2011 മുതല്‍ മറ്റ് സര്‍ക്കാരുകളെ ഹാക്കുചെയ്യുന്നത്

വിക്കിലീക്സ് പുറത്തുവിട്ട Central Intelligence Agency (CIA) യുടെ Malwareകള്‍ ലോകം മൊത്തമുള്ള സര്‍ക്കാരുകളേയും സ്വകാര്യ വ്യവസായങ്ങളേയും വര്‍ഷങ്ങളായി advanced ഹാക്കിങ് പ്രവര്‍ത്തനം നടത്തുന്നതുമായി ബന്ധമുള്ളതാണ് എന്ന് സുരക്ഷാ കമ്പനിയായ Symantec പറയുന്നു. Longhorn എന്ന് Symantec വിളിക്കുന്ന സംഘം സര്‍ക്കാരുകളേയും സാമ്പത്തിക, വാര്‍ത്താവിനിമയ, ഊര്‍ജ്ജ, ശൂന്യാകാശ കമ്പനികളേയും കുറഞ്ഞ് 2011 മുതല്‍ക്കോ, ചിലപ്പോള്‍ 2007 മുതല്‍ക്കോ ബാധിച്ചിരുന്നു. കുറഞ്ഞത് 16 രാജ്യങ്ങളിലെ മദ്ധ്യപൂര്‍വ്വേഷ്യ, യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക ചിലപ്പോള്‍ അമേരിക്കയിലേയും 40 ലക്ഷ്യങ്ങളെ ഈ സംഘം [...]

ആധാറിന് വേണ്ടി ജോലിചെയ്യുന്ന കമ്പനി CIA യില്‍ നിന്ന് പണം വാങ്ങി

കുറച്ച് നാളുകള്‍ക്ക് മുമ്പ്, ന്യൂയോര്‍ക്ക് ആസ്ഥാനമായ MongoDB യുടെ CEO ആയ Max Schireson ഡല്‍ഹിയിലെത്തി തന്റെ കമ്പനിയുടെ വളരെ പ്രധാനപ്പെട്ട ഒരു കരാര്‍ ഒപ്പുവെച്ചു. അത് Unique Identification Authority of India (UIDAI) യുമായായിരുന്നു. വലിയ ഡാറ്റാബേസുകള്‍ പ്രത്യേകിച്ചും ഘടനയില്ലാത്ത ഡാറ്റ കൈകാര്യം ചെയ്യാനുള്ള സോഫ്റ്റ്‌വെയറാണ് MongoDB. 2007 ല്‍ ആ കമ്പനി തുടങ്ങിയതിന് ശേഷം $23.1 കോടി ഡോളര്‍ ധനസഹായം സ്വീകരിച്ചിട്ടുണ്ട്. അതില്‍ കുറച്ച് In-Q-Tel എന്ന CIA യുടെ ലാഭത്തിനല്ലാത്ത നിക്ഷേപം [...]

CIA ഉപയോഗിക്കുന്ന മാര്‍ബിളിന്റെ സ്രോതസ്‌കോഡ് വിക്കിലീക്സ് പ്രസിദ്ധപ്പെടുത്തി

Vault 7 CIA ചോര്‍ച്ചയുടെ മൂന്നാം ഭാഗം വിക്കിലീക്സ് പ്രസിദ്ധപ്പെടുത്തി. നമുക്ക് ഇതിനകം പ്രാചരമുള്ള ഹാര്‍ഡ്‌വെയറുകളുടേയും സോഫ്റ്റ്‌വെയറുകളുടേയും കുഴപ്പങ്ങളെ ഉപയോഗപ്പെടുത്തിയ Year Zero ന്റെ ഫയലുകളും, Mac നേയും iPhone നേയും ചോര്‍ത്താനുപയോഗിക്കുന്ന Dark Matterഉം ആണ് ഇതുവരെ പ്രസിദ്ധപ്പെടുത്തിയ മറ്റ് രണ്ട് ഭാഗങ്ങള്‍. Marble ല്‍ 676 സ്രോതസ്‌കോഡ് ഫയലുകള്‍ അടങ്ങിയിരിക്കുന്നു. CIAയുടെ കള്ള സോഫ്റ്റ്‍വെയറുകളുടെ ഉറവിടസ്ഥലത്തെ മറച്ച് വെക്കാനാണ് Marble Framework tool ഉപയോഗിക്കുന്നത്. ചില സമയത്ത് അവര്‍ തുടക്കരാജ്യത്തെ അമേരിക്ക അല്ലാതെ മറ്റേതെങ്കിലും [...]

മറ്റ് രാജ്യങ്ങളില്‍ പഴിചാരിയാണ് CIA ചാരപ്പണി നടത്തുന്നത്

CIA യുടെ ഹാക്കിങ് പ്രോഗ്രാമായ “Marble” നെക്കുറിച്ചുള്ള പുതിയ രേഖകളും കൂടുതല്‍ വിവരങ്ങളും വിക്കീലീക്സ് പ്രസിദ്ധപ്പെടുത്തി. ആ ഫയലുകള്‍ പ്രകാരം അമേരിക്കയുടെ രഹസ്യാന്വേഷണ സംഘത്തിന് അവരുടെ പ്രവര്‍ത്തനം മറച്ച് വെക്കാനാകും. Wikileaks ന്റെ Vault 7 “Marble” ല്‍ 676 ഫയലുകളാണ് കൊടുത്തിരിക്കുന്നത്. വിദേശ ഭാഷകളുപയോഗിച്ച് viruses, trojans, hacking attacks നെ മുഖംമൂടിയിട്ട് ഈ പ്രശ്നം കണ്ടെത്തുന്ന forensic investigators നെ തെറ്റിധരിപ്പിക്കുകയും CIAയുടെ ബന്ധം മറച്ച് വെക്കുകയും ചെയ്യാനാവും. റഷ്യന്‍, അറബിക്, കൊറിയന്‍, ചൈനീസ്, [...]

CIA 2008 മുതല്‍ iPhones ഹാക്കുചെയ്യുന്നു എന്ന് വിക്കീലീക്സ്

രഹസ്യാന്വേഷണ ഏജന്‍സിയായ CIA ആപ്പിളിന്റെ ഉപകരങ്ങള്‍ 2008 ഹാക്കുചെയ്യുന്നു എന്നതിന്റെ വിവരങ്ങള്‍ വിക്കീലീക്സ് പുറത്തുവിട്ടു. 2007 ജൂണില്‍ വില്‍പ്പന തുടങ്ങിയ കാലം മുതല്‍ iPhoneകളെ CIA ബാധിച്ചിരുന്നു എന്ന് 'Dark Matter' എന്ന് വിളിക്കുന്ന പുതിയതായി പുറത്തുവിട്ട രേഖകള്‍ കാണിക്കുന്നു. ചില സമയത്ത് പാഴ്സലായി പോകുന്ന ഉപകരണങ്ങള്‍ തുറന്ന് അതില്‍ ചാരപ്പണിക്കുള്ള സംവിധാനങ്ങള്‍ വെച്ച്, ഉപഭോക്താക്കള്‍ക്ക് അയച്ചുകൊടുക്കുമായിരുന്നു. — സ്രോതസ്സ് commondreams.org അമേരിക്കന്‍ കമ്പനി നിര്‍മ്മിത ഉപകരണങ്ങള്‍ കഴിവതും വാങ്ങിക്കാതിരിക്കുകയാണ് നല്ലത്.

ആപ്പിളും, മൈക്രോസോഫ്റ്റും, ഗൂഗിളും അടുത്ത 90 ദിവസങ്ങള്‍ക്കകം CIA കുരുക്കുകള്‍ ശരിയാക്കണം

സാങ്കേതികവിദ്യാ സ്ഥാപനങ്ങള്‍ക്ക് അവരുടെ സംവിധാനങ്ങളിലെ കുഴപ്പങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കാമെന്ന് വിക്കീലീക്സ് അറിയിച്ചു. 90 ദിവസങ്ങള്‍ക്കകം ആ പ്രശ്നങ്ങള്‍ പരിഹരിക്കണം. വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് അസാഞ്ജ് Apple, Microsoft, Google പോലുള്ള കമ്പനികളെ അവരുടെ ഓപ്പറേറ്റിങ് സിസ്റ്റത്തിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ച് ബന്ധപ്പെട്ടപ്പോള്‍ കമ്പനികള്‍ പ്രതികരിച്ചില്ല എന്ന് അസാഞ്ജ് പറയുന്നു. — സ്രോതസ്സ് theinquirer.net

CIAയുടെ ചാരപ്പണി ഉപകരണങ്ങള്‍ പുറത്തായി

7 മാര്‍ച്ച് 2017 ന് വിക്കീലീക്സ് U.S. Central Intelligence Agency യെക്കുറിച്ചുള്ള ചോര്‍ച്ചകളുടെ പുതിയ സീരീസ് തുടങ്ങി. "Vault 7" എന്ന കോഡ് നാമമുള്ള ആ സഞ്ചയം ഏജന്‍സിയെക്കുറിച്ചുള്ള ഏറ്റവും വലിയ രഹസ്യ രേഖകളാണ്. അടുത്ത കാലത്ത് CIAക്ക് malware, viruses, trojans, weaponized "zero day" exploits, malware remote control systems, അതിന്റെ രേഖകള്‍ തുടങ്ങി അവരുടെ ക്രാക്കിങ് ആയുധങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു. ഉപയോഗിക്കുന്ന ആളുകള്‍ക്ക് CIAയുടെ അത്ര തന്നെ ക്രാക്കിങ് ശക്തി [...]

ഐക്യരാഷ്ട്ര സഭയുടെ മുമ്പത്തെ സെക്രട്ടറി ജനറലിനെ കൊന്നത് CIA ആണോ?

CIA യും ബ്രിട്ടീഷ് രഹസ്യാന്വേഷണ സംഘത്തിന്റേയും പിന്‍തുണയുള്ള തെക്കെ ആഫ്രിക്കയിലെ ഒരു paramilitary സംഘം ആണ് ഐക്യരാഷ്ട്ര സഭയുടെ മുമ്പത്തെ സെക്രട്ടറി ജനറലായിരുന്ന Dag Hammarskjöld നെ കൊന്നത് എന്ന് ആരോപണം അന്വേഷിക്കാന്‍ ഇപ്പോഴത്തെ സെക്രട്ടറി ജനറലായ ബാന്‍ കി-മൂണ്‍ ഉത്തരവിട്ടു. ഐക്യരാഷ്ട്ര സഭയുടെ രണ്ടാമത്തെ സെക്രട്ടറി ജനറലായിരുന്നു Dag Hammarskjöld. 1961 ല്‍ നടന്ന വിമാന അപകടത്തില്‍ ആണ് അദ്ദേഹം കൊല്ലപ്പെട്ടത്. തെക്കെ ആഫ്രിക്കയിലെ സര്‍ക്കാര്‍ അടുത്തകാലത്ത് ഇതിനെക്കുറിച്ച് ആരോപണം നടത്തിയിരുന്നു. CIA ഈ കൊലപാതകത്തിന്റെ [...]

“ഭീകരതക്കെതിരായ യുദ്ധം” കൂടുതല്‍ ഭീകരവാദികളെ സൃഷ്ടിച്ചു എന്ന് CIA തലവന്‍ സമ്മതിച്ചു

വര്‍ഷങ്ങളായുള്ള അമേരിക്കയുടെ യുദ്ധം ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള ഭീകരവാദി സംഘങ്ങളുടെ ശക്തിയും വ്യപ്തിയും കുറച്ചിട്ടില്ലെന്ന് Central Intelligence Agency യുടെ ഡയറക്റ്ററായ ജോണ്‍ ബ്രനന്‍(John Brennan) പറഞ്ഞു. അല്‍ഖൈദക്കുണ്ടായിരുന്ന പടയാളികളേക്കാള്‍ കൂടുതല്‍ പടയാളികള്‍ ഈ സംഘത്തിനുണ്ടെന്നും അയാള്‍ പറഞ്ഞു. "ദൌര്‍ഭാഗ്യവശാല്‍ ISIL ന് എതിരായ യുദ്ധരംഗത്തും അവരുടെ സാമ്പത്തിക രംഗത്തും ഉണ്ടായ നമ്മുടെ എല്ലാ പുരോഗതിയും ആ ഭീകരവാദി സംഘത്തിന്റെ കഴിവോ ലോകത്തെവിടെയും അവര്‍ക്ക് എത്താനുള്ള കഴിവിലോ കുറവുണ്ടായിട്ടില്ല. ഈ സംഘത്തിന്റെ ആള്‍സംഖ്യയും ഭീകരതാ ശേഷിയും വളരേറെ [...]

ആത്മീയ നേതാവിനെ Rendition നടത്തിയതിന്റെ പേരില്‍ CIA ഉദ്യോഗസ്ഥ Extradition നേരിടുന്നു

തന്നെ ഇറ്റലിയിലേക്ക് extradition ചെയ്യാന്‍ പോകുന്നു എന്ന് ഈജിപ്റ്റുകാരനായ ആത്മീയ നേതാവിനെ CIA യുടെ "extraordinary rendition" പ്രകാരം തട്ടിക്കൊണ്ട് പോയിതില്‍ പങ്കാളിയായതിന്റെ പേരില്‍ കുറ്റക്കാരിയയാ മുമ്പത്തെ CIA ഉദ്യോഗസ്ഥ പറയുന്നു. അബു ഒമാറിനെ തട്ടിക്കൊണ്ട് പോയതിന് ഇറ്റലിയിലെ കോടതി Sabrina De Sousa ക്ക് നാല് വര്‍ഷം തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. 2003ല്‍ മിലാനിലെ തെരുവില്‍ നിന്ന് ഒമാറിനെ ഈജിപ്റ്റിലേക്ക് തട്ടിക്കൊണ്ടു പോകുകയും അവിടെവെച്ച് പീഡിപ്പിക്കുകയും ചെയ്തു. ഇറ്റലിയില്‍ De Sousa ജയില്‍ പോകുന്നുവെങ്കില്‍ rendition [...]