ദേശീയ കുടുംബാരോഗ്യ സർവേ; വിളർച്ചാബാധിതരുടെ കണക്കില്ല

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിൽ അന്താരാഷ്ട്ര ജനസംഖ്യാ പഠനകേന്ദ്രം നടത്തിയ ആറാമത് ദേശീയ കുടുംബാരോഗ്യ സർവേയിൽ നിന്ന് രാജ്യത്തെ വിളർച്ചാ (അനീമിയ) ബാധിതരുടെ തോത്, ശുചിത്വ പുരോഗതി, പാചകവാതക ഉപയോഗം തുടങ്ങിയ നിർണായക സൂചികകൾ പുറത്ത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട സർവേ റിപ്പോർട്ടിൽ ജനനനിരക്കിലെ ലിംഗാനുപാതം, ശിശുക്കളുടെയും കുട്ടികളുടെയും മരണനിരക്ക് എന്നിവ സംബന്ധിച്ചുള്ള കണക്കുകളുമില്ല. കുട്ടികളിലെ പോഷകാഹാരക്കുറവ് ഗണ്യമായി കുറയ്ക്കാനായെന്ന് കണ്ടെത്തിയ സർവേയിൽ പക്ഷേ സ്ത്രീകളിലെയും പുരുഷന്മാരിലെയും പോഷകാഹാരക്കുറവ് ഗ്രാമീണമേഖലയിൽ വൻതോതിൽ ഉയരുന്നതായി കണ്ടെത്തി. വർധിച്ചുവരുന്ന തൊഴിലില്ലായ്മയുടെയും സാമ്പത്തിക ദുരിതത്തിന്റെയും ഫലമാകാം ഇതെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. കുട്ടികളിലെ പോഷകാഹാരക്കുറവ് കുറയാൻ കാരണമായി വിദഗ്ദ്ധർ പറയുന്നത്, കുട്ടികളുടെ ജനനത്തോത് കുറയുന്നതും കുട്ടികളുടെ ക്ഷേമത്തിനും ആരോഗ്യപോഷണത്തിനും വിദ്യാഭ്യാസത്തിനും മറ്റുമായി തങ്ങളുടെ വിഭവങ്ങൾ പരമാവധി ചെലവിടാൻ രക്ഷിതാക്കൾ തയാറാകുന്നതിനാലുമാകാം എന്നാണ്.

— സ്രോതസ്സ് mathrubhumi.com | 31 May 2026

[gdp അടക്കം ഇത്തരം എല്ലാ സൂചികകളുടെ സമവാക്യങ്ങളും മാറ്റിയാണ് മോഡി സർക്കാർ പ്രചാരവേല നടത്തുന്നത്.]

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ