാളം സ്പീഷീസുകള്‍ വടക്കെ അമേരിക്കയില്‍ വംശനാശത്തിലാണ്. എന്നാല്‍ അവ ക്യാനഡയിലെ ആപ്പിള്‍, തക്കാളി, blueberries, legumes, എണ്ണമറ്റ മരങ്ങള്‍, പൊന്തക്കാടുകള്‍, വന്യ പുഷ്പങ്ങള്‍ തുടങ്ങിയവയുടെ വളരെ പ്രധാനപ്പെട്ട പരാഗണകാരികളാണ്.
— സ്രോതസ്സ് news.yorku.ca | Apr 18, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.