കൂടുതല്‍ CO2 പ്രധാന സസ്യങ്ങള്‍ക്ക് ദോഷമാണ്

കാര്‍ബണ്‍ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിലെ പ്രധാന ഘടകമാണ്. മനുഷ്യന്റെ പ്രവര്‍ത്തികള്‍ ഈ വാതകത്തിന്റെ അളവ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 1700കളുടെ പകുതിക്ക് ശേഷം 45% വര്‍ദ്ധനവാണ് CO2 ന് ഉണ്ടായിട്ടുള്ളത്.

എന്നാല്‍ പ്രകൃതിയിലെ സന്തുലിതാവസ്ഥയില്‍ വലിയ കാര്യമൊന്നുമില്ല എന്ന കെട്ടുകഥ നിങ്ങള്‍ കേട്ടിട്ടുണ്ടാവും. എന്തായാലും CO2 പ്രകൃതിദത്തമാണ്, അത് സസ്യങ്ങളെ വളരാന്‍ സഹായിക്കുന്നു. ശരിയാണ്. എന്നാല്‍ അത് തെറ്റിധരിപ്പിക്കുന്നതുമാണ്. അത് കഥയുടെ ഒരു ഭാഗം മാത്രമാണ്. അന്തരീക്ഷത്തിലേക്ക് അധികം വരുന്ന CO2 സസ്യങ്ങള്‍ക്കും വിളകള്‍ക്കും വളമാണെന്നും അത് ലോകത്തെ കൂടുതല്‍ പച്ചയാക്കും എന്ന് വ്യാപകമായി പ്രചരിക്കുന്ന ആ കെട്ടുകഥ പറയുന്നു. ദൌര്‍ഭാഗ്യവശാല്‍ ആ കെട്ടുകഥ സത്യമല്ല.

“അധികമുള്ള” CO2 സസ്യങ്ങള്‍ക്ക് ആഹാരമാകുമെന്നും അതുകൊണ്ട് അത് മോശമല്ല എന്നതും ഒരു logical fallacy ആണ്. കേട്ടാല്‍ ശരിയാണെന്ന് തോന്നും. എന്നാല്‍ അത് വലിയ ഒരു ലളിതവല്‍ക്കരണമാണ്. കാലാവസ്ഥാമാറ്റത്തിന് കാരണമാകുന്ന മലിനീകരണം നടത്തുന്നതില്‍ കുഴപ്പമില്ല എന്ന സൂചിപ്പിക്കുന്നത് കൊണ്ട് അത് ആകര്‍ഷകവും ആണ്. എന്നാല്‍ കെട്ടുകഥ സത്യമല്ല. സസ്യങ്ങളുടെ വളര്‍ച്ചയെ സഹായിക്കുന്ന മറ്റ് ഘടകങ്ങളെ ഈ അമിത ലളിതവല്‍ക്കരണം ഒഴുവാക്കുന്നു. അതുപോലെ അധികമുള്ള CO2 ഉണ്ടാക്കുന്ന എല്ലാ ദോഷങ്ങളേയും ഒഴുവാക്കുന്നു. വെറുതെ ആലോചിക്കു, “അധികമായാല്‍ അമൃതും വിഷം” എന്നത്. ഉദാഹരണത്തിന് അമിതമായി വെള്ളം തുറന്ന് വിട്ടാല്‍ പാത്രം കവിഞ്ഞൊഴുകുമല്ലോ.

— സ്രോതസ്സ് yaleclimateconnections.org | Karin Kirk | Dec 13, 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ