ഗണപതി ബാല്‍ യാദവ് (1920-2021): അദ്ദേഹത്തിന്‍റെ മരണത്തില്‍ വിലപിക്കുന്നു, പക്ഷെ ആ ജീവിതത്തിൽ നിന്നും ഊർജ്ജം കൊള്ളുന്നു

കഴിഞ്ഞയാഴ്ച ഗണപതി ബാൽ യാദവ് ജീവിതാസ്തമയത്തിലേക്കു സൈക്കിൾ ചവിട്ടി. സ്വാതന്ത്ര്യ സമര പോരാളിയും ഒളിവിൽ പ്രവർത്തിച്ചിരുന്ന വിപ്ലവകാരികളുടെ സന്ദേശ വാഹകനുമായിരുന്ന, തന്‍റെ ശതാബ്ദി പൂർത്തിയാക്കി 101-ാം വയസ്സിനോടു പൊരുതിയ, ചെറിയൊരു സമയത്തെ അസുഖമൊഴിച്ചാല്‍ അവസാന മാസങ്ങളിലും 5 മുതൽ 20 കിലോമീറ്റർ വരെ തന്‍റെ പഴയ സൈക്കിളിൽ എവിടെയും യാത്ര ചെയ്യുമായിരുന്ന, ആ മനുഷ്യൻ ആകാശത്തേക്കു സൈക്കിൾ ചവിട്ടി മറഞ്ഞു.

ഞങ്ങൾ 2018-ൽ അദ്ദേഹത്തെ കണ്ടുമുട്ടിയ അന്ന് – അദ്ദേഹത്തിനു 97 വയസ്സായിരുന്ന സമയത്ത് – ഞങ്ങളെ അന്വേഷിച്ച് അദ്ദേഹം 30 കിലോമീറ്ററോളം സൈക്കിൾ ചവിട്ടിയിരുന്നു. ഞങ്ങൾ പാരി (PARI) സംഘം അന്നു താമസിച്ചിരുന്നെങ്കിലും ശ്രദ്ധ പിടിച്ചുപറ്റുന്ന അദ്ദേഹത്തിന്‍റെ കഥ കേൾക്കുന്നതിനായി വലിയ താത്പര്യത്തോടെ അദ്ദേഹത്തെ കാണാന്‍ ആഗ്രഹിച്ചു. അന്ന് മെയ് മാസം പകുതിയായിരുന്നു, അദ്ദേഹം മണിക്കൂറുകളോളം റോഡിൽ ചിലവഴിച്ചു. തന്‍റെ സൈക്കിൾ ഒരു മ്യൂസിയം വസ്തുപോലെ തോന്നിച്ചത് അദ്ദേഹത്തെ ബാധിക്കുന്നേയുണ്ടായിരുന്നില്ല. ആ മനുഷ്യൻ പോയി, അദ്ദേഹത്തിന്‍റെ കഥ അവശേഷിക്കുന്നു: ഗണപതി യാദവിന്‍റെ ശ്രദ്ധേയമായ ജീവിത ചക്രം .

1920-ൽ ജനിച്ച ഗണപതി ബാൽ യാദവ് തൂഫാൻ സേനയിൽ (ചുഴലിക്കാറ്റ് സൈന്യം) പ്രവർത്തിച്ച സ്വാതന്ത്ര്യ സമര പോരാളിയായിരുന്നു. 1943-ൽ ബിട്ടീഷ് ഭരണത്തിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച പ്രതി സർക്കാരിന്‍റെ അഥവാ സതാറയിലെ താത്കാലിക, ഒളിവിലെ സർക്കാരിന്‍റെ സായുധ വിഭാഗമായിരുന്നു തൂഫാൻ സേന. അദ്ദേഹം ബ്രിട്ടീഷ് സർക്കാരിനെതിരായ അവരുടെ പ്രവർത്തനങ്ങളിൽ പങ്കാളിയായി. ജി.

— സ്രോതസ്സ് ruralindiaonline.org | P. Sainath (പരിഭാഷ: റെന്നിമോന്‍ കെ. സി)| Apr 22, 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )