യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങില്‍ നിന്ന് അമേരിക്കയിലേക്ക് വ്യക്തിപരമായ ഡാറ്റ കൊണ്ടുപോകുന്ന ഫേസ്‌ബുക്കിന്റെ രീതി യൂറോപ്യന്‍ യൂണിയന്‍ പൌരന്‍മാരുടെ സ്വകാര്യതയെ സംരക്ഷിക്കുന്നുവോ എന്ന് യൂറോപ്യന്‍ യൂണിയന്റെ ഉന്നത കോടതി തീരുമാനിക്കുന്നു.
2013 ല്‍ എഡ്‌വേര്‍ഡ് സ്നോഡന്‍ ചോര്‍ത്തി പുറത്ത് അറിയിച്ച അമേരിക്കയുടെ ‘മഹാ രഹസ്യാന്വേഷണ’ത്തില്‍ നിന്നാണ് ഈ കേസ് ഉടലെടുത്തത്. അറ്റലാന്റിക്കിന് കുറുകെ ഡാറ്റ കൊണ്ടുപോകുന്ന ഫേസ്‌ബുക്കിന്റേയും മറ്റ് കമ്പനികളുടേയും പ്രവര്‍ത്തനങ്ങളില്‍ ഇതിന്റെ വിധിക്ക് ദൂരവ്യപക ഫലങ്ങളുണ്ടാവും.
ഡാറ്റ കൊണ്ടുപോകാനുള്ള ഇപ്പോഴത്തെ സംവിധാനങ്ങള്‍ അമേരിക്കയുടെ രഹസ്യാന്വേഷണ അധികാരികള്‍ നടത്തുന്ന രഹസ്യാന്വേഷണത്തില്‍ നിന്ന് യൂറോപ്യന്‍ യൂണിയന്‍ പൌരന്‍മാരുടെ സ്വകാര്യതയെ സംരക്ഷിക്കുന്നതല്ല എന്ന് അയര്‍ലാന്റിലെ ഡാറ്റാ അധികാരകള്‍ ആയ Data Protection Commissioner (DPC) പറയുന്നു.
— സ്രോതസ്സ് verdict.co.uk | Robert Scammell | 11 Jul 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.