കഴിഞ്ഞ 13 വര്‍ഷമായി ഇന്‍ഡ്യയില്‍ കൊടുത്ത പേറ്റന്റുകളുടെ 76% ഉം വിദേശികള്‍ക്കും വിദേശ കമ്പനികള്‍ക്കുമാണ്

കഴിഞ്ഞ 13 കൊല്ലങ്ങളായി ഇന്‍ഡ്യക്ക് പുറത്ത് താമസിക്കുന്ന വിദേശികള്‍ക്കാണ് ഇന്‍ഡ്യ കൊടുത്ത പേറ്റന്റുകളുടെ 76% ഉം പോയിരിക്കുന്നത്. ഈ കാലയളവില്‍ ഇന്‍ഡ്യന്‍ പേറ്റന്റുകളുടെ എണ്ണം സ്ഥിരമായി കുറഞ്ഞുകൊണ്ടിരുന്നു. അതില്‍ കൂടുതലും വിദേശ സ്ഥാപനങ്ങളുടെ ഉദാരതയിലൂടെയായിരുന്നു കിട്ടിയത്. Department of Science and Technology (DST) ഓഗസ്റ്റ് 24 ന് പുറത്തുവിട്ട Science & Technology Indicators (STI 2019-20) ല്‍ ആണ് ഈ വിവരങ്ങള്‍ കൊടുത്തിരിക്കുന്നത്.

STI 2019-20 പ്രകാരം 2005-06 മുതല്‍ 2017-18 വരെയുള്ള കാലത്ത് 5.1 ലക്ഷം പേറ്റന്റ് അപേക്ഷകളാണ് വന്നിരിക്കുന്നത്. മൊത്തം 5.1 ലക്ഷം പേറ്റന്റുകളില്‍ 1.4 ലക്ഷം പേറ്റന്റ് അപേക്ഷകള്‍ വന്നിരിക്കുന്നത് അമേരിക്കയില്‍ നിന്ന് മാത്രമാണ്. 13-വര്‍ഷ കാലയളവില്‍ നമ്മുടെ രാജ്യത്ത് നിന്ന് 27% പേറ്റന്റ് അപേക്ഷകള്‍ മാത്രമേ വന്നിട്ടുള്ളു. അമേരിക്ക ആസ്ഥാനമാക്കിയിട്ടുള്ള Qualcomm Incorporated കഴിഞ്ഞ 5 വര്‍ഷത്തില്‍ 6,960 പേറ്റന്റുകളാണ് അപേക്ഷിച്ചിരിക്കുന്നത്. പിറകില്‍ തന്നെ 3,760 അപേക്ഷകളുമായി ഡച്ച് കമ്പനിയായ Koninklijke Philips N.V ഉം ഉണ്ട്.

സമ്പന്നരാജ്യങ്ങളും ദരിദ്രരാജ്യങ്ങളും തമ്മില്‍ വിഭവങ്ങളുടെ കാര്യത്തില്‍ വലിയ വിടവുണ്ട്. അതുകൊണ്ട് നമുക്ക് അവരോട് മല്‍സരിക്കാനാകില്ല. എന്നാല്‍ നാം പേറ്റന്റുകള്‍ നിരോധിച്ചാല്‍ നമുക്ക് അവരുടെ എല്ലാ പേറ്റന്റുകളും പ്രശ്നമില്ലാതെ ഉപയോഗിക്കുകയും നാം എന്തെങ്കിലും കണ്ടെത്തുകയാണെങ്കില്‍ അവരുടെ രാജ്യത്ത് പോയി അത് പേറ്റെന്റെടുത്ത് അവര്‍ക്കെതിരെ ഉപയോഗിക്കുകയും ആകാം. അതുകൊണ്ട് പേറ്റന്റുകള്‍ നിരോധിക്കാനുള്ള നിയമം കൊണ്ടുവരിക.

— സ്രോതസ്സ് newsclick.in | 10 Sep 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )