ഒഴുവാക്കേണ്ട (അല്ലെങ്കില്‍ ശ്രദ്ധയോടുപോയോഗിക്കേണ്ട) വാക്കുകള്‍

ചില വാക്കുകകളും ഉപവാക്യങ്ങളും(phrases) ഒഴുവാക്കുകയോ അവയുടെ ചില പ്രത്യേക പ്രയോഗം ഒഴുവാക്കുകയോ ചെയ്യണമെന്ന് ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു. ചിലവ ദ്വയാര്‍ത്ഥമുള്ളവയോ തെറ്റിധരിപ്പിക്കുന്നതോ ആണ്. ചിലവ നിങ്ങള്‍ അംഗീകരിക്കില്ല എന്ന് ഞങ്ങള്‍ക്ക് തോന്നുന്ന വീക്ഷണകോണം മുന്നോട്ട് വെക്കുന്നതോ ആണ്.

കാണുക സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വിഭാഗങ്ങള്‍.

“ബദല്‍ (Alternative)”

സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ ഒരു “ബദലായി” ഞങ്ങള്‍ കരുതുന്നില്ല. കാരണം അങ്ങനെ പറഞ്ഞാല്‍ അത് പ്രതിനിധാനം ചെയ്യുന്ന ലക്ഷ്യം, കുത്തക സോഫ്റ്റ്‌വെയറുകള്‍ക്കൊപ്പം സ്വതന്ത്ര സോഫ്റ്റ്‌വെയറും നിലനില്‍ക്കുന്നു എന്നായിവരും. അതായത് കുത്തക സോഫ്റ്റ്‌വെയറുകള്‍കൊണ്ട് കുഴമില്ല എന്ന് വരുത്തിത്തീര്‍ക്കുന്നു.

സോഫ്റ്റ്‌വെയറുകള്‍ വിതരണം ചെയ്യാനുള്ള ധാര്‍മ്മികമായ ഏക വഴി സ്വതന്ത്ര സോഫ്റ്റ്‌വെയറായി വിതരണം ചെയ്യുക എന്നത് മാത്രമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതുകൊണ്ട് ഞങ്ങള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ ഒരു ബദലിന് അതീതമായി കാണുന്നു. ലോകത്തെ മുഴുവന്‍ സോഫ്റ്റ്‌വെയറുകളും സ്വതന്ത്രമാകണം എന്നതാണ് ഞങ്ങളുടെ ആഗ്രഹം. അങ്ങനെ എല്ലാ ഉപയോക്താക്കളും സ്വതന്ത്രരാകും.

“BSD-style”

“BSD-style license” എന്ന പ്രയോഗം സംശയമുണ്ടാക്കും, കാരണം അത് പല പ്രധാന വ്യത്യാസമുള്ള ലൈസന്‍സുകളെ ഒത്തു ചേര്‍ക്കുന്നു. ഉദാഹരണത്തിന് advertising clause ഉള്ള യഥാര്‍ത്ഥ BSD ലൈസന്‍സ് GNU General Public License മായി ഒത്തു ചേരില്ല. എന്നാല്‍ പരിഷ്കരിച്ച BSD ലൈസന്‍സ് GPL മായി ഒത്തുപോകും.

തെറ്റിധാരണ ഒഴുവാക്കാന്‍ ലൈസന്‍സുകളെ അവ്യക്തമായ “BSD-style.” എന്നതിന് പകരം അവയുടെ പ്രത്യേക പേരെടുത്ത് പ്രയോഗിക്കുക.

“അടഞ്ഞ”

സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയറുകളെ “അടഞ്ഞത്” എന്ന് വിളിക്കുമ്പോള്‍, “തുറന്ന സോഫ്റ്റ്‌വെയര്‍” എന്ന വാക്ക് തീര്‍ച്ചയായും ഉണ്ടാകും. സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തില്‍ ഞങ്ങള്‍ക്ക് തുറന്ന സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനവുമായി ബന്ധപ്പെടുത്തി തെറ്റിധാരണയുണ്ടാക്കാനാഗ്രഹമില്ല. ആളുകളെ തെറ്റിധാരണയുണ്ടാക്കുന്ന കാര്യങ്ങള്‍ പറയാതിരിക്കാന്‍ ഞങ്ങള്‍ ബോധപൂര്‍വ്വം ശ്രദ്ധിക്കാറുണ്ട്. ഉദാഹരണത്തിന്, സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയറുകളെ “അടഞ്ഞത്” എന്ന് ഞങ്ങള്‍ വിശേഷിപ്പിക്കാറില്ല. ഞങ്ങള്‍ “സ്വതന്ത്രമല്ലാത്തത്” എന്നോ “കുത്തക” എന്നോ വിളിക്കുന്നു.

“മേഘക്കമ്പ്യൂട്ടിങ് – Cloud Computing”

വ്യക്തമായ അര്‍ത്ഥമില്ലാത്ത വാണിഭ ബസ്‌വാക്കാണ് മേഘക്കമ്പ്യൂട്ടിങ് അഥവാ Cloud Computing. ഫയലുകള്‍ അയക്കുന്നതിനുപരി ഇന്റര്‍നെറ്റിനെ ഉപയോഗിക്കുന്നു എന്ന പൊതു സ്വഭാവം ഒഴിച്ച് വ്യത്യസ്ഥമായ ഒരു കൂട്ടം കാര്യങ്ങളെപ്പറ്റി പറയാനാണ് ഈ വാക്ക് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഈ വാക്ക് ആശയക്കുഴപ്പത്തിന്റെ കൂട്ടമാണ്. അത് അടിസ്ഥാനത്തിലാണ് നിങ്ങള്‍ ചിന്തിക്കുന്നതെങ്കില്‍ നിങ്ങള്‍ അവ്യക്തമായാണ് ചിന്തിക്കുന്നത്.

ആരെങ്കിലും ഈ വാക്കുപയോഗിച്ച് നടത്തിയ ഒരു പ്രസ്ഥാവനയെക്കുറിച്ച് ചിന്തിക്കുകയോ പ്രതികരിക്കുകയോ ചെയ്യുമ്പോള്‍ ആദ്യം വേണ്ടത് ആശയം വ്യക്തമാക്കുകയാണ്. ആ പ്രസ്ഥാവനയില്‍ പറയുന്ന പ്രവര്‍ത്തി എന്താണ്? അതിന് വ്യക്തമായ നല്ല വാക്ക് എന്താണ്? ചര്‍ച്ച ഉപയോഗപ്രദമായി ഒരു തീര്‍പ്പിലെത്തിക്കണം.

Larry Ellison എന്ന സ്വകാര്യ സോഫ്റ്റ്‌വെയര്‍ എഴുത്തുകാരനും (proprietary software developer) “മേഘക്കമ്പ്യൂട്ടിങ്ങ്.” എന്നതിന്റെ ഭാവശൂന്യതയെക്കുറിച്ച് എഴുതിയിട്ടുണ്ട്. ആ വാക്ക് ഉപേക്ഷിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. കാരണം ആ സ്വകാര്യ സോഫ്റ്റ്‌വെയര്‍ എഴുത്തുകാരനും ഞങ്ങള്‍ പറഞ്ഞ അതേ കാരണങ്ങളാല്‍ പ്രചോദനം നേടാനായില്ല.

“മേഘക്കമ്പ്യൂട്ടിങ്ങി” ന്റെ പല അര്‍ത്ഥങ്ങളിലൊന്ന് നിങ്ങളുടെ ഡാറ്റ ഓണ്‍ലൈന്‍ സേവനങ്ങളില്‍ സൂക്ഷിക്കുക എന്നതാണ്. അത് നിങ്ങളെ മറ്റുള്ളവരുടെ മേല്‍നോട്ടത്തിന് ഇരയാക്കും.

സോഫ്റ്റ്‌വെയറിനെ ഒരു സേവനമായി കാണുന്നു എന്നതാണ് വേറൊരര്‍ത്ഥം. ഇത് കമ്പ്യൂട്ടിങ്ങില്‍ നിങ്ങളുടെ നിയന്ത്രണം ഇല്ലാതാക്കുന്നു.

ഒരു വിദൂര സെര്‍വ്വര്‍ കമ്പ്യൂട്ടര്‍ വാടകക്ക് എടുക്കുക എന്നതും ഒരര്‍ത്ഥമാണ്. അത് ചില സന്ദര്‍ഭങ്ങളില്‍ കുഴപ്പമില്ലാത്തതാണ്.

“മേഘക്കമ്പ്യൂട്ടിങ്ങിന്റെ” NIST നിര്‍വ്വചനത്തിലെ മൂന്ന് ഭാഗങ്ങള്‍ വിവിധ ധാര്‍മ്മിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു: സോഫ്റ്റ്‌വെയര്‍ ഒരു സേവനം, Platform ഒരു സേവനം, Infrastructure ഒരു സേവനം. എന്നാല്‍ ആ നിര്‍വ്വചനം ഈ വാക്കിന്റെ പൊതു ഉപയോഗവുമായി ഒത്തുചേരുന്നില്ല. കാരണം അതില്‍ ഡാറ്റയെ ഓണ്‍ലൈന്‍ സേവനങ്ങളില്‍ സൂക്ഷിക്കുന്നതിനെക്കുറിച്ച് പറയുന്നില്ല.

തെറ്റിധാരണ ഒഴുവാക്കാന്‍ ആ വാക്ക് ഉപയോഗിക്കാതിരിക്കുകയായിരിക്കും അഭികാമ്യം.

“വാണിജ്യപരം”

“സ്വാതന്ത്ര്യമില്ലാത്തത്” എന്നതിന് വാണിജ്യപരം എന്നവാക്ക് ഉപയോഗിക്കാതിരിക്കുക. ആ വാക്ക് രണ്ട് വ്യത്യസ്ഥ കാര്യങ്ങളെ തെറ്റിധരിപ്പിക്കുയായിരിക്കും ചെയ്യുന്നത്.

വ്യവസായം എന്ന രീതിയില്‍ ഒരു പ്രോഗ്രാമിനെ വികസിപ്പിച്ചെടുത്താല്‍ അത് വാണിജ്യപരമാണ്. അതിന്റെ വിതരണം അനുസരിച്ച് ഒരു വാണിജ്യ പ്രോഗ്രാം സ്വതന്ത്രമോ അസ്വതന്ത്രമോ ആകാം. ഒരു വ്യക്തിയോ ഒരു വിദ്യാലയമോ വികസിപ്പിച്ച പ്രോഗ്രാം അതിന്റെ വിതരണം അനുസരിച്ച് സ്വതന്ത്രമോ അസ്വതന്ത്രമോ ആകാം. രണ്ട് ചോദ്യങ്ങള്‍ —എന്ത് തരത്തിലുള്ള entity ആണ് അത് വികസിപ്പിച്ചത്, ഉപയോക്താക്കള്‍ക്ക് എന്ത് സ്വാതന്ത്യമാണ് ഉള്ളത് എന്നീ ചോദ്യങ്ങള് പരസ്പര ബന്ധമില്ലാത്തതാണ്.

സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ആദ്യ ദശകത്തില്‍ സ്വതന്ത്ര സോഫ്റ്റ്‍വെയറുകള്‍ ഏകദേശം പൂര്‍ണ്ണമായി വാണിജ്യപരമല്ലായിരുന്നു. ഗ്നൂ-ലിനക്സ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ ഘടകങ്ങള്‍ വ്യക്തികളോ സന്നദ്ധ സംഘടനകളായ FSF, സര്‍വ്വകലാശാലകളോ ആണ് വികസിപ്പിച്ചിരുന്നത്. പിന്നീട് 1990 കളില്‍ സ്വതന്ത്ര വാണിജ്യ സോഫ്റ്റ്‌വെയറുകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി.

സ്വതന്ത്ര വാണിജ്യ സോഫ്റ്റ്‌വെയര്‍ ഞങ്ങളുടെ സമൂഹത്തിന് ഒരു മുതല്‍കൂട്ടാണ്. “വാണിജ്യം” എന്നാല്‍ “സ്വതന്ത്ര്യമില്ലാത്തത് ” എന്ന് കരുതുന്നവര്‍ “സ്വതന്ത്ര വാണിജ്യം” എന്നത് പരസ്പരവിരുദ്ധമായ കാര്യമായി കരുതി അതിനെ അവഗണിക്കുന്നു. അതുകൊണ്ട് “വാണിജ്യം” എന്ന വാക്ക് ആ രീതിയില്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

“പ്രതിഫലം – Compensation”

പകര്‍പ്പവകാശം അടിസ്ഥാനപ്പെടുത്തി “എഴുത്തുകാര്‍ക്കുള്ള വേതന”ത്തേക്കുറിച്ച് പറയുമ്പോള്‍ ചില മുന്‍വിധികള്‍ നമുക്കുണ്ടാവും. (1) പകര്‍പ്പവകാശം എഴുത്തുകാര്‍ക്ക് വേണ്ടിയുള്ളതാണ്. (2) നാം എന്തെങ്കിലും വായിക്കുമ്പോള്‍ എഴുത്ത്കാരോട് കടം വാങ്ങുകയാണ്, അതവര്‍ക്ക് തിരികെക്കൊടുക്കണം. ആദ്യത്തെ മുന്‍വിധി തെറ്റാണ്, രണ്ടാമത്തേത് outrageous ആണ്.

“അവകാശമുള്ളയാളിന് പ്രതിഫലം” എന്നത് കൂടുതല്‍ swindle ഉണ്ടാക്കുന്നു. എഴുത്തുകാരന് നിങ്ങള്‍ പണം നല്‍കുന്നു എന്ന് വിചാരിക്കണം എന്നാണ് പ്രസിദ്ധീകരണ കമ്പനികള്‍ ആഗ്രഹിക്കുന്നത്. ചിലപ്പോളൊക്കെ കമ്പനി അവര്‍ പണം കൊടുക്കും. എന്നാല്‍ മിക്കപ്പോഴും അനീതി നിറഞ്ഞ നിയമം നമ്മളില്‍ അടിച്ചേല്‍പ്പിച്ച് അവര്‍ ആ പണം ഒരു സബ്സിഡി പോലെ കൈയ്യടക്കുകയാണ്.

“ഉപഭോഗം”

“ഉപഭോഗം” എന്നത് നാം ആഹാരത്തെ എന്ത് ചെയ്യുന്നു എന്നത് പോലെയാണ്. നാം അത് ingest ചെയ്യുന്നു, അത് മുഴുവനും ഉപയോഗിച്ച് തീര്]ക്കുന്നു. ഉപയോഗിച്ച് തീര്‍ക്കുന്നതിനെക്കുന്ന മറ്റ് കാര്യങ്ങളേക്കുറിച്ച് പറയാനും നാം ഈ വാക്ക് ഉപയോഗിക്കുന്നു. എന്നാല്‍ ഡിജിറ്റല്‍ വിവരങ്ങള്‍, സംഗീതം, സോഫ്റ്റ്‌വെയര്‍, തുടങ്ങിയവക്കും ഇതേ വാക്ക് തെറ്റായി ഉപയോഗിക്കുന്നു. നാം ഇവയെ ഉപഭോഗം ചെയ്യുകയല്ല ചെയ്യുന്നത്. താഴെയുള്ള ഭാഗം കാണുക.

“ഉപഭോക്താവ്”

computing ന്റെ ഉപയോക്താക്കളെ ഉദ്ദേശിച്ച് “ഉപഭോക്താവ്” എന്ന് വിളിക്കുമ്പോള്‍ നാം തള്ളിക്കളയേണ്ട assumptions നിറക്കുകയാണ് ചെയ്യുന്നത്. ഡിജിറ്റല്‍ സംഗീതം പാടുമ്പോഴോ, പ്രോഗ്രാം ഓടുമ്പോഴോ നാം അത് ചെയ്യുകയല്ല ചെയ്യുന്നത്.

“ഉത്പാദകന്‍”, “ഉപഭോക്താവ്” എന്നീ വാക്കുകള്‍ സാമ്പത്തിക ശാസ്ത്രത്തില്‍ നിന്ന് വന്നതാണ്. അതോടൊപ്പം ഇടുങ്ങിയതും വഴിതെറ്റിക്കുന്നതുമായ അനുമാനങ്ങളും കൂടെവന്നു. നിങ്ങളുടെ ചിന്താഗതികളെ തെറ്റിദ്ധരിപ്പിച്ച് നിങ്ങളെ മേയിക്കുന്നു.

ഇത് കൂടാതെ സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കളെ “ഉപഭോക്താക്കള്‍ ” എന്ന് വിളിക്കുമ്പോള്‍ അവര്‍ക്ക് ചെറിയ സ്ഥാനം മാത്രമാണ് സങ്കല്‍പിക്കുക: മറ്റുള്ളവര്‍ ലഭ്യമാക്കിയ പുല്ല്, ആട് ഒന്നും ചെയ്യാതെ തിന്നുന്ന മാതിരി.

ഈ രീതിയിലുള്ള ചിന്ത CBDTPA
(“Consumer Broadband and Digital Television Promotion Act”) പോലുള്ള വികൃതാനുകരണത്തിലേക്ക് നയിക്കും. അതില്‍ എല്ലാ ഡിജിറ്റല്‍ ഉപകരണങ്ങളിലും കോപ്പി ചെയ്യുന്ന സേവനം തടയുകയാണ് ആ നിയമം മുന്നോട്ടുവെക്കുന്ന ആശയം. എല്ലാ ഉപയോക്താക്കളും “ഉപഭോഗം” ചെയ്യുകയാണെങ്കില്‍ പിന്നെന്തിന് സംശയിക്കണം?

ഉപയോക്താവിനെ ഉപഭോക്താവായി കാണുന്ന ആഴമില്ലാത്ത സാമ്പത്തിക ആശയം, പ്രസിദ്ധപ്പെടുത്തിയ കൃതികളെ വെറും “ഉള്ളടക്കം” ആയിക്കാണുന്ന ചിന്താഗതിയുമായി ഒത്തുപോകുന്നു.

കൃതികളുടെ passive ഉപയോഗം നടത്തുന്ന ആള്‍ക്കാരെ “വ്യക്തികള്‍”, “പൌരന്‍മാര്‍” എന്ന പേരില്‍ വിളിക്കണമെന്ന് ഞങ്ങള്‍ അഭിപ്രായപ്പെടുന്നു.

“ഉള്ളടക്കം(content)”

ഇംഗ്ലീഷില്‍ ഉള്ളടക്കം എന്നതിനും സംതൃപ്‌തി എന്നതിനും ഉപയോഗിക്കുന്നവാക്കാണ് content. എന്നാല്‍ അതേ വാക്ക് തന്നെ കര്‍ത്തൃത്വം അവകാശപ്പെടാവുന്ന എഴുത്തിനെ സൂചിപ്പിക്കാനുപയോഗിക്കുമ്പോള്‍ കിട്ടുന്ന ഒരു മനോഭാവം ഒഴുവാക്കേണ്ടതാണ്. ഒരു പെട്ടിയില്‍ പണം നിറക്കാനുള്ള ഉത്പന്നമാണ് ഈ കൃതികള്‍ എന്നതാണ് ഈ മനോഭാവം. ഫലത്തില്‍ അത് ആ കൃതികളെ താഴ്ത്തിക്കെട്ടുകയാണ്.

എഴുത്ത്കാരുടെ(“സൃഷ്ടാവ്,” എന്നാണവരെ പ്രസാധകര്‍ വിളിക്കുക) പേരില്‍ പകര്‍പ്പവകാശ ശക്തി കൂട്ടാന്‍ പ്രസാധകരാണ് ഈ വാക്ക് കൂടുതലും ഉപയോഗിക്കുന്നത്. “content” എന്ന വാക്ക് ഈ കൃതികളോടും അതിന്റെ എഴുത്ത്കാരോടുമുള്ള അവരുടെ ശരിക്കുള്ള മനോഭാവം വ്യക്തമാക്കുന്നു. (കാണുക, Steve Case ക്കുള്ള Courtney Love ന്റെ തുറന്ന കത്ത്. അതില്‍ “content provider” എന്ന വാക്ക് തിരയൂ. “ബൌദ്ധിക സ്വത്തവകാശം” എന്ന വാക്കും പക്ഷപാതപൂര്‍ണ്ണമായതും തെറ്റിധാരണയുണ്ടാക്കുന്നാണെന്ന് Ms. Love ന് അറിവില്ല എന്നത് ദുഖകരം.)

മറ്റുള്ളവര്‍ “content provider” എന്ന വാക്ക് ഉപയോഗിക്കുന്നടത്തോളം കാലം രാഷ്ട്രീയ വിമതര്‍ക്ക് “malcontent providers” എന്ന വാക്ക് പകരം ഉപയോഗിക്കാം.

“content management” എന്നതും ഭാവശൂന്യതയുള്ള വാക്കാണ്. “Content” എന്നാല്‍ ഏതോ രീതിയിലുള്ള വിവരങ്ങളാണ്, “management” ഈ സാഹചര്യത്തില്‍ വിവരങ്ങളെ എന്തെക്കയോ ചെയ്യുന്നതാണ്. അതുകൊണ്ട് “content management system” എന്നാല്‍ വിവരങ്ങളെ എന്തെക്കയോ ചെയ്യുന്ന സിസ്റ്റമാണ്. സത്യത്തില്‍ എല്ലാ പ്രോഗ്രാമുകളേയും ഈ വ്യാഖ്യാനതത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. വെബ് സൈറ്റിലെ താളുകള്‍ പുതുക്കുന്ന സിസ്റ്റത്തെ ഉദ്ദേശിച്ചാണ് മിക്കപ്പോഴും ഈ വാക്ക് പ്രയോഗിക്കുന്നത്. അതിന് വേണ്ടി “web site revision system” (WRS) എന്ന വാക്ക് ഉപയോഗിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

സൃഷ്ടാവ്

എഴുത്തുകാരെ ഉദ്ദേശിച്ച് സൃഷ്ടാവ് എന്ന വാക്ക് ഉപയോഗിക്കുമ്പോള്‍ നേരിട്ടല്ലാതെ അവരെ ദൈവത്ത പോലെയാണെന്ന് വരുത്തിത്തീര്‍ക്കുകയാണ്. സാധാരണ ജനത്തെ അപേക്ഷിച്ച് എഴുത്തുകാര്‍ ഉയര്‍ന്നവരാണെന്ന് വരുത്താന്‍ പ്രസാധകര്‍ ഉപയോഗിക്കുന്ന വാക്കാണിത്. എഴുത്തുകാരുടെ പേരില്‍ പകര്‍പ്പവകാശ ശക്തി വര്‍ദ്ധിപ്പിക്കാന്‍ പ്രസാധകരെ ഇത് സഹായിക്കുന്നു. ഇതിന് പകരം ലേഖകന്‍, എഴുത്തുകാര്‍ എന്ന വാക്കുകളുപയോഗിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. മിക്കപ്പോഴും പകര്‍പ്പവകാശ ഉടമയെ ഉദ്ദേശിച്ചാണ് ആ വാക്ക് ഉപയോഗിക്കുന്നതെങ്കിലും മിക്കപ്പോഴും പകര്‍പ്പവകാശ ഉടമ എഴുത്തുകാരനാവണമെന്നുല്ല. ആ രണ്ട് വാക്കും തുല്യമല്ല.

“ഡിജിറ്റല്‍ ഉത്പന്നങ്ങള്‍”

കോപ്പി ചെയ്യാന്‍ പറ്റാത്ത കൃത്യമായ അളവില്‍ ഉത്പാദിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുന്ന ഭൌതികമായ ചരക്കുകള്‍ എന്ന പോലെയാണ് “ഡിജിറ്റല്‍ ചരക്കുകള്‍” എന്ന വാക്ക് സാധാരണ ഉപയോഗിക്കുന്നത്. സോഫ്റ്റ്‌വെയറും മറ്റ് ഡിജിറ്റല്‍ രചനകളും ഭൌതികമായ ചരക്കുകളാന്ന രീതിയില്‍ നോക്കിക്കാണാന്‍ ഈ ഭാവാര്‍ത്ഥം ആളുകളെ പ്രോത്സാഹിപ്പിക്കുന്നു. പ്രശ്നത്തെ സാമ്പത്തികമായ ചട്ടക്കൂലേക്ക് ഈ വാക്ക് എത്തിക്കുന്നു. ഇതിന്റെ ആഴമില്ലാത്ത പരിമിതമായ മൂല്യങ്ങളും സ്വാതന്ത്ര്യവും സമൂഹവും ഒന്നും പ്രസക്തമല്ലാതെയാക്കുന്നു.

“ഡിജിറ്റല്‍ പൂട്ട്”

Digital Restrictions Management നെ എതിര്‍ക്കുന്ന ചിലര്‍ ഉപയോഗിക്കുന്ന വാക്കാണ് ഡിജിറ്റല്‍ പൂട്ട്. ആ പ്രവൃത്തിയുടെ കുഴപ്പമെന്തെന്ന് ആ വാക്ക് വ്യക്തമാക്കുന്നില്ല എന്നതാണ് ഇതിന്റെ കുഴപ്പം.

പൂട്ടുകള്‍ സാധാരണ അനീതിയല്ല. നിങ്ങള്‍ക്ക് ചിലപ്പോള്‍ ധാരാളം പൂട്ടുകളും അവയുടെ താക്കോലുകളും കാണും. അവ ചിലപ്പോള്‍ സൌകര്യപ്രദമോ ചിലപ്പോള്‍ പ്രശ്നമോ ആവാം. എന്നാലും അവ നിങ്ങളെ അടിച്ചമര്‍ത്തത്തില്ല. കാരണം നിങ്ങള്‍ക്ക് അത് തുറക്കുകയും അടക്കുകയുമാവാം.

നിങ്ങള്‍ക്ക് താക്കോല്‍ തരാതെ നിങ്ങളെ മറ്റാരോ ചങ്ങലക്കിടുന്നതാണ് DRM — വേറൊരു രീതിയില്‍ പറഞ്ഞാല്‍ കൈവിലങ്ങ്. അതുകൊണ്ട്, അതിനെ “ഡിജിറ്റല്‍ കൈവിലങ്ങ്” എന്ന് വിളിക്കൂ. അത് “ഡിജിറ്റല്‍ പൂട്ടല്ല”.

ധാരാളം പ്രതിഷേധ സംഘങ്ങള്‍ വിവേകശൂന്യമായി “ഡിജിറ്റല്‍ പൂട്ട്”; എന്ന വാക്ക് ഉപയോഗിച്ച് പ്രതിഷേധം നടത്തി കാര്യങ്ങളേ നേരായ വഴിയിലെത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. ആ വാക്കുപയോഗിക്കുന്ന അവരെ പിന്‍താങ്ങാന്‍ ഞങ്ങള്‍ക്കാവില്ല എന്ന് തറപ്പിച്ച് പറയുന്നു. സാരാംശം അംഗീകരിക്കാനാവുമെങ്കില്‍ ഞങ്ങള്‍ക്ക് “ഡിജിറ്റല്‍ പൂട്ടി”നെതിരെയുള്ള സമരത്തെ ഞങ്ങള്‍ക്കനുകൂലിക്കാനാവും. എന്നിരുന്നാലും ഞങ്ങള്‍ ആ വാക്കിന് പകരം “ഡിജിറ്റല്‍ കൈച്ചങ്ങല” എന്ന് വ്യക്തമായി മാറ്റും. and say why.

“ഡിജിറ്റല്‍ അവകാശ മാനേജ്മെന്റ്”

കമ്പ്യൂട്ടര്‍ ഉപയോക്താക്കളെ നിയന്ത്രിക്കാന്‍ വേണ്ടിയുള്ള സാങ്കേതിക പദ്ധതികളാണ് “ഡിജിറ്റല്‍ അവകാശ മാനേജ്മെന്റ്”. “അവകാശം” എന്ന വാക്കിന്റെ ഉപയോഗം ഒരു പ്രചാരവേലയാണ്. പ്രശ്നത്തെ, നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന ചുരുക്കം ചിലരുടെ ദൃഷ്ടികോണിലൂടെ നിങ്ങള്‍ കാണുന്നു എന്നത് നിങ്ങളില്‍ നിന്ന് മറച്ച് വെക്കാനും, നിയന്ത്രണങ്ങള്‍ ഏറ്റുവാങ്ങുന്ന പൊതുജനത്തെ അവഗണിക്കാനും വേണ്ടിയാണ് ഈ പ്രചാരവേലാ വാക്ക് ഉപയോഗിക്കുന്നത്.

നല്ല ബദല്‍ “ഡിജിറ്റല്‍ നിയന്ത്രണ മാനേജ്മന്റ്,” എന്നോ “ഡിജിറ്റല്‍ കൈവിലങ്ങ്” എന്നതാണ്.

“ജൈവ വ്യവസ്ഥ”

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹത്തേയോ, മറ്റേത് മനുഷ്യ സമൂഹത്തേയോ സൂചിപ്പിക്കാന്‍ ഈ വാക്കുപയോഗിക്കുന്നത് അഭികാമ്യമല്ല. കാരണം ആ വാക്കില്‍ ധാര്‍മ്മിക വിധിന്യായ(ethical judgment) ന്റെ അഭാവമുണ്ട്.

“ജൈവവ്യവസ്ഥ” എന്ന വാക്ക് നേരിട്ടല്ലാതെ നീതിക്ക് വിധേയമല്ലാത്ത നിരീക്ഷണത്തെക്കുറിച്ച് ഒരു മനഃസ്ഥിതി സൂചിപ്പിക്കുന്നു: എന്ത് സംഭവിക്കും എന്ന് ചോദിക്കരുത്, സംഭവിക്കുന്നത് പഠിക്കുക, മനസിലാക്കുക അത്രമാത്രം. ജൈവവ്യവസ്ഥയില്‍ ചില ജീവികള്‍ മറ്റ് ജീവികളെ തിന്നുന്നു. ജീവശാസ്ത്രത്തില്‍ മൂങ്ങ എലിയെ തിന്നുന്നത് നീതിയാണോ, എലി വിത്ത് തിന്നുന്നത് നീതിയാണോ എന്ന് നാം ചോദിക്കില്ല. നാം അതെല്ലാം നിരീക്ഷിക്കുക മാത്രം ചെയ്യുന്നു.സ്പീഷീസുകളില്‍ ജീവികളുടെ എണ്ണം കൂടുകയോ കുറയുകയോ ചെയ്യും; അത് ശരിയോ തെറ്റോ അല്ല. വെറും ജൈവ പ്രതിഭാസങ്ങള്‍ മാത്രം, അത് സ്പീഷീസുകളുടെ ഉന്‍മൂലനമായാല്‍ പോലും.

എന്നാല്‍ തങ്ങളുടെ ഇടപെടലില്ലെങ്കില്‍ നഷ്ടപ്പെടും എന്ന അവസ്ഥയിലുള്ള വസ്തുതകളെ സംരക്ഷിക്കണമെന്ന ഉദ്ദേശത്തോടെ, സ്വന്തം ചുറ്റുപാടുകളിലുള്ള കാര്യങ്ങളെക്കുറിച്ച് ഒരു ധാര്‍മിക നിലപാട് എടുക്കുന്നവര്‍ അവയുടെ നിലനില്‍പ്പിനെ തീരുമാനിക്കും എന്നത് വിപരീതമായ ഒന്നാണ്. പൊതു സമൂഹം, ജനാധിപത്യം, മനുഷ്യാവകാശം, സമാധാനം, പൊതുജനാരോഗ്യം, സുസ്ഥിര കാലാവസ്ഥ, ശുദ്ധവായൂ, ജലം, വംശനാശം സംഭവിക്കുന്ന ജീവികള്‍, പരമ്പരാഗത കല… പിന്നെ കമ്പ്യൂട്ടര്‍ ഉപയോക്താക്കളും അവരുടെ സ്വാതന്ത്ര്യവും തുടങ്ങിയവയൊക്കെ ഇതില് പെടും.

“സൌജന്യമായി”

ഒരു പ്രോഗ്രാം സ്വതന്ത്രമാണെന്ന് പറയാന്‍ അത് “for free.”ആയി ലഭ്യമാണ് എന്ന് പറയരുത്. ആ വാക്ക് “പൂജ്യം വിലക്ക്” എന്നാണ് അര്‍ത്ഥം. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്നാല്‍ സ്വതന്ത്ര്യത്തേക്കുറിച്ചാണ് ഉദ്ദേശിക്കുന്നത്, വിലയേക്കുറിച്ചല്ല. (മലയാളത്തില്‍ ഇതിന് രണ്ടിനും വെവ്വേറെ വാക്കുകളുള്ളതുകൊണ്ട് സംശയം ഉണ്ടാകുന്നില്ല.)

സ്വതന്ത്ര സോഫ്റ്റ് വെയര്‍ കോപ്പി ചിലപ്പോള്‍ സൌജന്യമായി ലഭിക്കാം—ഉദാഹരണത്തിന് FTP വഴി ഡൌണ്‍ലോഡ് ചെയ്യാം. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കോപ്പി വിലക്ക് CD-ROMലും ലഭ്യമാകാം. അതേസമയം കുത്തക സോഫ്റ്റ്‌വെയര്‍ പ്രചരണത്തിനായി ചിലപ്പോള്‍ സൌജന്യമായി ലഭിക്കാം. ചില കുത്തക സോഫ്റ്റ്‌വെയറുകള്‍ ചില ഉപയോക്താക്കള്‍ക്ക് സൌജന്യമായും കിട്ടും.

തെറ്റിദ്ധാരണ ഒഴുവാക്കാന്‍ ഈ പ്രോഗ്രാം “സ്വതന്ത്ര സോഫ്റ്റ്‌വെയറായി” ലഭ്യമാണ്, എന്ന് വ്യക്തമായി പറയുക.

“സൌജന്യമായി ലഭിക്കുന്നത്”

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്നതിന് പകരം സൌജന്യമായി ലഭിക്കുന്നത് എന്ന് പറയരുത്. ഈ വാക്കുകള്‍ രണ്ടും വ്യത്യസ്ഥമാണ്. ആര്‍ക്കും എളുപ്പത്തില്‍ കോപ്പിചെയ്യാനാവുമെങ്കില്‍ സോഫ്റ്റ്‌വെയര്‍ സൌജന്യമാണെന്ന് പറയാം. കോപ്പി ചെയ്യാനുള്ള വ്യവസ്ഥയുണ്ടെങ്കിലും സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ നിര്‍വ്വചിക്കുന്നത് ഉപയോക്താക്കളുടെ സ്വാതന്ത്ര്യത്തെ അടിസ്ഥാനമാക്കിയാണ്. വ്യത്യസ്ഥ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണിവ.

“ഫ്രീവെയര്‍”

ദയവ് ചെയ്ത് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്നതിന് “freeware” എന്ന പദം ഉപയോഗിക്കരുത്. 1980 കളില്‍ സ്രോതസ്സ് കോഡില്ലാതെ executables ആയി പ്രസിദ്ധപ്പെടുത്തിയിരുന്ന പ്രോഗ്രാമുകളെ വിളിച്ചിരുന്ന പേരാണ് “freeware”. ഇക്കാലത്ത് അതിന് പ്രത്യേകിച്ചൊരു നിര്‍വ്വചനമില്ല.

ഇംഗ്ലീഷ് അല്ലാത്ത ഭാഷകളുപയോഗിക്കുമ്പോള്‍ “free software”, “freeware.” എന്ന വാക്കുകള്‍ അതുപോലെ കടമെടുക്കരുത്. അവയെ നിങ്ങളുടെ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുകയാണ് അഭികാമ്യം.

നിഗൂഢമായ വൈദേശികമായ മാര്‍ക്കെറ്റിങ് ആശയം തത്തമ്മ പറയുന്നതിനുപരി നിങ്ങളുടെ ഭാഷയിലെ ഒരു വാക്ക് ഉപയോഗിക്കുന്നത് വഴി നിങ്ങള്‍ സ്വാതന്ത്ര്യം തന്നെയാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാനാവും. സ്വാതന്ത്ര്യം എന്നത് ആദ്യം നിങ്ങളുടെ നാട്ടുകാര്‍ക്ക് വിചിത്രമായോ അസ്വസ്ഥതയുണ്ടാക്കുന്നതോ ആയി തോന്നും. എന്നാല്‍ എന്താണ് അതുകൊണ്ടുദ്ദേശിക്കുന്നതെന്ന് മനസിലാക്കുമ്പോള്‍ അവര്‍ക്ക് പ്രശ്നം എന്തെന്ന് വ്യക്തമാകും.

“സമ്മാന(Give away)സോഫ്റ്റ്‌വെയര്‍ ”

സ്വതന്ത്ര സോഫ്റ്റ്‌വെയറായി ഒരു പ്രോഗ്രാം വിതരണം ചെയ്യുന്നതിന്റെ തെറ്റിധരിപ്പിക്കുന്ന ഉപയോഗമാണ് “സമ്മാനം”. സൌജന്യം എന്നതിന്റെ കുഴപ്പങ്ങളെല്ലാം ഇതിനും ഉണ്ട്. അത് വിലയെക്കുറിച്ച് മാത്രമേ വ്യക്തമാക്കുന്നുള്ളു, സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുന്നില്ല. ഈ തെറ്റിധാരണമാറ്റാനായി സ്വതന്ത്ര സോഫ്റ്റ്‌വെയറായി വിതരണം ചെയ്യുന്നു എന്ന് പറയണം,

“ഹാക്കര്‍”

ബുദ്ധിപൂര്‍വ്വം വിനോദത്തോടെയുള്ള മിടുക്ക്‌ കാണിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന ആളുകളെ ഹാക്കര്‍ എന്ന് വിളിക്കാം—കമ്പ്യൂട്ടറുമായിത്തന്നെ ബന്ധമുണ്ടാകണമെന്നില്ല. പഴയ MIT(Massachusetts Institute of Technology) സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹത്തിലെ പ്രോഗ്രാമര്‍മാര് 60-70 കളില്‍ അവരെ സ്വയം പരിചയപ്പെടുത്തിയിരുന്നത് ഹാക്കര്‍മാരെന്നാണ്. 1980 കളോടെ സുരക്ഷാസംവിധാന ഭേദനം ചെയ്യുന്നവരെ വിളിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ഈ വാക്ക് തെറ്റായി ഉപയോഗിച്ചുതുടങ്ങി.

ഈ തെറ്റ് ദയവ് ചെയ്ത് ആവര്‍ത്തിക്കാതിരിക്കുക. സുരക്ഷ തകര്‍ക്കുന്നയാളുകളെ “crackers.” എന്ന് വിളിക്കാം.

“ബൌദ്ധിക സ്വത്തവകാശം”

പ്രസാധകരും വക്കീല്മാരും പകര്‍പ്പവകാശത്തെ “ബൌദ്ധിക സ്വത്തവകാശം” എന്ന് വിശേഷിപ്പിക്കാനാഗ്രഹിക്കുന്നു— അതേ വാക്ക് പേറ്റന്റ്, ട്രേഡ് മാര്‍ക്ക്, നിയമത്തിന്റെ മറ്റ് ചില അവ്യക്തമായ മേഖലകളേയും വിവരിക്കാനുപയോഗിക്കുന്നുണ്ട്. ഈ നിയമങ്ങള്‍ക്കൊന്നും പൊതുവായി ഒന്നിമില്ല, എന്നാല്‍ വ്യത്യാസം വളരെ അധികവുമാണ്. പൊതുവായ ഒരു വാക്ക് ഉപയോഗിക്കാന് പറ്റാത്തതാണിവ. “പകര്പ്പവകാശം,”“പേറ്റന്റ്,” “ട്രേഡ് മാര്‍ക്ക്,” തുടങ്ങിയവയെക്കുറിച്ച് നിയതമായി സംസാരിക്കുന്നതാവും ഉചിതം.

“ബൌദ്ധിക സ്വത്തവകാശം” എന്ന വാക്കില്‍ ഒളിച്ച് വെച്ച ഒരു ഊഹം ഉണ്ട്. നിങ്ങള്‍ ചിന്തിക്കുന്ന ഈ വിഭിന്നമായ പ്രശ്നങ്ങള്‍ ഭൌതികമായ വസ്തുക്കള്‍ക്ക് സമാനമാണെന്നും അവയെക്കുറിച്ചുള്ള നമ്മുടെ ധാരണ ഭൌതിക സ്വഭാവം പോലെയാണെന്നുള്ളതാണ് ആ ഊഹം.

ഭൌതിക വസ്തുക്കളും വിവരവും(information) തമ്മിലുള്ള വലിയ വ്യത്യാസം കാരണം കോപ്പിചെയ്യുന്നതിന്റെ കാര്യം വരുമ്പോള്‍ ഈ സാദൃശ്യം അവഗണിക്കും. അദ്ധ്വാനമില്ലാതെ വിവരങ്ങള്‍ കോപ്പി ചെയ്യുകയും പങ്കുവെക്കുകയുമാകാം. എന്നാല്‍ ഭൌതിക വസ്തുക്കള്‍ അങ്ങനെ ചെയ്യാനാവില്ല.

തെറ്റാധാരണകളും അനാവശ്യമായ മുന്‍വിധികളും ഒഴുവാക്കാന്‍ വേണ്ടി “ബൌദ്ധിക സ്വത്തവകാശം” എന്നതിനെക്കുറിച്ച് സംസാരിക്കുകയോ ചിന്തിക്കുകയോ ചെയ്യില്ല എന്ന ഒരു ശക്തമായ
നയം
സ്വീകരിക്കുകയാണ് അഭികാമ്യം.

ഈ ശക്തികളെ “അവകാശങ്ങള്‍” എന്ന് വിളിക്കുന്ന കാപട്യം World Intellectual Property Organization നെ സംഭ്രമിപ്പിക്കും.

“LAMP സിസ്റ്റം”

“LAMP” എന്നാല്‍ “Linux, Apache, MySQL,PHP”—വെബ് സെര്‍വ്വറുകള്‍ക്ക് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകളുടെ ഒരു സാധാരണ കൂട്ടം. അതില്‍ “Linux” എന്നത് സത്യത്തില്‍ GNU/Linux സിസ്റ്റമാണ്. അതുകൊണ്ട് “LAMP” എന്ന് പറയുന്നതിന് പകരം “GLAMP” എന്ന് പറയുക. “GNU, Linux, Apache, MySQL, PHP.”

“ലിനക്സ് സിസ്റ്റം”

1991 ല്‍ ലിനസ് ട്രോഡ് വാള്‍ഡ്സ് എഴുതാന്‍ തുടങ്ങിയ കേണല്‍ പ്രോഗ്രാമിന്റെ പേരാണ് ലിനക്സ്(Linux). ലിനക്സിനെ ഉപയോഗിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റം അടിസ്ഥാനപരമായി ഗ്നൂവില്‍ ലിനക്സ് കൂട്ടിച്ചേര്‍ത്തവയാണ്. അത്തരത്തിലുള്ള മൊത്തം സിസ്റ്റത്തെ “ലിനക്സ്” എന്ന് വിളിക്കുന്നത് അനീതിയും തെറ്റിധാരണയുണ്ടാക്കുന്നതുമാണ്. ഗ്നൂ പ്രോജക്റ്റിനും കുറച്ച് അംഗീകാരം കിട്ടാനും മൊത്തം സിസ്റ്റത്തില്‍ നിന്ന് കേണലിനെ വ്യക്തമാക്കാനും വേണ്ടി പൂര്‍ണ്ണമായ സിസ്റ്റത്തെ ദയവുചെയ്ത് ഗ്നൂ/ലിനക്സ് എന്ന് വിളിക്കൂ.

“കമ്പോളം”

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കളെ, മൊത്തം സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കളെ പൊതുവായും “കമ്പോളം” എന്ന് വിളിക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്നതാണ്.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹത്തില്‍ കമ്പോളത്തിന് സാദ്ധ്യതയില്ല എന്നല്ല പറഞ്ഞത്. നിങ്ങള്‍ക്കൊരു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പരിപാലന വ്യവസായമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഇടപാടുകാരും ഉണ്ടാകും. അവരുമായി നിങ്ങള്‍ കമ്പോളത്തില്‍ ക്രയവിക്രയം നടത്തുന്നു. നിങ്ങള്‍ അവരുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നുവെങ്കില്‍ ഞങ്ങള്‍ കമ്പോളത്തില്‍ നിങ്ങളുടെ വിജയത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.

എന്നാല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം ഒരു സാമൂഹ്യ പ്രസ്ഥാനമാണ്, വ്യവസായമല്ല. കമ്പോളത്തിലെ വിജയമല്ല അത് ലക്ഷ്യം വെക്കുന്നത്. സ്വാതന്ത്ര്യം നല്കി പൊതുജനത്തെ സേവിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. അല്ലാതെ എതിരാളികളില്‍ നിന്ന് മത്സരിച്ച് വാണിജ്യം തട്ടിയെടുക്കാനല്ല. സ്വാതന്ത്ര്യത്തിനായുള്ള സംഘടിത ശ്രമത്തെ വിജയിക്കാന്‍ വേണ്ടി മാത്രമുള്ള ഒരു വാണിജ്യ ശ്രമവുമായി മാറ്റിയാല്‍ അത് സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം ഉപേക്ഷിക്കുകയും കുത്തക സോഫ്റ്റ്‌വെയറുകളെ ന്യായീകരിക്കുന്നതിനും തുല്യമായ അവസ്ഥയിലെത്തും.

“പണവത്കരണം”

പണമാക്കിമാറ്റുക എന്നതാണ് പണവത്കരണം എന്നതിന്റെ അര്‍ത്ഥം. എന്തെങ്കിലുമൊന്ന് നിര്‍മ്മിക്കുകയും പിന്നീട് അതിനെ പണമാക്കി മാറ്റുകയും ചെയ്യുക. അതിന് ശേഷം പണം മാത്രമേ നിലനില്‍ക്കൂ. നിങ്ങളല്ലാതെ മറ്റാരും ഒന്നും നേടിയില്ല. ലോകത്തിനായി നിങ്ങള്‍ ഒന്നും സംഭാവന ചെയ്തുമില്ല.

എന്നാല്‍ ഇതിന് വിപരീതമായി ഉത്പാദനപരവും ധാര്‍മ്മികവുമായ വ്യവസായം അതിന്റെ എല്ലാ ഉത്പന്നങ്ങളും പണമായി മാറ്റില്ല, ഒരു ഭാഗം അവര്‍ ലോകത്തിനായി സംഭാവന ചെയ്യുന്നു.

“MP3 പ്ലയര്‍”

1990 കളുടെ അവസാനം കൊണ്ടുനടക്കാവുന്ന solid-state ഡിജിറ്റല്‍ audio players ഇറങ്ങിയ കാലമായിരുന്നു. പേറ്റന്റ് ചെയ്ത മിക്ക MP3 codecഉം ഇവ പിന്തുണച്ചു. പേറ്റന്റില്ലാത്ത audio codecs ആയ Ogg Vorbis ഉം FLAC ഉം ചില പ്ലയറുകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പേറ്റന്റുകളെ ഒഴുവാക്കാനായി അവയില്‍ MP3 ഫയലുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന സംവിധാനം ഉള്‍പ്പെടുത്തിയിരുന്നില്ല. അത്തരം പ്ലയറുകളെ MP3 പ്ലയര്‍ എന്ന് വിളിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുക മാത്രമല്ല അത് MP3 എന്ന എളുപ്പത്തില്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ള ഫോര്‍മാറ്റ് ഉപയോഗിക്കാന്‍ ജനത്തെ പ്രേരിപ്പിക്കുകയും ചെയ്യും. “digital audio player,” എന്ന വാക്കാണ് ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്ന പദം. അല്ലെങ്കില്‍ “audio player” എന്നും വിളിക്കാം.

“തുറന്നത്(ഓപ്പണ്‍)”

സ്വതന്ത്ര സോഫ്റ്റ്‍‌വെയര്‍ എന്നതിന് പകരം “ഓപ്പണ്‍” അല്ലെങ്കില്‍ “ഓപ്പണ്‍ സോഴ്സ്” എന്ന വാക്ക് ദയവ് ചെയ്ത് ഉപയോഗിക്കാതിരിക്കുക. ആ വാക്കുകള്‍ വേറൊരു മൂല്യത്തിലടിസ്ഥാനമായ വ്യത്യസ്ഥമായ അഭിപ്രായമാണ് വിശദീകരിക്കുന്നത്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ്. ഓപ്പണ്‍ സോഴ്സ് ഒരു നിര്‍മ്മാണ മാതൃകയും(development model).

ഓപ്പണ്‍ സോഴ്സിന്റെ നയം പറയുന്ന അവസരത്തില്‍ ആ പേര് ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ദയവ് ചെയ്ത് ഞങ്ങളുടെ പ്രവര്‍ത്തനത്തെ ആ പേരില്‍ വിളിക്കല്ലേ. അങ്ങനെ ചെയ്യുന്നത് ഞങ്ങള്‍ അവരുടെ ആശയങ്ങള്‍ അനുകൂലിക്കുന്നു എന്ന തെറ്റിധാരണയുണ്ടാക്കും.

“PC”

ചില പ്രത്യേക തരം കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയറുകളെ വിളിക്കുന്ന ചുരുക്കെഴുത്താണ് “PC”. എന്നാല്‍ മൈക്രോ സോഫ്റ്റ് വിന്‍ഡോസ് പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറുകളെ വിളിക്കാന്‍ ഈ പേര് ഉപയോഗിക്കരുത്. അതില്‍ ഗ്നൂ-ലിനക്സ് ആണ് പ്രവര്‍ത്തിക്കുന്നതെങ്കിലും അത് PC ആണ്.

വിന്‍ഡോസ് പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറിനെ വിളിക്കാന് “WC” എന്ന വാക്ക് ഉപയോഗിക്കാം.

“ഫോട്ടോഷോപ്പ്”

ഫോട്ടോഷോപ്പ് എന്ന വാക്ക് ഉപയോഗിക്കാതിരിക്കൂ. അത് ഒരു ക്രിയയാണ്, അതായത് എല്ലാത്തരത്തിലുള്ള ഫോട്ടോ കൃത്രിമപ്പണിക്കോ ചിത്രം തിരുത്തുന്നതിനോ പൊതുവേ പറയുന്ന പേരാണത്. Photoshop എന്ന പ്രോഗ്രാം proprietary ആയതിനാല്‍ ആ പേര് ഉപയോഗിക്കരുത്. ചിത്രം തിരുത്തുന്നതിന് ധാരാളം സ്വതന്ത്ര പ്രോഗ്രാമുകള്‍ ലഭ്യമാണ്, ഉദാഹരണത്തിന് GIMP.

“പൈറസി”

തങ്ങളംഗീകരിക്കാതെ പകര്‍പ്പെടുക്കുന്നതിനെ പ്രസാധകര്‍ പൊതുവെ പറയുന്ന പേരാണ് “പൈറസി”(കടല്‍ക്കൊള്ള). കടലില്‍ പോകുന്ന കപ്പല്‍ ആക്രമിച്ച് അതിലെ യാത്രക്കാരെ കൊല്ലുകയോ ബന്ദികളാക്കുകയോ ചെയ്യുന്നതിന് തുല്യമാണ് ഇതെന്ന ധാരണയുണ്ടാക്കാന് ഈ വാക്ക് ഉപയോഗിക്കുന്നത് വഴി കഴിയുന്നു. അത്തരം പ്രചാരവേലയുടെ അടിസ്ഥാനത്തില്‍ പകര്‍പ്പെടുക്കുന്നതിനെ നിയമവിരുദ്ധമാക്കുന്ന നിയമങ്ങള്‍ അവര്‍ ലോകം മൊത്തം നേടിയെടുത്തു. (അത് പരിപൂര്‍ണ്ണമാക്കാനുള്ള ശ്രമമാണ് അവര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.)

പകര്‍പ്പെടുക്കുന്നത് തട്ടിക്കൊണ്ടു പോകുന്നത് പോലെയോ കൊലപാതകം നടത്തുന്നത് പോലെയോ അല്ല എന്ന് താങ്കള്‍ കരുതുന്നുവെങ്കില്‍ “പൈറസി” എന്ന് വാക്ക് ഉപയോഗക്കാതിരിക്കുക. നിഷ്പക്ഷമായ വാക്കായ “അംഗീകാരമില്ലാത്ത പകര്‍പ്പെടുക്കല്” എന്നോ നിരോധിച്ച പകര്‍പ്പെടുക്കലെന്നോ ഉപയോഗിക്കുക. ഞങ്ങളില്‍ ചിലര്‍ “അയല്‍ക്കാരുമായി വിവരങ്ങള്‍ പങ്കുവക്കുക” എന്ന വാക്ക് ഉപയോഗിക്കാറുണ്ട്.

“പവര്‍ പോയന്റ്”

slide presentation നെ “പവര്‍ പോയന്റ്” എന്ന് ദയവ് ചെയ്ത് വിളിക്കരുത്. “പവര്‍ പോയന്റ്” എന്നത് presentations നിര്‍മ്മിക്കാനുള്ള ഒരു കുത്തക പ്രോഗ്രാമാണ്. ധാരളം സ്വതന്ത്ര പ്രോഗ്രാമുകള്‍ ഈ ആവശ്യത്തിന് ലഭ്യമാണ്. ഉദാഹരണത്തിന് TeX ന്റെ beamer class ഉം OpenOffice.org ന്റെ Impress ഉം.

“സംരക്ഷണം”

പകര്‍പ്പവകാശത്തെ വ്യക്തമാക്കാന്‍ പ്രസാധകരുടെ നിയമജ്ഞര്‍ ഇഷ്ടപ്പെടുന്ന ഒരു വാക്കാണ് “സംരക്ഷണം”. വേദനയോ നാശത്തേയോ ഒഴുവാക്കുക എന്ന ഒരു അനുമാനം ഈ വാക്കിലുണ്ട്. അതുകൊണ്ട് പകര്‍പ്പവകാശം ഉപയോക്താവിനെ നിയന്ത്രിക്കുന്നു എന്നതിനേക്കാള്‍ ഉടമസ്ഥനേയും പ്രസാധകനേയും അത് സഹായിക്കുന്നു എന്ന വിശ്വാസം അവരിലുണ്ടാക്കുന്നു.

“സംരക്ഷണം” എന്നത് എളുപ്പത്തില്‍ ഒഴുവാക്കാവുന്നതാണ്. പകരം നിഷ്പക്ഷമായ വാക്കുകളുപയോഗിക്കാം. ഉദാഹരണത്തിന് പകര്‍പ്പവകാശ സംരക്ഷണം ദീര്‍ഘകാലം നിലനില്‍ക്കുന്നതാണെന്ന് പറയുന്നതിന് പകരം പകര്‍പ്പവകാശം ദീര്‍ഘകാലം നിലനില്‍ക്കുന്നതാണെന്ന് നിങ്ങള്‍ക്ക് പറയാം.

അതുപോലെ പകര്‍പ്പവകാശത്താല്‍ സംരക്ഷിക്കപ്പെട്ടു എന്ന് പറയുന്നതിന് പകരം പകര്‍പ്പവകാശത്താല്‍ മറച്ച് വെച്ചു എന്നോ പകര്‍പ്പവകാശം ഉപയോഗിച്ചെന്നോ പറയുക.

നിഷ്പക്ഷനായിരിക്കുന്നതിന് പകരം പകര്‍പ്പവകാശത്തെ വിമര്‍ശിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ “പകര്‍പ്പവകാശ നിയന്ത്രണങ്ങള്‍” എന്ന വാക്ക് ഉപയോഗിക്കുക. ദീര്‍ഘകാലം പകര്‍പ്പവകാശ നിയന്ത്രണങ്ങള്‍ നിലനില്‍ക്കും എന്ന് നിങ്ങള്‍ക്ക് പറയാനാവും.

malicious ഗുണങ്ങളെ വിവരിക്കാനും “സംരക്ഷണം” എന്ന വാക്ക് ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന് പകര്‍പ്പെടുക്കുന്നതിനെ തടസപ്പെടുത്തുന്ന സ്വഭാവമാണ് “പകര്‍പ്പ് സംരക്ഷണം”. ഉപയോക്താവിന്റെ ദൃഷ്ടിയില്‍ ഇതൊരു തടസമാണ്. അതുകൊണ്ട് നാം അതിനെ “പകര്‍പ്പ് തടസം” എന്ന് വിളിക്കണം. മിക്കപ്പോഴും ഡിജിറ്റല്‍ നിയന്ത്രണ മാനേജ്മെന്റ് (DRM) എന്ന് വിളിക്കുന്നു — കാണുക Defective by Design എന്ന പ്രചാരണ പ്രവര്‍ത്തനം.

“RAND (Reasonable and Non-Discriminatory)”

പേറ്റന്റ് ലൈസന്‍സ് കിട്ടാന്‍ ഓരോ കോപ്പിക്കും ഫീസ് ഈടാക്കുന്ന തരത്തിലുള്ള പേറ്റന്റുകളാല്‍ നിയന്ത്രിതമായ standards, Standards bodies വിളംബരം ചെയ്യുന്നത് സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ തടസപ്പെടുത്തുന്നു. അവര്‍ അത്തരത്തിലുള്ള ലൈസന്‍സുകളെ “RAND,” എന്നാണ് വിളിക്കുന്നത്. അത് “reasonable and non-discriminatory.” എന്നതിന്റെ ചുരുക്കപ്പേരാണ്.

സാധാരണ യുക്തിരഹിതവും തിരിച്ചറിയാനാവാത്തതുമായ ഒരു കൂട്ടം പേറ്റന്റ് ലൈസന്‍സുകളെ വെള്ളപൂശുകയാണ് ഈ വാക്ക്. ഈ ലൈസന്‍സുകള്‍ ഏതെങ്കിലുമൊരു വ്യക്തിക്കെതിരെയല്ല എന്നത് ശരിയാണെങ്കിലും ഇത് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹത്തിനെതിരാണ്. അതുകൊണ്ട് ഇവ യുക്തിരഹിതമാണ്. “RAND” എന്ന വാക്കിന്റെ പകുതി ഭാഗം മോഹിപ്പിക്കുന്നതും മറ്റേ ഭാഗം ദുരാഗ്രഹവുമാണ്.

ഈ ലൈസന്‍സുകള്‍ വിവേചനപരമാണെന്ന് Standards bodies തിരിച്ചറിയണം. അവയെ വിവരിക്കാനുപയോഗിക്കുന്ന “reasonable and non-discriminatory”, “RAND” തുടങ്ങിയ വാക്കുകളുടെ ഉപയോഗം ഒഴുവാക്കണം. അവരുടെ വെള്ളപൂശല്‍ പരിപാടികളെ അനുകൂലിക്കാത്ത എഴുത്തുകാരും ആ വാക്കുകളുപേക്ഷിക്കണം. പേറ്റന്റുകളുള്ള കമ്പനികളുടെ പ്രചരണം കാരണം ആ വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍ക്കുമുകളില്‍ ആ കമ്പനികളുടെ ആശയങ്ങള്‍ ഭരിക്കാന്‍ നിങ്ങള്‍ അനുവദിക്കുകയാണ്.

പകരം ഉപയോഗിക്കാന്‍ ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്നത് “uniform fee only,” ഓ “UFO” ആണ്. ഈ ലൈസന്‍സുകളിലെല്ലാമുള്ള വ്യവസ്ഥ uniform royalty fee ആയതുകൊണ്ട് ഇത് വളരെ കൃത്യമാണ്.

“സോഫ്റ്റ്‌വെയര്‍ വില്‍ക്കുന്നത്”

സോഫ്റ്റ്‌വെയര്‍ വില്‍ക്കുക എന്നത് അവ്യക്തമായ ഒന്നാണ്. കടുപ്പിച്ച് പറഞ്ഞാല്‍ സ്വതന്ത്രമായ ഒരു പ്രോഗ്രാമിന്റെ കോപ്പി കൈമാറാന് പണം കൈപ്പറ്റുന്നതിനെ വില്‍പ്പന എന്ന് വിളിക്കാം. എന്നാല്‍ സോഫ്റ്റ്‌വെയറിന്റെ പിന്നീടുള്ള ഉപയോഗത്തോടൊപ്പം അതിന്റെ ഉടമസ്ഥതാ നിയന്ത്രണവും ആളുകള്‍ വില്‍പ്പന എന്ന വാക്കിനോടൊപ്പം കാണുന്നു. കൂടുതല്‍ കൃത്യതയോടെ സംശയമില്ലാതെ, “സ്വതന്ത്ര പ്രോഗ്രാമിന്റെ കോപ്പി വില വാങ്ങി വിതരണം ചെയ്യുക” എന്നോ “പ്രോഗ്രാം ഉപയോഗത്തില്‍ കുത്തക നിയന്ത്രണം വരുത്തുക ” എന്നോ സാഹചര്യമനുസരിച്ച് ഉപയോഗിക്കാം.

കൂടുതല്‍ അറിയാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വില്‍ക്കുന്നത് എന്ന ലേഖനം കാണുക.

“സോഫ്റ്റ് വെയര്‍ വ്യവസായം”

സോഫ്റ്റ്‌വെയര്‍ ഒരു ഫാക്റ്ററിയിലെ ഉത്പന്നങ്ങള്‍ പോലെ വികസിപ്പിച്ചെടുത്ത് ഉപഭോക്താക്കളില്‍ എത്തിക്കുന്നതായ തോന്നലുണ്ടാക്കുന്നാണ് സോഫ്റ്റ്‌വെയര്‍ വ്യവസായം എന്ന വാക്ക്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹത്തിന്റെ കാര്യത്തില്‍ അതങ്ങനെയല്ല. സോഫ്റ്റ്‌വെയര്‍ ബിസിനസ് നിലനില്‍ക്കുന്നുണ്ട്. പല ബിസിനസ് സ്ഥാപനങ്ങളും സ്വതന്ത്രവും അല്ലാത്തതുമായ സോഫ്റ്റ്‌വെയറുകള്‍ വികസിപ്പിക്കുന്നുമുണ്ട്. എന്നാല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നത് ഫാക്റ്ററിയിലേത് പോലെയല്ല.

സോഫ്റ്റ്‌വെയര്‍ പേറ്റന്റുടമകള്‍ ഉപയോഗിക്കുന്ന പ്രചാരവേല വാക്കാണ് വ്യവസായം എന്നത്. അവര്‍ സോഫ്റ്റ്‌വെയര്‍ വികസന വ്യവസായം എന്ന് വിളിച്ച ശേഷം അതിനാല്‍ പേറ്റന്റ് കുത്തകാവകാശം ഇവിടെ പ്രയോഗിക്കാം എന്ന് വാദിക്കുന്നു. യൂറോപ്യന്‍ പാര്‍ളമന്റ് 2003 ല്‍ സോഫ്റ്റ്‌വെയര്‍ പേറ്റന്റ് നിരോധിച്ചിരുന്നു. ഭൌതിക വസ്തുക്കളുടെ യാന്ത്രിയ ഉത്പാദനത്തെയാണ് വ്യവസായം എന്ന് വോട്ടിട്ട് നിര്‍വ്വചിച്ചു.

“മോഷണം”

പകര്‍പ്പവകാശ കടന്നുകയറ്റത്തെ വിവരിക്കാന്‍ പകര്‍പ്പവകാശത്തിന്റെ വക്താക്കള്‍ മോഷണം, മോഷ്ടിച്ചു പോലുള്ള വാക്കുകളുപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നു. ഇതൊരു കെട്ടുകഥയാണ്(spin). എന്നാല്‍ അതിനെ ഒരു വസ്തുനിഷ്ടമായ സത്യമായി നിങ്ങള്‍ വിശ്വസിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു.

അമേരിക്കന്‍ നിയമ വ്യവസ്ഥ അനുസരിച്ച് ലംഘിക്കുക(infringement) എന്നാല്‍ മോഷണം എന്നാണ്. പകര്‍പ്പവകാശ ലംഘനത്തില്‍ മോഷണത്തിനുള്ള നിയമങ്ങള്‍ ബാധകമല്ല. അധികാരികളോട് appeal ചെയ്യകുയും അവര്‍ പറയുന്നതിനെ തെറ്റായി വ്യാഖ്യാനിക്കുകയുമാണ് പകര്‍പ്പവകാശത്തിന്റെ വക്താക്കള്‍ ചെയ്യുന്നത്.

പല സാഹചര്യങ്ങളിലും നിയമാനുസൃതമല്ലാതെ പകര്‍പ്പെടുക്കുന്നതിനെ പകര്‍പ്പവകാശ നിയമം തടയുന്നു(എല്ലാ സഹചര്യത്തിലുമല്ല). തടയയുന്നു എന്നത് കൊണ്ട് പകര്‍പ്പെടുക്കുന്നത് തെറ്റാകുന്നില്ല. അതായത്, ആ നിയമം തെറ്റേത് ശരിയേത് എന്നത് നിര്‍വ്വചിക്കുന്നില്ല. നീതി സ്ഥാപിക്കുകയാണ് നിയമങ്ങള്‍ ചെയ്യുന്നത്. ശരിയേത് തെറ്റേത്(തത്വം) എന്നതിനെക്കുറിച്ചുള്ള നമ്മുടെ ആശയവുമായി നിയമം(പ്രായോഗികം) ഒത്തുചേരുന്നില്ലെങ്കില്‍ ആ നിയമങ്ങള്‍ മാറ്റേണ്ടതാണ്.

“വിശ്വസ്ഥ കമ്പ്യൂട്ടിങ്”

നിങ്ങളുടെ കമ്പ്യൂട്ടര്‍ നിങ്ങള്‍ക്ക് പകരം പ്രോഗ്രാം എഴുതിയവരെ അനുസരിക്കും എന്ന് പ്രോഗ്രാം എഴുതിയവര്‍ക്ക് വിശ്വസിക്കാവുന്ന തരത്തില്‍ കമ്പ്യൂട്ടറിനെ പുന രൂപകല്‍പ്പന ചെയ്യുന്നവര്‍ ഉപയോഗിക്കുന്ന പദമാണ് “വിശ്വസ്ഥ കമ്പ്യൂട്ടിങ്(Trusted computing)”.
അവരുടെ വീക്ഷണത്തില്‍ അത്
“വിശ്വസ്ഥമാണ്”; എന്നാല്‍ നിങ്ങളുടെ വീക്ഷണത്തില്‍ അത് “ചതിയും”.

“വില്‍പ്പനക്കാരന്‍”

സോഫ്റ്റ്‌വെയര്‍ പാക്കേജുകള്‍ വികസിപ്പിക്കുന്നരേയോ വിതരണം ചെയ്യുന്നവരേയോ “വില്‍പ്പനക്കാരന്‍(vendor)” എന്ന് ദയവ് ചെയ്ത് വിളിക്കാതിരിക്കൂ. മിക്ക പ്രോഗ്രാമുകളും പകര്‍പ്പുകള്‍ വില്‍ക്കാന്‍ വേണ്ടി വികസിപ്പിച്ചിട്ടുള്ളതാണ്. അതിനാല്‍ അത് വികസിപ്പിച്ചവര്‍ അതിന്റെ വില്‍പ്പനക്കാരാണ്. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളും അതില്‍ ഉള്‍പ്പെടും. എന്നിരുന്നാലും ധാരാളം പ്രോഗ്രാമുകള്‍ വില്‍ക്കാനല്ലാതെ സന്നദ്ധപ്രവര്‍ത്തകര്‍, സംഘടനകള്‍ വികസിപ്പിച്ചതാണ്. ഈ പ്രോഗ്രാമെഴുത്തുകാര്‍ വില്‍പ്പനക്കാരല്ല. ഗ്നൂ-ലിനക്സ് വിതരണത്തിലെ കുറച്ച് പാക്കേജുകള്‍ മാത്രമാണ് വില്‍പ്പനക്കുള്ളത്. “ദാദാക്കള്‍(supplier)” എന്ന പദം ഉപയോഗിക്കുന്നതാവും അഭികാമ്യം.

— സ്രോതസ്സ് gnu.org

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )