colon, rectal ക്യാന്‍സറുകള്‍ വര്‍ദ്ധിപ്പിക്കുന്നതിലെ അപകട സാദ്ധ്യതക്ക് കുടിവെള്ളത്തിലെ നൈട്രേറ്റുമായി ബന്ധമുണ്ടെന്ന് Aarhus University നടത്തിയ പഠനത്തില്‍ കണ്ടെത്തി. അതും ഇപ്പോഴത്തെ കുടിവള്ള നിലവരാത്തെക്കാള്‍ വളരെ താഴ്ന്ന സാന്ദ്രതയിലാണ് ഈ ബന്ധം ഉണ്ടാകുന്നത്. ചെറിയ സ്വകാര്യ ജല വിതരണ കമ്പനികളുടെ വെള്ളത്തിലാണ് ഏറ്റവും കൂടുതല്‍ നൈട്രേറ്റിന്റെ സാന്ദ്രത കണ്ടത്. ഭൂഗര്‍ഭ ജലത്തിലും കുടിവെള്ളത്തിലും നൈട്രേറ്റ് എത്തുന്നത് കാര്‍ഷികോത്പാദനത്തിനായി രാസവളങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നാണ്. അതിനെക്കുറിച്ച് പരിസ്ഥിതി ബോധം വളരുന്നുണ്ടെങ്കിലും ക്യാന്‍സര്‍ സാദ്ധ്യതയും വര്‍ദ്ധിക്കുകയാണ്. International Journal of Cancer എന്ന ജേണലില്‍ ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു.
— സ്രോതസ്സ് Aarhus University | Feb 20, 2018
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.