മഹാമാരി ഗാസയില്‍ ആദ്യം എത്തിയ മാര്‍ച്ചില്‍ Boston’s Children’s Hospital ലെ David Mills, Boston’s Brigham and Women’s Hospital ലെ Bram Wispelwey, പാലസ്തീന്‍ മനുഷ്യാവകാശ സംഘടനയായ Al-Haq ന്റെ Rania Muhareb, University Hospital of North Norway യിലെ Mads Gilbert എന്നിവര്‍ ചേര്‍ന്ന് ഒരു കത്ത് ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ ചികില്‍സാ ജേണലായ The Lancet ന് അയച്ചുകൊടുത്തു.
“ദാരിദ്ര്യം, സൈനിക അധിനിവേശം, വിവേചനം, സ്ഥാപനവല്‍ക്കരിച്ച അടിച്ചമര്‍ത്തല്‍ ഒക്കെ സഹിക്കുന്ന ജനതക്ക്” മഹാമാരി കൂടുതല്‍ നാശം ഉണ്ടാക്കും എന്ന് എഴുത്തുകാര്‍ അഭിപ്രായപ്പെട്ടു. ഗാസയിലെ പാലസ്തീന്‍കാര്‍ അനുഭവിക്കുന്ന “ഘടനാപരമായ അക്രമം” അവസാനിപ്പിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കണമെന്ന് അന്തര്‍ദേശീയ സമൂഹത്തോട് അവര്‍ ആവശ്യപ്പെട്ടു.
മൂന്ന് ദിവസത്തിനകം അസാധാരണമായ Lancet നെ സംബന്ധിച്ചടത്തോളം അഭൂതപൂര്‍വ്വമായ ഒരു നീക്കത്തിലൂടെ ആ എഴുത്ത് കാരണമൊന്നും കാണിക്കാതെ നീക്കം ചെയ്യപ്പെട്ടു.
— സ്രോതസ്സ് electronicintifada.net | 1 Oct 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.