ഫ്ലോറിഡയിലെ ഒര്‍ലാന്റോയുടെ കേന്ദ്രത്തില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ മാറിയാണ് റോബ് ഗ്രീന്‍ഫീല്‍ഡ് ജീവിക്കുന്നത്. “കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ എന്റെ ആഹാരം 100% വളര്‍ത്തുകയോ തേടിപ്പിടിക്കുകയോ ചെയ്യുന്നു. പലചരക്ക് കടകള്‍, ഹോട്ടലുകള്‍, ബാറിലെ പാനീയങ്ങള്‍ ഇവയൊന്നും ഞാന്‍ ആശ്രയിക്കുന്നില്ല. പ്രകൃതിയാണ് എന്റെ തോട്ടം, എന്റെ കലവറ എന്റെ മരുന്ന്കട. ഞാന്‍ ഇവിടെ എത്തിയപ്പോള്‍ എനിക്ക് ഭൂമിയില്ലായിരുന്നു. എന്റെ ആഹാരം വളര്‍ത്താനായി ചുറ്റുപാടുമുള്ള ആളുകളെ ഞാന്‍ കണ്ടു അവരുടെ പുല്‍ത്തട്ടുകള്‍ തോട്ടമായി മാറ്റി. കിട്ടുന്ന ആഹാരം അവരുമായി പങ്കുവെച്ചു. “ആഹാരം വളര്‍ത്തു, പുല്‍ത്തകിടിയല്ല” എന്ന സിദ്ധാന്തത്തിന്റെ വലിയ വിശ്വാസിയാണ് ഞാന്‍, Rob Greenfield പറയുന്നു.
— സ്രോതസ്സ് theguardian.com | 19 Dec 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.