ദശാബ്ദങ്ങളോളം സഖ്യരാജ്യങ്ങളുടേയും ശത്രുരാജ്യങ്ങളുടേയും encrypted സന്ദേശങ്ങള്‍ CIA വായിച്ചു

തങ്ങളുടെ ചാരന്‍മാരും പട്ടാളക്കാരും, നയതന്ത്രജ്ഞരും ആയുള്ള രഹസ്യ ആശയവിനമയത്തിന് 50 വര്‍ഷങ്ങളിലധികം കാലമായി ലോകം മൊത്തമുള്ള സര്‍ക്കാരുകള്‍ വിശ്വസിച്ചിരുന്നത് ഒരേയൊരു കമ്പനിയെയായിരുന്നു. Crypto AG എന്ന ആ കമ്പനിക്ക് code-making യന്ത്രങ്ങള്‍ നിര്‍മ്മിക്കാനുള്ള ആദ്യത്തെ കരാറ് കിട്ടിയത് രണ്ടാം ലോക മഹായുദ്ധത്തില്‍ അമേരിക്കന്‍ പട്ടാളത്തിന് വേണ്ടിയായിരുന്നു. പണത്തിന്റെ കുത്തൊഴുക്കോടെ അത് encryption ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന ഒന്നാമത്തെ കമ്പനിയായി.

ഉപകരണങ്ങള്‍ 120 ല്‍ അധികം രാജ്യങ്ങള്‍ക്ക് വിറ്റ് ഈ സ്വിസ് സ്ഥാപനം ദശലക്ഷക്കണക്കിന് ഡോളര്‍ നേടി. അവരുടെ ഉപഭോക്താക്കളില്‍ ഇറാന്‍, ലാറ്റിനമേരിക്കയിലെ പട്ടാളസംഘം ഭരണങ്ങള്‍, ആണവശത്രുക്കളായ ഇന്‍ഡ്യയും പാകിസ്ഥാനും, എന്തിന് വത്തിക്കാന്‍ പോലും ഉള്‍പ്പെടുന്നു. എന്നാല്‍ ഈ ഉപഭോക്താക്കള്‍ക്കൊന്നും അറിയാത്ത ഒരു കാര്യം എന്തെന്നാല്‍ ഈ കമ്പനി അതീവ രഹസ്യമായി പടിഞ്ഞാറന്‍ ജര്‍മ്മനിയിലെ രഹസ്യാന്വേഷ പങ്കാളിത്തത്തോടെ രഹസ്യമായി CIAയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു. encrypted സന്ദേശമയക്കുന്ന രാജ്യങ്ങളുടെ രഹസ്യ കോഡുകള്‍ എളുപ്പത്തില്‍ പൊളിക്കാന്‍ വേണ്ടി ഉപകരണങ്ങളില്‍ ഈ ചാര സംഘങ്ങള്‍ കുതന്ത്രപ്പണികള്‍ ചെയ്തിരുന്നു.

— സ്രോതസ്സ് Besoz post | Feb. 11, 2020

CIA ഇതിലും നല്ല സാങ്കേതികവിദ്യയിലേക്ക് മാറി എന്നതാണ് ഈ വാര്‍ത്ത ഇന്ന് പുറത്ത് വരുന്നതിന്റെ അര്‍ത്ഥം

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )