വാര്‍ത്തകള്‍

തീവണ്ടി പാളം തെറ്റി, ആല്‍ബര്‍ട്ടയില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു

ക്രൂഡോയിലും ദ്രവ രൂപത്തിലുള്ള പെട്രോളിയം വാതകവും കയറ്റിക്കൊണ്ടു പോയ തീവണ്ടി ക്യാനഡയിലെ ആല്‍ബര്‍ട്ടയില്‍ വെച്ച് മറിഞ്ഞ് വലിയ തീപിടുത്തമുണ്ടായി. 100 പേരെ മാറ്റി താമസിപ്പിച്ചു. 13 ബോഗികളാണ് പാളം തെറ്റിയത്. ഒരണ്ണം പൊട്ടിത്തെറിച്ചു. രണ്ടെണ്ണത്തിന് തീപിടിക്കുകയും ചെയ്തു. അപകടകരമായ വസ്തുക്കള്‍ കയറ്റിക്കൊണ്ട് പോകുമ്പോള്‍ കഴിഞ്ഞ മാസത്തിന് ശേഷം ഇത് മൂന്നാം തവണയാണ് Canadian National Railways അപകടത്തില്‍ പെടുന്നത്. “റയില്‍ വഴി ക്രൂഡോയില്‍ കടത്തിക്കൊണ്ട് പോകുന്നത് വര്‍ദ്ധിച്ചതിന് ശേഷം സുരക്ഷാ നിലവാരം ഉയര്‍ത്താത്തതിനാല്‍ ഇത്തരം അപകടങ്ങള്‍ ഒരു സാധാരണ സംഭവമായിരിക്കുകയാണ്,” എന്ന് Greenpeace Canada യുടെ വക്താവ് പറഞ്ഞു.
[വൃത്തികെട്ട എണ്ണയുടെ ഉപയോഗം കഴിയുന്നത്ര കുറക്കുക]

ഇറാഖില്‍ 12 ലേറെ ബോംബു പൊട്ടി 66 പേര്‍ മരിച്ചു

12 ലേറെ ബോംബു പൊട്ടി ഇറാഖില്‍ 66 ല്‍ അധികം പേര്‍ മരിച്ചു. ഇറാഖ് പ്രധാനമന്ത്രി Nouri al-Maliki യുടെ വാഷിങ്ടണ്‍ സന്ദര്‍ശനത്തിന് മുന്നോടിയായാണ് ഈ അക്രമ പരമ്പര നടന്നത്. ഡ്രോണുകളും, F-16 ഉം മറ്റ് ആയുധങ്ങളും വേഗത്തില്‍ കൈമാറണമെന്ന് Maliki അമേരിക്കയോട് ആവശ്യപ്പെട്ടു.
[ഭിന്നിപ്പിക്കുക ഭരിക്കുക.]

വടക്കേ ഡക്കോട്ട 300 എണ്ണ ചോര്‍ച്ച മറച്ച് വെച്ചു

കഴിഞ്ഞ രണ്ട് വര്‍ഷം നടന്ന ധാരാളം എണ്ണ ചോര്‍ച്ച വടക്കേ ഡക്കോട്ട(North Dakota) മറച്ച് വെച്ചതായി റിപ്പോര്‍ട്ട്. ജനുവരി 2012 മുതല്‍ 300 എണ്ണ ചോര്‍ച്ചയുണ്ടുണ്ടെന്നാണ് Associated Press പറയുന്നത്. പക്ഷേ ഇതൊന്നും പൊതു ശ്രദ്ധയില്‍ പെടുത്തിയില്ല. 20,000 ബാരല്‍ ക്രൂഡോയില്‍ ചോര്‍ന്ന, Tesoro എണ്ണചോര്‍ച്ചയെക്കുറിച്ച് പ്രസിദ്ധപ്പെടുത്താന്‍ 11 ദിവസമെടുത്തു. അമേരിക്കയിലെ രണ്ടാമത്തെ വലിയ എ​ണ്ണ ഉത്പാദകരാണ് 28000 കിലോമീറ്റര്‍ നീളത്തില്‍ പൈപ്പ് ലൈനുള്ള വടക്കേ ഡക്കോട്ട.

ഒരു അഭിപ്രായം ഇടൂ