പരിസ്ഥിതിയിലെ പ്ലാസ്റ്റിക് ദ്രവിച്ച് മൈക്രോ പ്ലാസ്റ്റിക്കാകുമെന്നും അത് ഭക്ഷ്യ ശൃംഖലയില്‍ കടന്ന് മനുഷ്യരുള്‍പ്പടെയുള്ള ജീവജാലങ്ങളില്‍ എത്തിപ്പെട്ട് ദോഷങ്ങളുണ്ടാക്കും എന്നത് ഇന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇത് ചിത്രത്തിന്റെ ഒരു ഭാഗം മാത്രമാണ്. പ്ലാസ്റ്റിക്കുകളില്‍ എല്ലായിപ്പോഴും മറ്റ് രാസവസ്തുക്കളും കൂട്ടിച്ചേര്‍ക്കുന്നുണ്ട്. കൈകാര്യം ചെയ്യുന്നതിനുള്ള എളുപ്പത്തിനും, കൂടുതല്‍ ഈട് കിട്ടാനും, നല്ല ഫലം ലഭിക്കാനും ഒക്കെയാണിത്. അത് രണ്ടാമത്തെ പ്രശ്നം ഉണ്ടാക്കുന്നു. polymer പദാര്‍ത്ഥം ദീര്‍ഘകാലത്തേക്ക് പരിസ്ഥിതിയില്‍ ഉപേക്ഷിക്കപ്പെട്ടാല്‍ ഈ ചേരുവകള്‍ എളുപ്പത്തില്‍ ചോര്‍ന്ന് വരുകയും പരിസ്ഥിതിയെ മലിനമാക്കുകയും ചെയ്യും. polystyrene ല്‍ കാണപ്പെടുന്ന ഒരു സാധാരണ ചേരുവയായ styrene oligomers (SOs) ന്റെ കാര്യത്തില്‍ ഇതാണ് സംഭവിക്കുന്നത്. തൈറോയ്ഡിന്റെ പ്രവര്‍ത്തനത്തെ ഇത് ബാധിക്കും.
— സ്രോതസ്സ് Incheon National University | Dec 14, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.