പുകവലി

വികസിത രാജ്യങ്ങളില്‍ ഇപ്പോള്‍ പുകവലി കുറഞ്ഞു വരുകയാണ്. അതുകൊണ്ട് പുകയില കമ്പനിക്കാര്‍ ദരിദ്ര രാജ്യങ്ങളാണ് ഇപ്പോള്‍ ലക്ഷ്യമിട്ടിട്ടുള്ളത് . നമുക്ക് തന്നെ 100 കോടി ആള്‍ക്കാരുണ്ട്. സിനിമയും മറ്റ് മാദ്ധ്യമങ്ങളും ഉപയോഗിച്ച് അവര്‍ വലിയ പ്രചരണം തന്നെയാണ് നടത്തുന്നത്. ജനസംഖ്യയില്‍ 50% സ്ത്രീകളാണല്ലോ. അവരേം കൂടി വലിക്കാരാക്കിയാല്‍ എത്ര ലാഭമാണുണ്ടാകുക. വന്‍ നഗരങളില്‍ ഇപ്പോള്‍ അതൊരു ട്രന്റാണ്. ഇപ്പോള്‍ സ്ത്രീകള്‍ക്ക് “മോഡേണ്‍ ” ആകാന്‍ പടിഞ്ഞാറന്‍ വസ്ത്രങ്ങള്‍ പോരാ. വിദേശനിര്‍മ്മിത സിഗറ്റും വേണം. (പത്ത് മുപ്പത് കൊല്ലങ്ങള്‍ക്ക് മുമ്പ് ഞങ്ങളുടെ നാട്ടില്‍ കുഞ്ഞൂഞ്ഞ് എന്നൊരു സ്ത്രീ ജീവിച്ചിരുന്നു. എന്റെ വീടിന് അടുത്ത് ഒരു ചായക്കട നടത്തുന്ന അവര്‍ ബീഡി വലിക്കുമായിരുന്നു. അതിരാവിലത്തെ 5 മണിയുടെ ഇരുട്ടത്ത് റോഡിലൂടെ കത്തുന്ന ബീഡിയുടെ കനല്‍ കാണുമ്പോള്‍ ഞങ്ങള്‍ പറയും “ഓ കുഞ്ഞൂഞ്ഞ് കടതുറക്കാന്‍ പോകുന്നു” എന്ന്. ഇപ്പോഴത്തെ “മോഡേണ്‍” നാരികള്‍ സിഗററ്റ് വലിച്ച് നടന്നു പോകുമ്പോള്‍ ഞാന്‍ ഉള്ളലെ ചിരിക്കും മനസില്‍ പറയും “ദാ കുഞ്ഞൂഞ്ഞ് കടതുറക്കാന്‍ പോകുന്നു”. )

ആളുകള്‍ക്ക് ടെന്‍ഷന്‍ കൂടുംമ്പോഴും തീവൃ ബൗദ്ധിക അദ്ധ്വാനം ചെയ്യുമ്പോള്‍ പുക അത്യാവശ്യമാണ്. സിനിമയും സീരിയലുകളും ഈ propaganda പ്രചരിപ്പിക്കുന്നു. സൈന്യം സിനിമയില്‍ മമ്മൂട്ടി dir പ്രോഗ്രാം ഉപയോഗിച്ച് യുദ്ധ വിമാനം സ്വയം ഡിസൈന്‍ ചെയ്യുന്ന രംഗം ഓര്‍ക്കുക. ആദ്യം dir അടിച്ചു. എന്തോ വലിയ പ്രശ്നം. രണ്ട് പുകവിട്ടു. പിന്നീട് dir/p അടിച്ചു എല്ലാം ശരിയായി. കഥാപാത്രങ്ങള്‍ക്ക് ടെന്‍ഷന്‍ വരുന്ന സീനുകളൊന്നും പറയേണ്ട. പുകയിലയും മദ്യവും ഇല്ലെങ്കില്‍ അമ്പോ എന്തുചെയ്തേനെ ആളുകള്‍.

ഇത്തരത്തിലുള്ള propaganda ഒരു teaching ആണ്. ആളുകള്‍ കുട്ടികളായിരിക്കുമ്പോള്‍ തന്നെ പഠിക്കുന്നതാണ്. അവര്‍ വളര്‍ന്നാല്‍ വിഷമഘട്ടങ്ങള്‍ തരണം ചെയ്യാന്‍ ഇതേ വഴിയുള്ളെന്ന് വിചാരിക്കുന്നു.

എന്നാല്‍ ഈ പുക എങ്ങനെ ആണ് പ്രവര്‍ത്തിക്കുന്നത്? കാര്‍ബണ്‍ മോണോക്സൈഡ് ഈ പുകയിലെ ഒരു പ്രധാനഘടകമാണ്. അസ്ഥിര വാതകമായ ഇത് വേഗം ഓക്സിജനുമായി ചേര്‍ന്ന് കാര്‍ബണ്‍ ഡൈ ഓക്സൈഡാകുന്നു. പുക വലിച്ചകത്താക്കുന്ന ആളിന്റെ ശ്വാസകോശത്തിലെ രക്തത്തില്‍ നിന്നാണ് ഈ ഓക്സിജന്‍ അവന്‍ അടിച്ച് മാറ്റുന്നത്. ശരീര കോശങ്ങളില്‍ നിന്ന് സ്വീകരിക്കുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്ത് കളയുകയും അന്തരീക്ഷത്തില്‍ നിന്നുള്ള പുതിയ വായുവില്‍ നിന്ന് ഓക്സിജന്‍ സ്വീകരിക്കുകയുമാണല്ലോ ശ്വാസകോശത്തിന്റെ ധര്‍മ്മം. എന്നാല്‍ പുകയിലെ കാര്‍ബണ്‍ മോനോക്സൈഡ് നമ്മള്‍ ശ്വസിച്ച വായുവില്‍ നിന്ന് ഓക്സിജന്‍ ശേഖരിക്കുന്നതിനാല്‍ രക്തത്തില്‍ കലര്‍ത്താന്‍ വേണ്ട ഓക്സിജന്‍ ഇല്ലാതാകുന്നു. എല്ലാ കോശങ്ങളുടേയും പ്രവര്‍ത്തനത്തിന് ഓക്സിജന്‍ അത്യാവശ്യമണ്. തലച്ചോറിലേക്ക് ഓക്സിജന്‍ ഇല്ലാത്ത രക്തം ചെന്നാല്‍ അതിന് പ്രവര്‍ത്തിക്കാന്‍ കഴിയില്ല.
നാം ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും സങ്കീര്‍ണ്ണവും smart ഉം ആയ ഒരു ഉപകരണമാണ് മനുഷ്യന്റെ തലച്ചോര്‍. ഈ അവസരത്തില്‍ അവന്‍ smart ആയ ഒരു തീരുമാനം എടുക്കും. ജീവന്‍ നിലനിര്‍ത്താനാവശ്യമായ തലച്ചോറിന്റെ ഭാഗങ്ങളൊഴിച്ച് മറ്റുള്ളടത്തേക്കുള്ള പവര്‍ കട്ട് ചെയ്യും. അതായത് ഹൃദയം പോലുള്ള അവയങ്ങളുടേയും മറ്റും പ്രവര്‍ത്തനം നടത്തിക്കൊണ്ട് ചിന്തകളുടേയും മറ്റ് അത്ര അത്യാവശ്യമല്ലാത്ത പ്രവര്‍ത്തനങ്ങളുടേയും പ്രവര്‍ത്തനം നിര്‍ത്തും. ഒട്ടും തന്നെ ഓക്സിജന്‍ അതിന് ലഭിക്കുന്നില്ലെങ്കില്‍ വേണമെങ്കില്‍ ഒരു ബോധക്കേട് തന്നെ അവന്‍ ഒപ്പിക്കും. ആ സമയത്ത് ഏറ്റവും അവശ്യ അവയങ്ങളേ പ്രവര്‍ത്തിക്കൂ. ശരീരം energy saving mode ല്‍ ആകും.

നമ്മുടെ മന്ദബുദ്ധി മമ്മൂട്ടി കഥാപാത്രം പുകവലിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത് അവന്റെ തലച്ചോറിനെ ശ്വാസം മുട്ടിക്കുകയാണ്. ശരിക്കുള്ള തീരുമാനമെടുക്കനോ ഒന്നിനും ആ തലച്ചോറിന് കഴിയില്ല. അവനെ role model ആക്കുന്ന എല്ലാ കഴുതകളും സ്വയം ശ്വാസം മുട്ടിക്കുകയാണ് ചെയ്യുന്നത്.

അതുപോലെ തന്നെയുള്ള വേറൊരു തമാശ പരീക്ഷ അടുക്കുമ്പോള്‍ ഹോസ്റ്റലുകളില്‍ കുട്ടികള്‍ അവലംബിക്കുന്ന പഠനരീതി. പകല്‍ മുഴുവന്‍ ചീട്ടുകളിച്ച് സമയം കളയും, രാത്രി പഠിക്കാനുള്ള പ്ലാനുമായി. പ്ലാനിങ്ങ് പഠനത്തേക്കാള്‍ ഉപരി പ്രധാനമായും എന്തൊക്കെ സാധന സാമഗ്രികള്‍ വാങ്ങുന്നു എന്നതിനും അതിനെക്കുറിച്ചുള്ള ചര്‍ച്ചക്കും ആയിരിക്കും. രാത്രി ഒരു പാക്കറ്റ് സിഗററ്റ്/ബീഡിയും കോളയുമായി പഠനം തുടങ്ങും. അപ്പോഴും കാര്‍ബണ്‍ മോണോക്സൈഡ് അവന്റെ ധര്‍മ്മം നടത്തും. തലച്ചോറിനെ ഷട്‌ഡൗണ്‍ ചെയ്യല്‍.

വേറൊരു സ്ഥലം സോഫ്റ്റ്‌വെയര്‍ കമ്പനികളിലെ അതിബുദ്ധിമാന്‍മാരായ സാങ്കേതിക വിദഗ്ദ്ധരാണ്. അരമണിക്കൂര്‍ പ്രോഗ്രാം ചെയ്ത് ക്ഷീണിച്ച് പുറത്ത് വന്ന് പുകവലിക്കുന്ന വിദ്വാന്‍മാര്‍ ധാരാളം. (ഇത് കൂടുതലും കേരളത്തിന് പുറത്തുള്ള സാങ്കേതിക വിദഗ്ദ്ധരെ ആണ് ബാധിച്ചിട്ടുള്ളത്. ഹിന്ദി തമിഴ്, തെലുങ്ക് സിനിമകളുടെ സ്വാധീനം അവിടുത്തെ സാങ്കേതിക വിദഗ്ധരില്‍ വളരെ അധികമാണ്. 2004 വരെ തിരുവന്തപുരത്ത് ജോലിചെയ്യുമ്പോള്‍ അത്തരം ട്രന്റ് കണ്ടിരുന്നില്ല. ഇപ്പോഴത്തെ അവസ്ഥ അറിയില്ല.) അവര്‍ചെയ്യുന്നത് ക്ഷീണിച്ച തലച്ചോറിനെ വീണ്ടും ക്ഷീണിപ്പിക്കുകയാണ്.

തിരുവന്തപുരത്ത് ജോലി ചെയ്തപ്പോള്‍ കേട്ട ഇതുമായി ബന്ധമുള്ള വേറൊരു തമാശ ഇവിടെ പങ്കുവെക്കുന്നു. ഒരു ജൂനിയര്‍ അദ്ദേഹത്തിന്റെ സീനിയറിനെ പറ്റി പറഞ്ഞതാണ്. “പോറ്റിസാറിന് ഒരു ഫുള്‍ ബോട്ടില്‍ അടിച്ചാലും ഒരു കുഴപ്പവുമില്ല. കല്ലു പോലെ ഏത് സിസ്റ്റവും design ചെയ്യും ഏത് പ്രശ്നവും debug ചെയ്ത് പരിഹരിക്കും.” സാധാരണ മദ്യപാനികളും ഇങ്ങനെ പൊങ്ങച്ചം പറയാറുണ്ട്.

മദ്യത്തിന്റെ ലക്ഷ്യം എന്തെന്നാല്‍ നിങ്ങളുടെ ബോധം നശിപ്പിക്കുക എന്നതാണ്. താങ്കള്‍ക്ക് ഒരു ഫുള്‍ ബോട്ടില്‍ അടിച്ചിട്ടും ബോധം നശിക്കുന്നില്ലെങ്കില്‍ തീര്‍ച്ചയായും താങ്കള്‍ ഒരു ഡോക്റ്ററേ കാണണം. കാരണം താങ്കളുടെ തലച്ചോറിന് കാര്യമായ എന്തോ പ്രശ്നമുണ്ട്. അതു മാത്രവുമല്ല താങ്കള്‍ വിലപിടിച്ച മദ്യം വേസ്റ്റാക്കിക്കളയുകയാണ്.

ഇത് കൂടാതെ പുകയിലെ പ്രധാന ഘടകങ്ങള്‍ വളരെ അധികമാണ്. ആണവ വികിരണങ്ങള്‍ പുറത്തുവിടുന്ന carcinogens വരെ ഉണ്ട്. ഇവ ജനിതക മാറ്റങ്ങള്‍ ഉണ്ടാക്കി വലിക്കാരെ ആ ശീലത്തില്‍ നിന്ന് രക്ഷപെടാന്‍ കഴിയാത്തവണ്ണം അടിമകളാക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് http://en.wikipedia.org/wiki/Health_effects_of_tobacco വായിക്കുക.

ഇനി ഇതിന്റെ രാഷ്ട്രീയം.
ജീവിക്കണോ വേണ്ടയോ എന്നത് നിങ്ങളുടെ തീരുമാനമാണ്. എന്തിന് നമ്മള്‍ നമ്മുടെ പണം കുത്തക കമ്പനിക്ക് നല്‍കി വിഷം വാങ്ങി ചാവണം? വിഷ വായൂ സൗജന്യമായി നമ്മുടെ വാഹങ്ങളില്‍ നിന്നും റോഡുകളില്‍ കിട്ടുമല്ലോ.

കൂടാതെ കൊള്ളലാഭം കിട്ടുന്ന പുകയില കമ്പനികള്‍ അതി സമ്പനരായതുകൊണ്ട് അവര്‍ക്ക് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കരുകളേയും ഗവേഷണ സ്ഥാപനങ്ങളേയും പണം കൊടുത്ത് വരുതിക്ക് നിര്‍ത്താന്‍ കഴിയുന്നു. സിനിമ കാണുന്നവര്‍ക്കായി Dr. Jeffrey S. Wigand നെ കുറിച്ച് ഇതുപോലുള്ള ഒരു സംഭവം “The Insider” ഫിക്ഷണലായി അവതരിപ്പിക്കുന്നു. (സിനിമക്ക് വേണ്ടി പണം മുടക്കരുത്. കോപ്പി ചെയ്ത് കാണുക. വിനോദം സൗജന്യവും സ്വതന്ത്രവും ആക്കുക.)

അതിനുള്ള പണം അവര്‍ക്ക് ആരുനല്‍കി? നമ്മള്‍ തന്നെ. പിന്നീട് അഴുമതിയെ കുറിച്ച് വ്യാകുലപ്പെട്ടിട്ട് കാര്യമുണ്ടോ?
പണത്തിന്റെ കേന്ദ്രീകരണം തടയുക.


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

13 thoughts on “പുകവലി

  1. ആദ്യം dir അടിച്ചു. എന്തോ വലിയ പ്രശ്നം. രണ്ട് പുകവിട്ടു. പിന്നീട് dir/p അടിച്ചു എല്ലാം ശരിയായി.

    ha ha ha

  2. കൂടാതെ കൊള്ളലാഭം കിട്ടുന്ന പുകയില കമ്പനികള്‍ അതി സമ്പനരായതുകൊണ്ട് അവര്‍ക്ക് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കരുകളേയും ഗവേഷണ സ്ഥാപനങ്ങളേയും പണം കൊടുത്ത് വരുതിക്ക് നിര്‍ത്താന്‍ കഴിയുന്നു. ..നല്ലൊരു പോസ്റ്റ് …പുകവലി വിരുഉട്ഥന്‍ ആണ് ഞാന്‍..

  3. പോസ്റ്റിന്റെ ഉള്ളടക്കത്തെ പറ്റി തര്‍ക്കം ഇല്ല. വളരെ രസകരായ പോസ്റ്റ്‌. മമ്മൂട്ടി dir ടൈപ്പ് ചെയ്തു വലിയ ഒരു പ്രശ്നം പരിഹരിച്ചത് വായിച്ചു ശരിക്കും ചിരിച്ചു. ഗുഡ്. തര്‍ക്കം ഉള്ളത് താഴെ പറയുന്ന പ്രസ്താവനയില്‍ മാത്രമാണ്. (സിനിമക്ക് വേണ്ടി പണം മുടക്കരുത്. കോപ്പി ചെയ്ത് കാണുക. വിനോദം സൗജന്യവും സ്വതന്ത്രവും ആക്കുക.) നിര്‍മ്മാതാവ് ഒരു സിനിമയ്ക്ക് നല്‍കിയ ലൈസന്‍സ് എല്ലാവര്ക്കും ബാധകമാണ്. The Insider ബിഗ്‌ ബക്ക് ബണ്ണി, സിന്റെല്‍, എലിഫന്റ്സ് ഡ്രീം തുടങ്ങിയ സിനിമകള്‍ പോലെ സ്വതന്ത്ര ലൈസന്‍സ് ഉള്ള സിനിമയാണോ? ആണെങ്കില്‍ ഒരു പരിധി വരെ താങ്കള്‍ ബ്രാക്കറ്റില്‍ ചേര്‍ത്ത പ്രസ്താവനയോട് ഞാന്‍ യോജിക്കുന്നു. എങ്കിലും ഒരു പരിധി വരെ വിയോജിപ്പും ഉണ്ട്. ബിഗ്‌ ബക്ക് ബണ്ണി, സിന്റെല്‍, എലിഫന്റ്സ് ഡ്രീം തുടങ്ങിയ സിനിമകള്‍ സ്വതന്ത്രമാണെങ്കിലും അവ നിര്‍മ്മിക്കാന്‍ പണച്ചിലവു വന്നിട്ടുണ്ട്. അവയുടെ ഏറ്റവും വലിയ യോഗ്യത അത് പ്രേക്ഷകന് നല്‍കുന്ന അപാരമായ സ്വാതന്ത്ര്യം തന്നെയാണ് എങ്കിലും സംഭാവനകള്‍ / പണം കൂടാതെ ഇത്തരം പ്രോജക്ടുകള്‍ മുന്നോട്ട് പോകില്ല എന്നതാണ്. വിനോദം സ്വതന്ത്രം ആക്കണം എന്നതാണ് നമ്മുടെ ലക്ഷ്യം, സൌജന്യം ആക്കണം എന്ന പ്രസ്താവനയോട് പൂര്‍ണ്ണമായും യോജിക്കാനാവില്ല. പണത്തിന്റെ ആധിപത്യത്തെ എതിര്‍ക്കണം, പക്ഷെ ഉദാത്തമായ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കുക തന്നെ വേണം.
    മറ്റൊരു കാര്യം: കോര്‍പ്പറേറ്റ് കുത്തകളോട് പൊതുവില്‍ വിരോധം പ്രകടിപ്പിക്കുന്ന താങ്കളുടെ ബ്ലോഗില്‍ തന്നെ അവരുടെ പരസ്യങ്ങളും കാണാം (അതും നോണ്‍-ഫ്രീ ഫോര്‍മാറ്റ് ആയ ഫ്ലാഷ് പ്ലുഗ്-ഇന്‍ വഴി) എന്നത് വിരോധാഭാസമായി തോന്നുന്നു. ഇതെല്ലാമാണെങ്കിലും താങ്കളുടെ ബ്ലോഗില്‍ ഉന്നയിച്ചിരിക്കുന്ന വിഷയങ്ങളുടെ ആഴത്തിലും വീക്ഷണങ്ങളുടെ തെളിമയിലും എനിക്ക് പൂര്‍ണ്ണ സംതൃപ്തിയുണ്ട്.

    1. താങ്കള്‍ പറയുന്നത് ശരിയാണ്.
      The Insider തനി പടമാണ്‌. ചിലര്‍ക്ക് സിനിമ പ്രാന്താണ്. അങ്ങനെ യെങ്കിലും പുകവലി ഇല്ലാതായാല്‍ നല്ലതല്ലേ.
      wordpress നല്‍കുന്ന സൌജന്യ സേവനമാണ് ഞാന്‍ ഉപയോഗിക്കുന്നത്. പരസ്യം അവര്‍ ചേര്‍ക്കുന്നതാണ്. അത് ഒഴുവാക്കാന്‍ ആഗ്രഹമുന്ടെങ്ങിലും 30 ഡോളര്‍ വേണം.
      ഇപ്പോഴും ബ്ലോഗ്‌ എഴുത്ത് ഒരു പ്രധാന പണി അകാത്തതിനാല്‍ അത് സഹിക്കണമെന്ന് അപേക്ഷിക്കുന്നു.

      1. “The Insider തനി പടമാണ്‌” എന്നതിന്റെ അര്‍ഥം അതിന്റെ നിര്‍മ്മാതാക്കള്‍ നമുക്ക് അത് കോപ്പി ചെയ്യാനുള്ള സ്വാതന്ത്ര്യം തരുന്നില്ല എന്നാണ് എങ്കില്‍ ബ്രാക്കറ്റില്‍ ചേര്‍ത്ത പ്രസ്താവന അവിടെ യോജിക്കുന്നില്ല. പകര്‍പ്പവകാശം ലംഘിക്കാനുള്ള ആഹ്വാനംശരിയായി തോന്നുന്നില്ല. കഴിയുമെങ്കില്‍ അത് ഒഴിവാക്കുക.
        വേര്‍ഡ്‌പ്രസ് നല്‍കുന്ന സൌജന്യ സേവനത്തില്‍ പരസ്യങ്ങള്‍ വരുമെന്ന് അറിയില്ലായിരുന്നു.

        1. “തനി hollywood പടമാണ്‌”.
          വിനോദം ഒരിക്കലും ലാഭത്തിനു വേണ്ടി ആവരുത്. സൌജന്യം എന്നതുകൊണ്ട്‌ അതാണ് ഉദ്ദേശിക്കുന്നത്.
          ബന്ധമില്ലാത്ത വിഷയമായതിനാലും എനിക്ക് ഒരുപാടു വ്യത്യസ്ത അഭിപ്രായം ഇതിനെക്കുറിച്ച്‌ ഉള്ളത് കൊണ്ടും വിനോടതെക്കുരിച്ചുള്ള ചര്‍ച്ച വേറൊരിടത് ആകാം

  4. വളരെ നല്ല വിശകലനം. താങ്ങളുടെ നര്‍മപൂര്‍ണവും ചിന്തിപ്പിക്കുന്നതും അയ ലേഖനഗല്‍ ഞാന്‍ വളരെ ആസ്വദിക്കാറുണ്ട്. വസ്തുതാപരമായ തെറ്റുകള്‍ കാണുമ്പോള്‍ വിമര്‍ശിക്കാരും ഉണ്ട് 🙂

  5. എന്റെ കമന്റ്‌ നിങ്ങളുടെ വിശകലനത്തെ പുകഴ്ത്ത്തികൊണ്ടാണ് തുടങ്ങിയത് എന്ന് ഞാന്‍ ചൂണ്ടി ക്കനിക്കുന്നു. . തങ്ങളുടെ ധാര്‍ഷ്ട്യം നിറഞ്ഞ മറുപടിയുടെ പുറകില്‍ ആത്മവിശ്വാസം ഇല്ലയ്മയാണോ? വതുതപരമായ തെറ്റുകള്‍ നിങ്ങള്‍ ധാരാളം എഴുതാറുണ്ട്, അത് ഞാന്‍ ശ്രധ്ധിച്ച്ച സ്ഥലത്ത് എഴുതുകയും ചെയ്തിട്ടുണ്ടെ. വായിക്കുന്നവര്‍ രണ്ടു വശവും കാണട്ടെ എന്ന് കരുതിയാണ് ഞാന്‍ അത് ചെയ്തത്. അല്ലാതെ നിങ്ങളുടെ തെറ്റ് തിരുത്തനല്ല.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )