വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ ആധാർ കാർഡുകൾ നിർമ്മിക്കുന്ന മനോഹർ കുമാർ ശർമ്മ എന്നയാളെ പാറ്റ്നയിലെ കിഷൻഗഞ്ച് ജില്ലയിലെ Terhagacch പോലീസ്‍ സ്റ്റേഷൻ പരിധിയിലെ പലചരക്ക് കട റെയ്ഡ് ചെയ്യുന്നതിനിടക്ക് അറസ്റ്റു ചെയ്തു.
SDPO-II Manglesh Kumar ഉം Cyber DSP Ravishankar ഉം നയിച്ച സംയുക്ത സംഘം ആണ് റെയ്ഡ് നടത്തിയത് എന്ന് SP Santosh Kumar പറഞ്ഞു. വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ ആധാർ നിർമ്മിക്കുന്ന ഒരു സംഘവുമായി മനോഹറിന് ബന്ധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു ലാപ്ടോപ്പും, iris scanner, fingerprint scanners ഉം ആധാർ നിർമ്മിക്കാനുപയോഗുച്ച ഒരു printer ഉം പോലീസ് പിടിച്ചെടുത്തു.
ശർമ്മക്കെതിരെ പോലീസ് FIR എടുത്തിട്ടുണ്ട്. അടുത്ത ദിവസം കോടതിയിൽ ഹാജരാക്കും.
— സ്രോതസ്സ് timesofindia.indiatimes.com | Apr 03, 2026
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.