നമ്മുടെ ജീവിതത്തിലെ പ്രധാനപ്പെട്ട കാലമായ ചെറുപ്പ കാലത്തെ ന്യൂറല്‍ സര്‍ക്യൂട്ടുകളുടെ വികാസത്തെ പുറത്തുനിന്നുള്ള സ്വാധിനങ്ങള്‍ ബാധിക്കും. പ്രത്യേകിച്ച് നിരന്തരം ആവര്‍ത്തിച്ചുള്ള കഞ്ചാവിന്റെ ഉപയോഗം. ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്വഭാവങ്ങള്‍, പ്രചോദനങ്ങള്‍, തീരുമാനമെടുക്കല്‍ എന്നിവയെ ഭരിക്കുകയും, നിയന്ത്രിക്കുകയും, വഴികാട്ടുകയും ചെയ്യുന്ന മനസിന്റെ cognitive control ന് മാറ്റങ്ങള്‍ വരുന്നു എന്ന് Journal of the American Academy of Child and Adolescent Psychiatry (JAACAP) എന്ന ജേണലില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. തലച്ചോറ് വളര്‍ന്നുകൊണ്ടിരിക്കുന്ന അവസരത്തില്‍ കഞ്ചാവ് ഉപയോഗിക്കുന്നത് വലുതും സ്ഥിരവുമായ മാറ്റങ്ങള്‍ വ്യക്തികളിലുണ്ടാക്കും എന്നും ഗവേഷകര്‍ കണ്ടെത്തി.
— സ്രോതസ്സ് elsevier.com | Jun 20, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.