ബ്രിട്ടണില്‍ കോവിഡ്-19 മരണങ്ങള്‍ ഒരു ലക്ഷം കവിഞ്ഞു

സര്‍ക്കാരും സ്ഥിതിവിവരക്കണക്ക് സംഘവും നടത്തിയ വിശകലനത്തില്‍ ബ്രിട്ടണില്‍ കോവിഡ്-19 മരണങ്ങള്‍ ഒരു ലക്ഷം കവിഞ്ഞു എന്ന് കണ്ടെത്തി. മരണ സര്‍ട്ടിഫിക്കറ്റില്‍ ഈ വൈറസ് കാരണമാണ് മരണം ഉണ്ടായത് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ദിവസത്തെ ഏറ്റവും കൂടിയ മരണം ആയ 1,564 കഴിഞ്ഞ ബുധനാഴ്ച രേഖപ്പെടുത്തി. മൊത്തം ഇതുവരെ കോവിഡ്-19 കാരണം 101,160 പേര്‍ ബ്രിട്ടണില്‍ മരിച്ചു. ഇന്നലെ 1,248 പേരാണ് മരിച്ചത്. 48,682 പുതിയ രോഗികളും ഉണ്ടായി. ബ്രിട്ടണില്‍ മൊത്തം ഇപ്പോള്‍ 32 ലക്ഷം കോവിഡ്-19 രോഗികളുണ്ട്. ബ്രിട്ടണിലെ ഓരോ 660 പേരിലും ഒരാള്‍ എന്ന തോതിലാണ് ഈ രോഗം കാരണമുള്ള മരണ നിരക്ക്. എല്ലാ മരണത്തിലേയും ആറില്‍ ഒരാള്‍ കോവിഡ്-19 രോഗിയായിരുന്നു. ലോകത്തിലെ ഏറ്റവും മോശം കൊറോണവൈറസ് മരണ തോതുകളിലൊന്നാണ് ബ്രിട്ടണില്‍. അവിടെ ഒരു ലക്ഷം പേരില്‍ 151 പേര്‍ മരിക്കുന്നു.

— സ്രോതസ്സ് wsws.org | 14 Jan 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )