എങ്ങനെയാണ് ഹിന്ദുത്വ FB ഗ്രൂപ്പുകൾ രാഷ്ട്രീയ വിഭാഗീയത ട്വിറ്ററിൽ പരത്തുന്നത്

ട്വിറ്ററിൽ പ്രചാരത്തിൽ വരുന്ന പ്രശ്നകരമായ ഒരു ഹാഷ്ടാഗ് കാണുമ്പോൾ എന്താകും നിങ്ങളുടെ ആദ്യ പ്രതികരണം?

ആയിരക്കണക്കിന് ആളുകൾ സംവാദം നടത്തുകയും ചർച്ചചെയ്യുകയും ചെയ്യുന്ന ഒരു സ്വാഭാവികമായ സംവാദമാണ് അതെന്ന് വിശ്വസിക്കുമോ? ‘മറു‘പക്ഷത്തെ അവരുടെ നിലപാട് തെറ്റാണെന്ന് സമ്മതിപ്പിക്കാൻ നിങ്ങൾക്ക് കഴിയും എന്ന് പ്രതീക്ഷിച്ചുകൊണ്ട് സാദ്ധ്യമായ ഏറ്റവും ശക്തമായ പ്രതികരണം നടത്തുമോ?

രണ്ടിലും നിങ്ങളുടെ പ്രവർത്തികൾ നിസ്സാരമായതാകാം.

രാഷ്ട്രീയ പ്രചാരവേല പരത്താനായി ട്വിറ്റർ ഗതികളിൽ കൃത്രിമം കാണിക്കുന്നത് പുതിയ കാര്യമല്ല. നോട്ട് നിരോധനം, മോഡി സർക്കാരിന്റെ മറ്റ് ശ്രമങ്ങൾ പോലുള്ള പ്രത്യേക രാഷ്ട്രീയ പ്രശ്നങ്ങളിലേക്ക് കൃത്രിമമായി traffic കൂട്ടാനായി ‘സന്നദ്ധപ്രവർത്തകരേയോ’ അല്ലെങ്കിൽ automated bots നേയോ ഉപയോഗിച്ചുള്ള സംഘടിതമായ campaigns ഇൻഡ്യയിൽ മുമ്പും നടന്നതിന്റെ തെളിവുകളുണ്ട്.

ആ ആസൂത്രിതമായ പ്രചാരണ രീതികളിൽ ഒരു രീതികൂടി കൂട്ടിച്ചേർക്കാം – ചർച്ച ചെയ്യുന്നതും, ഏകോപിപ്പിക്കുന്നതും, trending hashtags നിർമ്മിക്കുന്നതിന് സഹായിക്കുന്നതും ആയ സ്വകാര്യ ഫേസ്‍ബുക്ക് സംഘങ്ങൾ .

ഈ എഴുത്തുകാരന് പ്രവേശനം ലഭിച്ച ഒരു സ്വകാര്യ വലതുപക്ഷ ഗ്രൂപ്പിൽ 8,000 ൽ അധികം അംഗങ്ങളുണ്ട്. എല്ലാവരും പ്രത്യേക സാമൂഹ്യമാധ്യമ trends ശക്തിപ്പെടുത്തുന്നവരായി തോന്നുന്നു. ട്വിറ്ററിലെ വ്യവഹാരങ്ങളെ കൂടുതൽ തീവൃമാക്കാൻ സഹായിക്കുന്ന അനേകം ഫേസ്‍ബുക്ക് ഗ്രൂപ്പുകളിൽ ഒന്നാണ് അത്.

അവരുടെ യഥാർത്ഥ ആഘാതം പ്രകടമായി അളക്കാനാകില്ലെങ്കിലും, ഹിന്ദുത്വയുമായി ബന്ധപ്പെട്ട കഴിഞ്ഞ 28 ദിവസങ്ങളിലെ നൂറുകണക്കിന് hashtags ട്രന്റിങ് ആക്കുന്നതിൽ തങ്ങൾ വളരെ പ്രധാനപ്പെട്ട ശക്തിയാണ് എന്നാണ് സംഘത്തിലെ അംഗങ്ങളുടെ അവകാശം. കഴിഞ്ഞ കുറച്ച് ആഴ്ചകളിൽ മാത്രം 1,700 പോസ്റ്റുകളുണ്ടായിരുന്നു. അതിന്റെ വലിയ ഒരു ഭാഗം ട്വിറ്ററിൽ ട്രന്റിങ്ങായിരുന്നു.

ആ ഗ്രൂപ്പിന് ലിംഗ, പ്രായ വ്യത്യാസങ്ങളില്ല. ഗ്രൂപ്പിൽ ചേരാൻ ആളിന്റെ bio യിൽ ‘അഭിമാനിയായ ഹിന്ദു’ എന്ന് ഉണ്ടാകണം, അതുപോലെ ഇപ്പോഴുള്ള ഒരു അംഗം നിർദ്ദേശിക്കുകയും വേണം എന്ന നിബന്ധന മാത്രമേയുള്ളു.

വ്യക്തമായി പറയുന്നില്ലെങ്കിലും അടിസ്ഥാന തത്വം എന്നത് സ്വാധീനിക്കലാണ്. അല്ലെങ്കിൽ ട്വിറ്ററിലെ organic chatter ആകുക.

അവരുടെ നന്നായി എണ്ണയിട്ട യന്ത്രത്തെക്കുറിച്ച് ഈ ഗ്രൂപ്പിലുള്ള ഒരു സ്രോതസ് എന്നോട് വിശദീകരിച്ചു. നിസ്സാരമായ പ്രശ്നങ്ങളിൽ ആളുകളെ കൊണ്ട് വാഗ്വാദങ്ങൾ നടത്തുകയാണ് ഈ അടഞ്ഞ-മുറി ഗ്രൂപ്പുകളുടെ പ്രധാന ലക്ഷ്യം എന്ന് ഗ്രൂപ്പിലെ അംഗങ്ങൾ തന്നെ പറയുന്നു. ദൈനംദിന അടിസ്ഥാനത്തിൽ അവ ട്വിറ്ററിലെ സംവാദങ്ങളുടെ ഒഴുക്കിനെ കൈകാര്യം ചെയ്യുന്ന ധാരാളം സ്വകാര്യ ഫേസ്‍ബുക്ക് ഗ്രൂപ്പുകളുണ്ട്.

എനിക്ക് പ്രവേശനം കിട്ടിയ സ്വകാര്യ ഫേസ്‍ബുക്ക് ഗ്രൂപ്പിന് അതിന്റെ പേരിൽ തന്നെ ‘Takeover’ എന്ന വാക്കുണ്ട്. എങ്ങനെ ഒരു ഹാഷ്ടാഗ് പ്രചാരത്തിലെത്തിക്കണമെന്നിന്റെ പടികൾ അംഗങ്ങൾക്ക് വേണ്ടി അത് വ്യക്തമായി നിർവ്വചിക്കുന്നു.

ഒരു പുതിയ ഹാഷ്ടാഗ് ദിവസവും ഗ്രൂപ്പിലേക്ക് അഡ്മിൻ പോസ്റ്റ് ചെയ്യുന്നത് വഴിയാണ് പ്രക്രിയ തുടങ്ങുന്നത്. ആ സൂചന കിട്ടിയാൽ അംഗങ്ങൾ ആ ഹാഷ് ടാഗ് വെച്ച് ട്വീറ്റ് ചെയ്യാൻ തുടങ്ങും. ഒരു സുസംഘടിതമായ രീതിയിലാണ് ഗ്രൂപ്പ് പ്രവർത്തിക്കുന്നത്. ഒരു കൂട്ടം പ്രത്യേക ജോലിക്ക് മാത്രമായി പ്രത്യേകം ആളുകളെ നിയോഗിച്ചിട്ടുണ്ട്: ട്വീറ്റുകളുടെ പൊതു സഞ്ചയത്തിലേക്കുള്ള ഉള്ളടക്കം എഴുതുന്നവർ അല്ലെങ്കിൽ ചിത്രങ്ങൾ തെരഞ്ഞെടുക്കുന്നവർ, മീമുകൾ നിർമ്മിക്കുന്നവർ.

വലിയ അളവിൽ ഈ ട്വീറ്റുകളിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷ സെക്സിസ്റ്റും, വംശീയവും അപമാനിക്കുന്നതും ആണ്.

അഴുകൾ ആഴത്തിലുള്ളതാണ് – ഹാഷ്ടാഗിന് എതിരെയുള്ള ട്വീറ്റുകളും അല്ലെങ്കിൽ അതിന് എതിരെയുള്ള സംഭാഷണങ്ങളും ആ ഗ്രൂപ്പുകളിൽ പങ്കുവെക്കുന്നുണ്ട്. അങ്ങനെ ആ ട്വിറ്റർ ഉപയോക്താക്കളെ അംഗങ്ങൾക്ക് കൂട്ടം ചേർന്ന് ആക്രമിക്കാനാകും.

Amazon Prime ന്റെ പുതിയ വെബ്-സീരീസായ Paatal Lok നെ ലക്ഷ്യം വെച്ച് മെയ് 20 ന് ട്വിറ്ററിൽ #Hinduphobic_Bollywood ട്രെന്റാക്കാനായി Takeover സംഘം തീരുമാനിച്ചു.

അത് പുറത്ത് വന്നതിന് ശേഷം അതിനെ മിടുക്കോടെ മെനഞ്ഞ crime thriller എന്ന് ആശീര്‍വ്വാദിച്ചു. നരേന്ദ്ര മോഡി സർക്കാരിന്റെ കീഴിലെ പത്ര സ്വാതന്ത്ര്യം തകരുന്നതിനെക്കുറിച്ചുള്ള ഒരു വിവരണമാണ് അതെന്ന് ധാരാളം ആളുകൾ പറഞ്ഞു.

ഈ ഉരുത്തിരിഞ്ഞ് വരുന്ന ആഖ്യാനം വലതുപക്ഷത്തിന് എളുപ്പത്തിൽ ദഹിക്കുന്നതായിരുന്നു. അതിനെ എതിർക്കാനായി ഡിജിറ്റൽ യോധാക്കൾ വലിയ അദ്ധ്വാനം നടത്തി.

മെയ് 20, 6:33 pm ന് ഒരു സ്വകാര്യ ഫേസ്‍ബുക്ക് ഗ്രൂപ്പിന്റെ അഡ്മിൻ ഒരു പോസ്റ്റിട്ടു. അതിൽ പറയുന്നു, ‘#Hinduphobic_Bollywood’. നാല് മിനിട്ടിനകം ആ ഹാഷ് ടാഗോടെ ആദ്യത്തെ പോസ്റ്റ് എത്തി.

ഗ്രൂപ്പിന്റെ നിയമ പ്രകാരം തങ്ങളുടെ സംഭാവനകളുടെ തെളിവായി അംഗങ്ങൾ അവരുടെ ട്വീറ്റിന്റെ screenshots പങ്കുവെക്കാൻ തുടങ്ങി. സ്ഥിരമായി അങ്ങനെ ചെയ്യാതിരുന്നാൽ അംഗത്തെ ഗ്രൂപ്പിൽ നിന്ന് പുറത്താക്കുമായിരുന്നു. മിക്ക അംഗങ്ങൾക്കും ഈ അംഗത്വം ഒരു അന്തസ്സായി കരുതുന്നതിനാൽ ഗ്രൂപ്പിൽ നിന്ന് പുറത്ത് പോകുന്നത് താങ്ങാനാകുന്നതല്ല. ആശയപരമായ വ്യത്യാസമുള്ള ഇരു വിഭാഗങ്ങളിലെ ഇൻഫ്ലുവൻസർമാരേയും അംഗങ്ങൾ ടാഗ് ചെയ്യും. ഒരു വ്യക്തിയുടെ വലിയ പിൻതുടരൽകാരെ മുതലാക്കുകയാണ് ലക്ഷ്യം. പ്രധാനപ്പെട്ട കാര്യം ഒരു പ്രതികരണം കരസ്ഥമാക്കുകയാണ്.

Paatal Lok ന്റെ സഹ പ്രൊഡ്യൂസറായ അനുഷ്ക ശർമയെ ട്രോളുചെയ്യാനായാണ് ആ ഗ്രൂപ്പ് തുടങ്ങിയത്. പിന്നെ അവർ അവരുടെ ഭർത്താവ് വിരാട് കോഹ്‍ലിയുടെ പിറകെ പോയി. പെട്ടെന്ന് തന്നെ അത് ബോളിവുഡ് വ്യക്തികളെ കുറിച്ചായി. പതിവായ ലക്ഷ്യങ്ങളായ സോനം കപൂർ, സ്വര ഭാസ്കർ, ശ്രുതി സെത്, വിശാൽ ഡാഡ്‍ലാനി ഒക്കെ കുന്തമുനയിലായി.

രണ്ട് മണിക്കൂറിന് ശേഷം 8:40 pm ഓടെ ആദ്യത്തെ ട്വീറ്റ് വന്നു. #Hinduphobic_Bollywood നെ ട്വിറ്ററിലെ 15ാം ട്രന്റിങ് വിഷയമായി മാറ്റാൻ ആ സ്വകാര്യ ഫേസ്‍ബുക്ക് ഗ്രൂപ്പ് സഹായിച്ചു. അതിന്റെ വളർച്ച ഗ്രൂപ്പ് അഡ്മിൻ സ്ഥിരമായി പുതുക്കിക്കൊണ്ടിരുന്നു. 9:38 pm ആയപ്പോഴേക്കും ആ ഹാഷ്ടാഗ് ഏറ്റവും മുകളിലത്തെ പത്തിലെത്തി. 21,000 ട്വീറ്റുകളോടെ ദേശീയമായി ആറാം സ്ഥാനത്തായി.

11:10 pm ആയപ്പോൾ ഇൻഡ്യയിലെ ട്വിറ്ററിലെ രണ്ടാമത്തെ ട്രന്റിങ് വിഷമായി. ഈ നേട്ടത്തിൽ സന്തോഷവാനായ ഒരു അഡ്മിൻ ഗ്രൂപ്പ് അംഗങ്ങളെ അഭിനന്ദിച്ചു. രാത്രി വൈകി ആ ഹാഷ്ടാഗിൽ 50,000 ൽ അധികം ട്വീറ്റുകളുണ്ടായി.

അഭിനന്ദന സന്ദേശങ്ങൾ പ്രവഹിച്ചു. എന്നാൽ അര ലക്ഷം ട്വീറ്റുകളുണ്ടായിട്ടും ചില സ്വകാര്യ ഗ്രൂപ്പുകൾ അസന്തുഷ്ടരായിരുന്നു. ഏറ്റവും ട്രന്റിങ് ഹാഷ്ടാഗ് ആക്കാൻ അവർക്ക് കഴിഞ്ഞില്ല എന്നതായിരുന്നു അവരുടെ വിഷമം. #CycloneAmphan നേക്കാളും ട്രന്റിങ്ങ് ആകാൻ തങ്ങളുടെ ഹാഷ്ടാഗിന് കഴിഞ്ഞില്ല എന്ന് ചിലർ lamented.

ഉപയോക്താക്കൾ, “വിവരങ്ങളെ കൃത്രിമമായി ശക്തികൂട്ടുക്കയോ അടിച്ചമർത്തുകയോ ജനങ്ങളുടെ അനുഭവത്തിൽ കുത്തിത്തിരുപ്പുളോ തടസപ്പെടുത്തലോ” നടത്തുന്നത് അനുവദിക്കില്ല എന്ന് ട്വിറ്ററിന്റെ നിയമങ്ങൾ വ്യക്തമായി പ്രസ്ഥാവിക്കുന്നു. 2017ൽ ട്വിറ്ററിന്റെ വക്താവ് ഒരു ആഗോള മാധ്യമത്തോട് പറഞ്ഞു: “automation മുതൽ game Trending Topics വരെ എതെങ്കിലും ഉപയോഗം ട്വിറ്ററിന്റെ നിയമങ്ങളുടെ ലംഘനമാണ്. 2014 മുതൽ ഞങ്ങൾ അതിനെ അഭിമുഖീകരിക്കാനുള്ള നടപടികൾ എടുത്തിട്ടുണ്ട്.”

എന്നിട്ടും ഒരു ഹാഷ്ടാഗ് പ്രചരിപ്പിക്കാനായുള്ള ഉള്ളടക്കം പ്രസിദ്ധീകരിക്കാൻ വേണ്ടി ശമ്പളം കൊടുത്ത് നിർത്തിയിട്ടുള്ള ട്രോളർമാർക്ക് (trolls) കിട്ടുന്ന കുറച്ച് ട്വീറ്റ് templates ഉള്ള ഗൂഗിൾ ഡോക് ലിങ്ക് ആയിക്കോട്ടേ അല്ലെങ്കിൽ ചർച്ച ചെയ്യുകയും സ്വഭാവം ഏകോപിപ്പിക്കുന്ന ഒരു സ്വകാര്യ ഫേസ്‍ബുക്ക് ഗ്രൂപ്പ് ആയിക്കോട്ടേ, തങ്ങളുടെ സാമൂഹ്യ മാധ്യമ ഗതാഗതത്തിൽ കൃത്രിമപണി ചെയ്യുന്ന കാര്യത്തിൽ ട്വിറ്റർ സ്ഥിരമായി ഒരു പടി പിറകിൽ കാണപ്പെട്ടു

ഏകോപിക്കപ്പെട്ടതായി തോന്നുന്ന ഒരു hashtag നോട് സത്യമായി ഇടപെടുന്നതോ ചർച്ച ചെയ്യുന്നതോ എങ്ങനെയിരിക്കും? ഹിന്ദുത്വ ഹാഷ്ടാഗുകളെ പ്രചാരത്തിൽ കൊണ്ടുവരാനാണ് ഇവിടെ കാണിച്ചിരിക്കുന്നത് പോലുള്ള സ്വകാര്യ ഗ്രൂപ്പുകൾ അവരുടെ ശ്രദ്ധ കൊടുക്കുന്നത്.

ലിംഗവിവേചനപരവും, സാമുദായികവും, ശകാരിക്കുന്നതുമായ ഭാഷയാണ് ഈ ട്വീറ്റുകളിൽ ഉപയോഗിക്കുന്നത്. അടിസ്ഥാനപരമായി ‘എതിർപക്ഷത്തിന്റെ’ പ്രതികരണങ്ങളെ ആകർഷിക്കാനായി ഒരുക്കിയിരിക്കുന്ന ഒരു കെണിയാണ് അത്.

അവരുടെ ട്വീറ്റുകളുടെ വ്യാപ്തം കൊണ്ട് മാത്രം ഈ സംഘങ്ങൾ വെറുപ്പ് നിറഞ്ഞ പ്രതികരണം evoking ആയ ഹാഷ്ടാഗുകളെ പ്രവണതയായി മാറ്റുന്നു. #Hinduphobic_Bollywood ന്റെ കാര്യത്തിൽ പോലും ‘മറു വശത്തെ സ്വാധീനിക്കളുകാർ അതിനെ എതിർക്കാനായി ചാടിവീണെങ്കിലും അത് അവസാനം ഈ ഗ്രൂപ്പിനെ സഹായിക്കുകയാണ് ചെയ്തത്.

വീക്ഷണങ്ങളുടെ ക്രമമുള്ള യുക്തിപരമായ കൈമാറ്റത്തിൽ ഈ ആളുകൾക്ക് താൽപ്പര്യമുണ്ടോ? ഈ ഫേസ്‍ബുക്ക് ഗ്രൂപ്പിലെ സംവാദം അനുസരിച്ച് പോകുന്നവർ അവരുടെ ട്വിറ്റർ സന്ദേശ ടാബിലെ spamming ൽ കൂടുതൽ താൽപ്പര്യമുള്ളവരായിരിക്കും.

— സ്രോതസ്സ് thewire.in | Saahil Murli Menghani | 27/May/2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക