കൈയ്യേറിയ പടിഞ്ഞാറെക്കര നഗരമായ Jenin ല്‍ ഇസ്രായേല്‍ സൈനികരും പാലസ്തീന്‍കാരും തമ്മിലുണ്ടായ 2002 ലെ മാരകമായ സംഘട്ടനത്തെക്കുറിച്ചുള്ള ഡോക്കുമെന്ററി സിനിമയുടെ പ്രദര്‍ശനം ഇസ്രായേല്‍ കോടതി നിരോധിച്ചു. പ്രമുഖ സംവിധായകനായ Mohammed Bakriക്ക് എതിരെ ഇസ്രായേലിന്റെ Operation Defensive Shield ല്‍ പങ്കെടുത്ത ഇസ്രായേലി സൈനികനായ Nissim Magnaji കൊടുത്ത കേസിനെ തുടര്‍ന്ന് Lod ജില്ലാ കോടതി ആണ് ഈ തീരുമാനം എടുത്തത്. 2002 ലെ Operation Defensive Shield നെക്കുറിച്ചാണ് 2002 ല്‍ പുറത്തുവന്ന ഈ സിനിമ. Human Rights Watch (HRW) ന്റെ അഭിപ്രായത്തില്‍ ഒരു അഭയാര്‍ത്ഥിക്യാമ്പില്‍ നടന്ന ഈ rampage ല്‍ സ്ത്രീകളും, കുട്ടികളും, വൃദ്ധരും ഉള്‍പ്പടെ 52 പാലസ്തീന്‍കാര്‍ കൊലചെയ്യപ്പെട്ടു. ആ സമയത്ത് 23 ഇസ്രായേലി പട്ടാളക്കാരും കൊല്ലപ്പെട്ടു.
— സ്രോതസ്സ് aljazeera.com | 12 Jan 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.