കോവിഡ്-19 ന്റെ ടിവി വാര്‍ത്തകള്‍ കാണാതിരിക്കുക

കോവിഡ്-19 ന്റെ ടിവി വാര്‍ത്തകള്‍ കാണാതിരിക്കുക. ആവര്‍ത്തിച്ചുള്ള വാര്‍ത്തകള്‍ ആളുകളെ പേടിപ്പെടുത്തുകയും അവരുടെ വ്യക്തമായ ചിന്താശേഷിയെ ബാധിക്കുകയും മാനസികാഘാതമുണ്ടാക്കുകയും ചെയ്യും.

ഒരു പ്രതിസന്ധിയെക്കുറിച്ചുള്ള TV വാര്‍ത്ത വ്യാപ്തി ദിവസത്തെ 24 മണിക്കൂറുകളും “വിവരങ്ങള്‍” കൊണ്ട് നിറക്കാനായി കഷ്ടപ്പെടുകയാണ്. സമയം നിറക്കാന്‍ ആവശ്യമായ യഥാര്‍ത്ഥ വിവരങ്ങളുടെ ഒഴുക്ക് വേണ്ടത്ര ഉണ്ടാകുന്നുമില്ല. അവര്‍ എന്ത് ചെയ്യും?‍ അവര്‍ ആവര്‍ത്തിക്കും. അവര്‍ കാടുകയറിയതും ലഘുവായതും ആയ വിശദാംശങ്ങള്‍ അവതരിപ്പിക്കും. ചില കാര്യങ്ങള്‍ വ്യത്യസ്ഥമായി ചെയ്യും. അവര്‍ വ്യക്തമായതിനെ ആവശ്യത്തിലധികം വിശദീകരിക്കുയും ചെയ്യും. അവര്‍ ആവര്‍ത്തിക്കും.

കാര്യങ്ങള്‍ അറിയണം എന്നാണ് നിങ്ങളുടെ ലക്ഷ്യം എങ്കില്‍ ദിവസവും മണിക്കൂറുകളോളം പ്രശ്നത്തിനകത്ത് മുഴുകിയിരിക്കേണ്ട കാര്യമില്ല. ദിവസവും ഒരു മണിക്കൂര്‍ പോലും ചിലവാക്കേണ്ട കാര്യമില്ല. ഈ രീതിയില്‍ വാര്‍ത്തകള്‍ കേള്‍ക്കുന്നത് ക്ഷമതയില്ലാത്തതും ധാരാളം മണിക്കൂറുകള്‍ നഷ്ടപ്പെടുത്തുന്നതുമാണ്. അതിലും മോശവും ആണ്.

അതിനോടൊപ്പം അത് നിങ്ങളെ കൂടുതല്‍ കൂടുതല്‍ ആകാംഷാഭരിതരാക്കുന്നു. 2001 ല്‍ എനിക്കറിയാവുന്ന കാലിഫോര്‍ണിയയില്‍ ജീവിക്കുന്ന ഒരാള്‍ ദിവസം മുഴുവനും സെപ്റ്റംബര്‍ 11 നും അതിന് ശേഷമുള്ള ദിവസങ്ങളിലും ടിവി വാര്‍ത്തകള്‍ കണ്ടുകൊണ്ടിരുന്നു. അതിന് ശേഷം പുറത്ത് പോകാന്‍ അദ്ദേഹത്തിന് പേടിയായി. ഭീകരവാദി വിമനങ്ങളെ നോക്കിക്കൊണ്ടിരിക്കുയായി പണി. 4800 കിലോമീറ്റര്‍ അകലെ നടന്ന സംഭവത്തെ ടെലിവിഷന്‍ ആളുകളില്‍ മാനസികാഘാതം ഉണ്ടാക്കുന്നു.

അത് അസാധാരണമായും ശക്തമായ കാര്യമായിരുന്നു. മിക്ക ആളുകളും അതുപോലെ മാനസികാഘാതമുള്ളവരാവില്ല. എന്നുകരുതി അവരെ അത് ബാധിക്കുന്നില്ല എന്ന് പറയാനുമാവില്ല. TV വാര്‍ത്തകള്‍ ദശലക്ഷക്കണക്കിന് ആളുകളുടെ വീക്ഷണത്തെ മാറ്റിയിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു. അങ്ങനെ അവര്‍ ഭീകരവാദത്തിന്റെ അപകടത്തെ പെരുപ്പിച്ച് കണക്കാക്കി. അതേ സമയം നമ്മുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നതിന്റെ അപകടത്തെ ചെറുതാക്കി കാണിക്കുകയും ചെയ്തു. അമേരിക്കയുടെ PAT RIOT Act ഉം അതിന്റെ മഹാ രഹസ്യാന്വേഷണത്തിനും സുഗമമായി ശ്രദ്ധയില്ലാതെ പാസാക്കുന്നതിന് അത് സഹായിച്ചു.

കോവി‍ഡ്-19 നെക്കുറിച്ച് നിങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍ നല്ല, സാധാരണ എഴുത്ത് വാര്‍ത്താ സൈറ്റില്‍ നിന്ന് ദിവസവും 10 ഓ 20 ഓ മിനിട്ട് വായിക്കുക. നിങ്ങളുടെ ജോലിയെ അത് വൈകിപ്പിക്കില്ല. നിങ്ങളെ brainwash (തലച്ചോറുകഴുകല്‍)ചെയ്ത് പരിഭ്രാന്തരാക്കുകയില്ല.

ശാന്തരാകുക, മുന്നോട്ട് പോകുക!

— സ്രോതസ്സ് stallman.org | Richard Stallman

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )