ആസ്ട്രേലിയയിലെ സിനിമ പ്രവര്‍ത്തകനായ James Ricketson നെ ചാരപ്രവര്‍ത്തിക്കുറ്റത്തിന് കംബോഡിയയില്‍ ആറ് വര്‍ഷം ജയില്‍ശിക്ഷ കൊടുത്തു. ആ വിവരം അറിഞ്ഞ് തകര്‍ന്ന കുംടുംബാംഗങ്ങള്‍ ആസ്ട്രേലിയന്‍ സര്‍ക്കാരിനോട് കംബോഡിയയെ നിര്‍ബന്ധിച്ച് അദ്ദേഹത്തെ സ്വതന്ത്രനാക്കണമെന്ന് അപേക്ഷിച്ചു. ഒരു മാധ്യമപ്രവര്‍ത്തകനും വീഡിയോ രേഖപ്പെടുത്തലുകാരനുമായ താന്‍ ഈ തെക്ക് കിഴക്കന്‍ രാജ്യത്ത് 1995 മുതല്‍ പ്രവര്‍ത്തിക്കുന്നു എന്ന് 69 വയസായ Ricketson പറഞ്ഞു. ജൂണ്‍ 2017 ന് ഒരു ഡ്രോണ്‍ ഒരു രാഷ്ട്രീയ പ്രകടനത്തിന് മുകളിലൂടെ പറപ്പിച്ചതിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. അന്ന് മുതല്‍ അദ്ദേഹം തടവിലാണ്. കുറ്റത്തിന്റെ വിധി കഴിഞ്ഞ ദിവസം മൂന്ന് അംഗ ജഡ്ജിമാര്‍ കംബോഡിയയുടെ തലസ്ഥാനമായ Phnom Penh ല്‍ വെച്ച് പ്രസ്ഥാവിച്ചു.
— സ്രോതസ്സ് theguardian.com | 31 Aug 2018
അസാഞ്ജിന് ശേഷം വിദേശത്ത് അറസ്റ്റിലാകുന്ന രണ്ടാമത്തെ ആസ്ട്രേലിയന്‍ പൌരനായ മാധ്യമപ്രവര്‍ത്തകനാണ് അദ്ദേഹം.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.