K-12 സ്കൂളുകളില്‍ മാസ്ക് നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു തുറന്ന കത്ത് അരിസോണയില്‍ 1,000 ആരോഗ്യ പ്രവര്‍ത്തകര്‍ Maricopa County Board of Supervisors ന് അയച്ചു. Phoenix ന് ചുറ്റുമുള്ള സ്കൂളുകളില്‍ 227 സജീവ പകര്‍ച്ചവ്യാധിയുണ്ടായി, 1,700 വിദ്യാര്‍ത്ഥികള്‍ക്കും, 450 സ്കൂള്‍ ജോലിക്കാര്‍ക്കും രോഗം ബാധിച്ചു.
രണ്ട് അദ്ധ്യാപകര്‍ കോവിഡ്-19 കാരണം മരിച്ചതിനെ തുടര്‍ന്ന് മദ്ധ്യ ടെക്സാസില്‍ Wacoക്ക് അടുത്തുള്ള Connally Independent School District ക്ലാസുകള്‍ റദ്ദാക്കി. ആറാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം അദ്ധ്യാപികയായ Natalia Chansler ന് വെറും 41 വയസായിരുന്നു പ്രായം. ശനിയാഴ്ച അവര്‍ മരിച്ചു. അവരുടെ സഹപ്രവര്‍ത്തകനായ 59 വയസുള്ള Andy McCormick ഉം രോഗത്തിന് കീഴടങ്ങി. അവരുടെ സ്കൂളില്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും മാസ്ക് വെക്കുന്നത് നിര്‍ബന്ധമല്ലായിരുന്നു.
— സ്രോതസ്സ് democracynow.org | Sep 02, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.