ന്യൂജഴ്സി ഡമോക്രാറ്റിക് സെനറ്റർ Bob Menendez ന് അഴിമതി കുറ്റത്തിന് ന്യൂയോർക്കിലെ ഒരു ഫേഡറൽ ജഡ്ജി ശിക്ഷിച്ചു. ഈജിപ്റ്റിനേയും ഖത്തറിനേയും സഹായിക്കാനായി അയാൾ കൈക്കൂലി വാങ്ങി. അതോടൊപ്പം wire fraud, കവർച്ച, നീതി നിഷേധിക്കുക, ഗൂഢാലോചന, foreign agent എന്ന രീതിയിൽ പ്രവർത്തിക്കുക തുടങ്ങിയ കുറ്റങ്ങളും ചാർത്തിയിട്ടുണ്ട്.
“പല നിലയിലുള്ള അഴിമതിയുടെ ഞെട്ടിക്കുന്ന തലമാണ് ഈ കേസ്. ലക്ഷക്കണക്കിന് ഡോളർ കൈക്കൂലി, കാശിന്റെ രൂപത്തിൽ, സ്വർണ്ണക്കട്ടിയുടെ രൂപത്തിൽ, ഒരു ബെൻസ്. ഇത് സാധാരണയുള്ള രാഷ്ട്രീയമല്ല. ഇത് ലാഭത്തിന് വേണ്ടിയുള്ള രാഷ്ട്രീയമാണ്. തന്റെ ഓഫീസ് ഏറ്റവും ഉയർന്ന വാതുവെപ്പുകാർക്ക് വിറ്റ Bob Menendez നെ ജൂറി ഇപ്പോൾ ശിക്ഷിച്ചതോടെ അതിന് അവസാനം ആയിരിക്കുകയാണ്,” എന്ന് U.S. Attorney ആയ Damian Williams പറഞ്ഞു.
Bob Menendez ന് 222 വർഷം ജയിൽ ശിക്ഷയാണ് വിധിച്ചത്. മെൻഡസ് രാജിവെക്കണമെന്ന് ഡമോക്രാറ്റുകൾ ആവശ്യപ്പെട്ടു.
— സ്രോതസ്സ് democracynow.org | Jul 17, 2024
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.