ഇൻഡ്യ അരികിൽ മാറിനിൽക്കരുത്

കേണൽ. ഡ്ഗ്ലസ് മക്ഗ്രഗർ:

എനിക്ക് തോന്നുന്നത് ഇൻഡ്യ അരികൽ നിന്ന് മാറണം എന്നാണ്.
93 ലക്ഷം നിങ്ങളുടെ പൗരൻമാർ പേർഷ്യൻ ഗൾഫ് സ്ഥലത്ത് ജോലി ചെയ്യുന്നുണ്ട്.
അവരെ ഒഴിപ്പിച്ചോ ഇല്ലയോ എന്ന് എനിക്ക് അറിയില്ല. ചിലർ പോയിക്കാണും എന്ന് എനിക്ക് ഉറപ്പാണ്. പ്രധാന മന്ത്രി മോഡിക്ക് വളരെ വ്യാകുലത ഇക്കാര്യത്തിലുണ്ടെന്ന് എനിക്ക് ഉറപ്പാണ്. അത് വേണം താനും.
അദ്ദേഹം അല്ലെങ്കിൽ അദ്ദേഹത്തിന്റെ വിദേശകാര്യ മന്ത്രി നേരിട്ട് സംസാരിച്ചു. നിങ്ങളുടെ വിദേശകാര്യ മന്ത്രി കഴിവുള്ള മികച്ച് മനുഷ്യനാണ്. അദ്ദേഹം ഇറാൻകാരുമായി സംസാരിച്ചിരിക്കും എന്ന് എനിക്ക് ഉറപ്പാണ്. നിങ്ങളുമായി നല്ല ബന്ധമാണ് ഇറാൻ ആഗ്രഹിക്കുന്നത് എന്ന് വ്യക്തമാണ്. ടാങ്കറുകൾ ഹൊർമൂസ് കടലിടുക്കിലൂടെ കടത്തിവിടുന്നുണ്ട്.
അത് വളരെ നല്ലതാണ് എന്ന് എനിക്ക് തോന്നുന്നു. എല്ലാ നല്ലതാണ്. എന്നാൽ പ്രധാനമന്ത്രി മോഡി നേരിട്ട് പ്രസിഡന്റ് ട്രമ്പുമായി നേരിട്ട് ബന്ധപ്പെടാൻ ശ്രമിക്കണം. കാരണം പ്രധാനമന്ത്രി മോഡിക്ക് ഇസ്രായേലുമായി നല്ല ബന്ധമാണ്.
അദ്ദേഹത്തിന് സ്വാധീനിക്കാൻ കഴിയുന്ന സ്ഥിതിയാണെങ്കിൽ അദ്ദേഹം കൊണ്ടുവരുന്ന ഒരു കരാറുമായി ഇസ്രായേലികൾക്ക് ഒത്തുപോകാനായേക്കും. അല്ലെങ്കിൽ അദ്ദേഹത്തിന് പാകിസ്ഥാൻകാരേക്കാൾ നന്നായി സന്ധി സംഭാഷണത്തിന് സഹായിക്കാനാകും. പാകിസ്ഥാനെ സംശയിക്കുകയല്ല. അവർക്ക് ആത്മാര്‍ത്ഥതയില്ല എന്നല്ല പറയുന്നത്.
പ്രധാനമന്ത്രി മോഡി അത് ചെയ്യാൻ വളരെ മെച്ചപ്പെട്ട സ്ഥാനത്താണെന്നാണ് ഞാൻ പറയുന്നത്. ശരിക്കും എന്താണ് സംഭവിക്കുന്നത് എന്ന് എനിക്കറിയില്ല.
നിങ്ങളുടെ വിദേശകാര്യ മന്ത്രി സെക്രട്ടറി റൂബിയോയോടോ പ്രസിഡന്റ് ട്രമ്പിനോടോ സംസാരിച്ചോ എന്ന് എനിക്കറിയില്ല.
അദ്ദേഹം അത് ചെയ്തിട്ടുണ്ടാവും. കാരണം ഇൻഡ്യക്ക് വലിയ ശക്തിയുണ്ട്. നിങ്ങൾക്ക് ഈ യുദ്ധത്തിൽ ധാരാളം നഷ്‌ടസാദ്ധ്യതയുണ്ട്.
ഈ യുദ്ധം നിങ്ങളുടെ അടുക്കളകളിലേക്ക് എത്തുകയാണ്. അത് നിങ്ങളുടെ കൃഷിക്കാരെ ബാധിക്കും. അത് നിങ്ങളുടെ ജീവിതരീതിയെ ബാധിക്കും. നിങ്ങളുടെ ജീവിത നിലവാരത്തെ ബാധിക്കും.
എല്ലാവർക്കും നല്ലത് ആശംസിച്ച് അരികിൽ മാറി നിൽക്കുകയല്ല വേണ്ടത്. ഇതിലേക്ക് നേരിട്ട് ഇറങ്ങി ഇടപെടുകയാണ് വേണ്ടത്.
കാരണം അങ്ങനെ ചെയ്തില്ലെങ്കിൽ ഈ തീവണ്ടി സ്റ്റേഷൻ വിടുകയും അത് നരകത്തിലേക്ക് പോകുകയും ചെയ്യും. നമ്മളാരും അതിൽ യാത്ര ചെയ്യേണ്ട ആവശ്യമില്ല.

ഇസ്രായേലിന്റെ 30 വർഷത്തെ വ്യാജവാർത്ത

മുഖ്യധാരാ മാധ്യമങ്ങളിലൂടെ ഇസ്രായേൽ സ്രോതസുകളും അവരുടെ അമേരിക്കയിലെ ഏജന്റുമാരും നടത്തുന്ന 30 വർഷത്തെ വ്യവസ്ഥാപിതമായ വ്യാജവാർത്ത, വ്യാജവിവര പ്രചരണത്തെ തിരികെ മാറ്റാനാൻ വിഷമമാണ്. അതിനെ തോൽപ്പിക്കാൻ വിഷമമാണ്. അങ്ങനെയാണ് അവർക്ക് ഞങ്ങളുടെ സർക്കാരിൽ നിയന്ത്രണം ഉണ്ടായത്.
പണം കൊടുത്ത് മാത്രമല്ല. തീർച്ചയായും അത് വലിയ ഒരു ഘടകമാണ്. എന്നാൽ വെറുപ്പിന്റേയും ഭയത്തിന്റേയും ചെണ്ട കൊട്ട് അതാണ് ഞങ്ങളെ ഇറാനുമായുളഅള നാശത്തിലേക്കുള്ള യുദ്ധത്തിലെത്തിച്ചത്.
ബാക്കി ലോകത്തിന് അതുണ്ടാക്കുന്ന നാശത്തെക്കുറിച്ച് ഒരു ശ്രദ്ധയും ഇല്ല എന്നതാണ് പ്രശ്നം. അതാണ് ഏറ്റവും മോശം ഭാഗം.

ഓടോ:
പാകിസ്താനെ പോലൊരു ‘ബ്രോക്കർ’ രാജ്യമല്ല ഇന്ത്യ – എസ്. ജയശങ്കർ
മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളിൽ മധ്യസ്ഥത വഹിക്കാനുള്ള പാകിസ്താന്റെ നീക്കങ്ങളെ രൂക്ഷമായ ഭാഷയിൽ പരിഹസിച്ച് ഇന്ത്യ. പാകിസ്താനെപ്പോലെ ഒരു ‘ദല്ലാൾ’ (ബ്രോക്കർ) രാജ്യമായി ഇന്ത്യ പ്രവർത്തിക്കില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി. ഡൽഹിയിൽ നടന്ന സർവകക്ഷി യോഗത്തിലാണ് മന്ത്രി പാകിസ്താനെതിരെ കടുത്ത പരാമർശങ്ങൾ നടത്തിയത്. അമേരിക്കയ്ക്കും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ പാകിസ്താൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇന്ത്യ ഒരിക്കലും പാകിസ്താനെപ്പോലെ ഒരു മധ്യസ്ഥ രാജ്യമായി പ്രവർത്തിക്കില്ലെന്ന് ജയശങ്കർ യോഗത്തിൽ പറഞ്ഞു. ”പാകിസ്താനെപ്പോലെ ഒരു ഇടനിലക്കാരനായോ ദല്ലാൾ (ബ്രോക്കർ) രാജ്യമായോ ഇന്ത്യ പ്രവർത്തിക്കില്ല”, വിദേശകാര്യമന്ത്രി പറഞ്ഞു.

[എന്താ ഒരു ഉത്തരവാദിത്തം…..]

[ഒന്നും ചെയ്തില്ലെന്ന് പറയരുത് …]
Apr 07, 2026:
48 മണിക്കൂർ പുറത്തിറങ്ങരുതെന്ന് ഇറാനിലെ ഇന്ത്യക്കാർക്ക് നിർദേശം
അടുത്ത 48 മണിക്കൂർ പുറത്തിറങ്ങരുതെന്ന് ഇറാനിലെ ഇന്ത്യക്കാർക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇപ്പോൾ എവിടെയാണോ അവിടെത്തന്നെ അടുത്ത 48 മണിക്കൂർ തുടരുക എന്നാണ് കേന്ദ്രം മുന്നറിയിപ്പ് നൽകിയത്.

08 April 2026:
ഇൻഡ്യാ സർക്കാർ ഒന്നും ചെയ്തില്ലെന്ന് പറയുന്നത് ശരിയല്ല.
‘എത്രയും പെട്ടന്ന് ഇറാൻ വിടുക’: ഇന്ത്യക്കാർക്ക് അടിയന്തര ജാഗ്രതാനിർദേശം നൽകി കേന്ദ്രസർക്കാർ.

[ഫലം …]

2026/04/25
പശ്ചിമേഷ്യൻ യുദ്ധത്തിന് പിന്നാലെ അമോണിയം, ഹീലിയം എന്നീ വാതകങ്ങളുടെ ഇറക്കുമതി നിലച്ചതോടെ രാജ്യത്ത് മരുന്നു നിർമാണത്തിലും എംആർഐ ഉൾപ്പെടെ മെ‍‍ഡിക്കൽ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിലും പ്രതിസന്ധി. ഹീലിയം, അമോണിയം എന്നിവയ്ക്കായി നിലവിൽ ഇന്ത്യ പൂർണമായും വിദേശ രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. ഹോർമുസ് കടലിടുക്കിലെ ഉപരോധം ഇറക്കുമതി പൂർണമായും തടസ്സപ്പെടുത്തിയിരിക്കുകയാണ്.

‘ഇന്ധനവില താങ്ങാനാകുന്നില്ല, പ്രവർത്തനം നിർത്തേണ്ടിവരും; ഇടപെടണം’: കേന്ദ്രത്തിന് വിമാനക്കമ്പനികളുടെ കത്ത്

നടപ്പുസാമ്പത്തിക വർഷം ഇന്ത്യ വാങ്ങുന്ന അസംസ്കൃത എണ്ണയുടെ വില 120 ഡോളറിനുമുകളിൽ തുടരുന്ന സ്ഥിതിയുണ്ടായാൽ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ആറു ശതമാനത്തിലേക്കു താഴ്ന്നേക്കാമെന്ന് റിസർച്ച് ഏജൻസിയായ ഏണസ്റ്റ് ആൻഡ് യങ്. ഇതുവഴി പണപ്പെരുപ്പം ഉയരുമെന്നും ഏണസ്റ്റ് ആൻഡ് യങ് ഇന്ത്യ ചീഫ് പോളിസി അഡ്വൈസർ ഡി.കെ. ശ്രീവാസ്തവ അഭിപ്രായപ്പെട്ടു.

2026/05/11
പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അടുത്ത ഒരുവർഷത്തേക്ക് അത്ര അത്യാവശ്യമല്ലെങ്കിൽ സ്വർണം വാങ്ങുന്നത് ഒഴിവാക്കാണമെന്നും ഇന്ധന ഉപഭോഗം കുറയ്ക്കണമെന്നും ഇലക്ട്രിക് വാഹനങ്ങൾ, മെട്രോ തുടങ്ങിയവ പരമാവധി ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

13 May 2026
രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സുപ്രധാന നടപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ സുരക്ഷാ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം പകുതിയായി വെട്ടിക്കുറയ്ക്കാൻ അദ്ദേഹം നിർദ്ദേശം നൽകി. പശ്ചിമേഷ്യൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഇന്ധനക്ഷാമം നേരിടാൻ പൗരന്മാരോട് നിർദ്ദേശിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി തന്നെ മാതൃകാപരമായ ഈ തീരുമാനമെടുത്തത്.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ