ഫോസിലിന്ധന കമ്പനികള്‍ക്ക് $820 കോടി ഡോളര്‍ നികുതി ഇളവ് കിട്ടി — പിന്നെ അവര്‍ 58,000 തൊഴിലാളികളെ പിരിച്ചുവിട്ടു

ഫോസിലിന്ധന കമ്പനികള്‍ക്ക് കൂടുതല്‍ ധനസഹായം കൊടുക്കരുത് എന്ന വാദത്തിന് ശക്തിപകരുന്ന ഒരു വിശകലനം BailoutWatch പ്രസിദ്ധപ്പെടുത്തി. അത് പ്രകാരം കഴിഞ്ഞ വര്‍ഷം $824 കോടി ഡോളര്‍ നികുതിയിളവ് കിട്ടിയ 77 കമ്പനികള്‍ പതിനായിരക്കണക്കിന് ജോലിക്കാരെ പിരിച്ചുവിട്ടു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് മാര്‍ച്ച് 2020 ഒപ്പുവെച്ച Coronavirus Aid, Relief, and Economic Security Act ലെ രണ്ട് വകുപ്പ് പ്രകാരമാണ് നികുതി ഗുണം പ്രധാന മലിനീകാരികള്‍ നേടിയെടുത്തത്. Trump-GOP “tax scam” എന്ന് വിമര്‍ശകര്‍ വിളിക്കുന്ന 2017 ല്‍ ട്രമ്പ് പാസാക്കിയ നിയമത്തിലെ കോര്‍പ്പറേറ്റ് നികുതി ഇളവുകള്‍ CARES Act മാറ്റി.

“2019ന്റേയും 2020ന്റേയും അവസാനം ജോലിക്കാരുടെ എണ്ണം റിപ്പോര്‍ട്ടു ചെയ്യേണ്ട 74 ആ കമ്പനികള്‍ മൊത്തത്തില്‍ 58,030 എണ്ണം ജോലികള്‍ ഇല്ലാതാക്കി,” എന്ന് ഫോസിലിന്ധന സ്ഥാപനങ്ങള്‍ Securities and Exchange Commission ല്‍ ഫയലുചെയ്ത രേഖകളുടെ വിശകലനത്തില്‍ നിന്ന് BailoutWatch പറയുന്നു.

“ജോലിക്കാരെ പിരിച്ചുവിട്ട 62 കമ്പനികള്‍ നികുതിയിളവുകള്‍ വഴി $765 കോടി ഡോളര്‍ ശേഖരിച്ചു. അതായത് പിരിച്ചുവിട്ട 58,488 ജോലിക്കാരില്‍ ഓരോത്തവര്‍ക്കും $1.31 ലക്ഷം ഡോളര്‍ വീതം. പാപ്പരാകല്‍ സംരക്ഷണം അപേക്ഷിച്ച അഞ്ച് കമ്പനികള്‍ക്ക് $30.87 കോടി ഡോളര്‍ നികുതി ഇളവ് കിട്ടി. അവര്‍ 5,683 ജോലിക്കാരെ പിരിച്ചുവിട്ടു,” റിപ്പോര്‍ട്ടില്‍ പറയുന്നു.

— സ്രോതസ്സ് commondreams.org | Apr 2, 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )