ടെക്സാസിലെ Fort Hood സൈനിക ആസ്ഥാനത്ത് 13 പേര്‍ വെടിയേറ്റ് മരിച്ചതില്‍ അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും അതീവ ദുഖം സഹിക്കുന്ന ഈ അവസരത്തിലും ഈ കൂട്ടക്കൊലയുടെ കാരണം എന്തെന്ന് ചോദ്യം ഉയരുകയാണ്. വെടിവെച്ച Major Nidal Malik Hasan കൂടുതല്‍ സമയവും Walter Reed Hospital ല്‍ ജോലിചെയ്തിരുന്ന ഒരു Army psychiatrist ആണ്. Fort Hood ലേക്ക് ഈ വര്‍ഷമാണ് അയാളെ മാറ്റിയത്. അടുത്തകാലത്ത് അയാള്‍ക്ക് അഫ്ഗാനിസ്ഥാനിലേക്ക് സ്ഥലംമാറ്റം കൊടുത്തു.
Michael Kern സംസാരിക്കുന്നു:
ഇറാഖില്‍ നിന്ന് വന്നെത്തുന്ന അമേരിക്കന്‍ സൈനികര്‍ പറയുന്നത് അവര്‍ അവിടെ ചെയ്യുന്ന അതിഭീകരമായ അവസ്ഥയെക്കുറിച്ചാണ്. ഇവിടെ ജോലിചെയ്യുന്ന ഒരാളോട് ഒരു ദിവസം അവിടേക്ക് പോകണം എന്ന് പറയുമ്പോള്‍ അത് മാനസികമായ പ്രക്ഷോഭമുണ്ടാക്കുതില്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല.
ഇറാഖില്‍ എനിക്ക് ധാരാളം അനുഭവമുണ്ടായി. ഒരു കുട്ടിയെ ഞാന്‍ വെടിവെച്ച് കൊന്നു. കൊല്ലുന്നത് നിയമപ്രകാരമുള്ള കാര്യമായാണ് ഞാന്‍ അന്ന് കണക്കാക്കിയിരുന്നത്. ഇന്നും അതെന്നെ വേട്ടയാടുന്നു. എന്തും നമ്മളിലേക്കാം. mortars, IEDs, EFPs, ചെറു വെടിയുണ്ടകള്‍, RPGs, എന്തും. അവിടെ എനിക്ക് ധാരാളം നല്ല സുഹൃത്തുക്കളെ ഈ പിഴച്ച, അന്യായമായ യുദ്ധത്താല്‍ നഷ്ടപ്പെട്ടു.
മതം ഒരു പ്രശ്നമായി എനിക്ക് തോന്നുന്നില്ല. ആരുടേയും മനസില്‍ മതം ഒരു പ്രശ്നമായി എനിക്ക് തോന്നുന്നില്ല. മാധ്യമങ്ങള്‍ അത് വെച്ച് കളിക്കുകയാണ്. മിക്ക പട്ടാളക്കാരും അതിനേക്കുറിച്ച് അറിവുള്ളവരാണ്. അവര്‍ സ്ഥിരം വാര്‍ത്തകള്‍ കാണുന്നവരല്ല. ഇത് compassionate PTSD (post-traumatic stress disorder) ആണെന്ന് എനിക്കുറപ്പുണ്ട്.
— സ്രോതസ്സ് democracynow.org
Michael Kern, Active-duty veteran of the Iraq war stationed at Fort Hood. He is a member of Iraq Veterans Against the War.