പാലസ്തീന്‍ പൌര സമൂഹം ലോക സര്‍ക്കാരുകളോട് സൌദി അറേബ്യക്കെതിരെ സൈനിക ഉപരോധം നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നു

മാധ്യമപ്രവര്‍ത്തകനെ നിഷ്ടൂരമായി കൊന്ന, മനുഷ്യാവകാശങ്ങള്‍ വ്യവസ്ഥാപിതമായി ലംഘിക്കുന്ന, മനുഷ്യ വംശത്തിനെതിരായ കുറ്റകൃത്യങ്ങള്‍ യെമനില്‍ നടത്തുന്ന സൌദിയറേബ്യയിലെ നിഷ്ടൂര ഭരണത്തിനെതിരെ ഉപരോധം കൊണ്ടുവരണമെന്ന് ആ നാട്ടിലെ മനുഷ്യാവകാശ പ്രവര്‍ത്തകരോടൊപ്പം ചേര്‍ന്ന് ഞങ്ങളും ആവശ്യപ്പെടുന്നു. അതേ സ്വരത്തില്‍ തന്നെ ഞങ്ങള്‍ പറയുന്നു, പാലസ്തീനിലെ ജനങ്ങള്‍ക്കെതിരെ ദശാബ്ദങ്ങളായി അക്രമം അഴിച്ചുവിടുന്ന, വംശവെറിയും മാധ്യമപ്രവര്‍ത്തകരുള്‍പ്പടെയുള്ള ആയിരക്കണക്കിന് ആളുകളെ കൊല്ലുന്ന ഇസ്രായേലിനെതിരേയും ഉപരോധം നടപ്പാക്കുക.

രാഷ്ട്രങ്ങളും അന്തര്‍ദേശീയ സ്ഥാപനങ്ങളും അന്തര്‍ദേശീയ സ്ഥാപനങ്ങളും മനുഷ്യജീവന്റെ അന്തസിന്റെ നേതാവാകുമ്പോള്‍ പക്ഷാപാതം കാണിക്കാന്‍ പാടില്ല. യെമനിലേയും പാലസ്തീനിലേയും ആള്‍ക്കാര്‍ മനുഷ്യരില്‍ താഴെയുള്ളവരല്ല.

നിരന്തരമായ യുദ്ധങ്ങളുടേയും ആയുധ വ്യാപാരത്തെ തടയുന്ന നിയമങ്ങള്‍ മറികടക്കുന്നതിന്റേയും പേരില്‍ ആയുധനിര്‍മ്മാണ കമ്പനികളെ പൊതു സമൂഹം ഉത്തരവാദിത്തത്തില്‍ കൊണ്ടുവരണം. അമേരിക്കയിലെ ആയുധനിര്‍മ്മാണ കമ്പനികളും ഫ്രാന്‍സിലെ Thales ഉം, ജര്‍മ്മനിയിലെ Rheinmetall ഉം അവരുടെ സര്‍ക്കാരുകളെ സ്വാധീനിച്ച് മനുഷ്യാവകാശങ്ങളെ അവഗണിക്കുകയും യെമനിലെ ജനങ്ങള്‍ക്കെതിരെ സൌദി അറേബ്യ നടത്തുന്ന യുദ്ധക്കുറ്റങ്ങളും പാലസ്തീന്‍ ജനങ്ങള്‍ക്കെതിരെ ഇസ്രായേല്‍ നടത്തുന്ന യുദ്ധക്കുറ്റങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കുകയും ചെയ്യുന്നു.

— സ്രോതസ്സ് bdsmovement.net | Nov 26, 2018


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s